പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

കുറച്ചു നാളത്തെ തേടലുകൾക്കൊടുവിൽ എനിക്കും ഒരു ജോലി കിട്ടി. ഒരാഴ്ചത്തെ അകൽച്ച പോലും താങ്ങാൻ പറ്റാത്ത ലച്ചുവിന് വീണ്ടും വിഷമം ഉണ്ടാക്കുന്നതായിരുന്നു എനിക്ക് ജോലി കിട്ടിയ സ്ഥലം… പോണ്ടിച്ചേരി…

എന്നെ യാത്രയാക്കാൻ ലച്ചുവും വന്നിരുന്നു റെയിൽവേ സ്റ്റേഷനിൽ., ആ പ്ലാറ്റ്ഫോമിൽ നിന്നു  കരഞ്ഞുകൊണ്ട് കൈ വീശി കാണിക്കുന്ന ലച്ചുവിന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്…

ആ സമയത്ത് വാട്സാപ്പിൽ വീഡിയോ കാളിങ് തുടങ്ങിയത് ഞങ്ങൾക്ക് ഒരാശ്വാസം ആയിരുന്നു., രാത്രി വൈകും വരെ ഞങ്ങൾ എന്നും കണ്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി. അവൾ വീട്ടിൽ ആയിരിക്കുമ്പോൾ ദുർഗയും വരും ഇടക്ക് അമ്മയും…

മൂന്നോ നാലോ മാസം കൂടുമ്പോഴായിരിക്കും മിക്കവാറും ഞാൻ നാട്ടിലേക്ക് വരുന്നത് അപ്പോഴൊക്കെ ലച്ചുവിനെ കാണാനുള്ള എന്റെ തിരക്ക് കണ്ട് അമ്മ എന്നെ കളിയാക്കാറുമുണ്ട്.

ഇപ്പൊ ഞാൻ പോണ്ടിച്ചേരിയിലെ ജോലിയൊക്കെ നിർത്തി നാട്ടിലുണ്ട്, പാറ്റയുമായി ചേർന്ന് ഒരു ചെറിയ ബിസ്നെസ്സ് പ്ലാൻ ചെയ്യുന്നുണ്ട്… എന്റെ ഇങ്ങനെയുള്ള ആഗ്രഹങ്ങൾക്കെല്ലാം പൂർണ പിന്തുണ ഉണ്ണിയേട്ടൻ ആണ്, പുള്ളി ഇപ്പൊ മലയാളത്തിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ ആണ്

പിന്നെ മാളു,. അവളും ഇപ്പൊ എന്റെ അടുത്തുണ്ട് ആളിപ്പോ ആറു മാസം ഗർഭിണി ആണ്… കുഞ്ഞാറ്റ ഇടക്കൊക്കെ വന്ന്‌ അവളെ കളിയാക്കിയിട്ട് പോകുന്നത് കേൾക്കാം

ചേച്ചി,.  കുഞ്ഞാറ്റക്ക് ശേഷം ഒരു പെൺകുട്ടി കൂടി ഉണ്ടായി, രണ്ട് മാസം ആകുന്നതേ ഉള്ളു പേരിടൽ നടത്തിയത് കുഞ്ഞാറ്റ തന്നെയാണ് “പൂമ്പാറ്റ ”

ശരിക്കുമുള്ള പേര് അങ്ങനെ അല്ല കേട്ടോ… മൂത്തവൾ ശിവാനി ഇളയവൾ ശിവഗംഗ…

എന്നാലും പൂമ്പാറ്റ എന്നല്ലാതെ വേറെ എന്തെങ്കിലും പേര് ചെറുതിനെ വിളിക്കുന്നത് കേട്ടാൽ അവൾ ആ വീടെടുത്തു തിരിച്ചു വക്കും

അമ്മയും ആന്റിയും അടുക്കളയിൽ തിരക്കിലാണ്, കാര്യം വേറൊന്നുമല്ല നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…

******

സുഹൃത്തുക്കളെ അപ്പൊ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് പോലെ പ്രാണേശ്വരി അവസാനിക്കുകയാണ് അടുത്ത ഭാഗത്തോട് കൂടി അഖിലും ലച്ചുവും മാളുവും ദുർഗയും നിങ്ങളോട് വിട പറയും

ഇതുവരെ നിങ്ങൾ നിങ്ങൾ അവർക്ക് നൽകിയ സ്നേഹം വളരെ വലുതാണ്… തിരിച്ചു നൽകാൻ എന്റെ കയ്യിലും സ്നേഹം മാത്രമേ ഉള്ളു… ♥️♥️♥️ സ്വീകരിച്ചാലും

 

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ???

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…???

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.