പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 585

Views : 53099

“മോൻ എന്താ പറയാൻ വന്നത്… ”

“അമ്മേ അത്… ലച്ചു… അല്ല ലക്ഷ്മിയെ എനിക്കിഷ്ടമാ… എനിക്ക് അവളെ കല്യാണം കഴിച്ച് തരുമോ.. ”

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിലാണ് ഞാൻ അത് പറഞ്ഞത്… ഇരുപത് വയസ് മാത്രം പ്രായമുള്ള ഒരു വിദ്യാർത്ഥി ആണ് ഞാൻ എന്നുള്ള കാര്യമൊക്കെ ഞാൻ ആ നിമിഷം മറന്നു

ഞാൻ പറഞ്ഞത് കേട്ടുകഴിയുമ്പോൾ ഒരു പൊട്ടിത്തെറി ആണ് ഞാൻ പ്രതീക്ഷിച്ചത് അതുകൊണ്ട് തന്നെ എല്ലാം കേൾക്കാൻ തയാറായി കണ്ണ് ഇറുക്കിയടച്ചാണ് ഞാൻ നിന്നിരുന്നത്

“ഇന്ന് ഇവരുടെ ഒപ്പം വേണോ അതോ നാളെ മതിയോ…”

ലച്ചുവിന്റെ അമ്മയുടെ കളിയാക്കിയുള്ള ആ സംസാരം കേട്ടാണ് ഞാൻ കണ്ണ് തുറന്ന് നോക്കുന്നത്

അമ്മമാർ രണ്ടും കൂടി തമ്മിൽ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്, എനിക്കൊന്നും മനസ്സിലായില്ല. ഇനീപ്പോ കേട്ടത് മാറിക്കാണുമോ…

പിന്നിൽ ഒരു നിഴൽ അനക്കം കണ്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്, ഒരു പുഞ്ചിരിയോടെ കയ്യും കെട്ടി നിൽക്കുന്നു മാളു അതിനു പിന്നിൽ നാണത്തോടെ ലച്ചുവും അവളെ കളിയാക്കിക്കൊണ്ട് ദുർഗയും

എനിക്ക് വട്ടായതാണോ ഇവിടെ ഉള്ള എല്ലാവർക്കും വട്ടായതാണോ എന്നൊരു സംശയം എനിക്ക് തോന്നാതെയിരുന്നില്ല

“എന്താടാ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കുന്നത് ”

ആകെ കിളി പോയി നിൽക്കുന്ന എന്നെ നോക്കി മാളുവിന്റെ ആ ചോദ്യം കൂടി ആയപ്പോൾ പൂർണം

“അല്ല… ഇപ്പൊ എന്താ ഇവിടെ സംഭവിച്ചത്… ഞാൻ പറഞ്ഞത് എല്ലാവരും ശരിക്കും കേട്ടോ… ”

“ലച്ചുവിനെ ഇഷ്ടമാണെന്നല്ലേ…”

വീണ്ടും ലച്ചുവിന്റെ അമ്മ

“അതേ… എന്നിട്ട് അമ്മ എന്താ ഞെട്ടാത്തെ… ”

“നേരത്തെ അറിയാവുന്ന കാര്യം വീണ്ടും കേട്ടാൽ എന്തിനാ ഞാൻ ഞെട്ടുന്നത് ”

woow അവരെ ഞെട്ടിക്കാൻ നോക്കിയിട്ട് ഞെട്ടിയത് ഞാൻ ആയിരുന്നു.

“നേരത്തെ അറിയാമോ… ”

എല്ലാം കൂടി കേട്ടിട്ട് എനിക്ക് ശരിക്കും പ്രാന്ത് പിടിക്കുന്നുണ്ട്

“മ്മ്.. ഒരു അഞ്ച് ആറു മാസമായിട്ട് അറിയാം ”

“എങ്ങനെ ”

അതിന് മറുപടി പറയാതെ അമ്മ മാളുവിനെ നോക്കി… അപ്പോഴാണ് എനിക്ക് ഇതിൽ മാളുവിന്റെ റോളും കുറച്ചു മുൻപ് അവൾ എനിക്കിട്ട് ചുമ്മാ താങ്ങിയതാണെന്നും മനസ്സിലായത്

എല്ലാവരുടെയും നടുക്ക് നല്ല വൃത്തിയായി ചമ്മി നിൽക്കുകയാണ് ഞാൻ, ലച്ചു പിന്നിലായത് കൊണ്ട് അവൾ അധികം അനുഭവിക്കുന്നില്ല

“അതേ… എല്ലാവരും അറിഞ്ഞു എന്ന് കരുതി അധികം നികളിക്കണ്ട… പഠിപ്പൊക്കെ കഴിഞ്ഞ് നല്ല ജോലിയൊക്കെ ആയി വന്നാൽ ഒരു നാല് അഞ്ച് കൊല്ലം കഴിയുമ്പോൾ കെട്ടിച്ചു തരാം ”

Recent Stories

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ💘💘💘

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…😍💖💕

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com