പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

Views : 53244

ആദ്യം എടുത്തപ്പോഴേ പണി പാളി, ഞാൻ സെമിനാർ എടുത്ത് തീർക്കുന്നതിന് മുൻപേ സർ പറഞ്ഞു കഴിഞ്ഞു

“റിപീറ്റ്… ”

വേറെ രക്ഷ ഇല്ലല്ലോ വീണ്ടും എടുത്തു… വീണ്ടും അത് തന്നെ അവസ്ഥ. വീണ്ടും പുള്ളി പറഞ്ഞു

“റിപീറ്റ്… ”

ഇനി വീണ്ടും എടുത്തിട്ട് പ്രത്യേകിച് ഗുണം ഒന്നും ഉണ്ടാവില്ല എന്ന് നമുക്കറിയാല്ലോ, അതുകൊണ്ട് തന്നെ ഞാൻ ഉള്ള മാർക്ക്‌ തന്നാൽ മതി സാറേ എന്നും പറഞ്ഞ് ആ പരിപാടി അന്നത്തെ കൊണ്ട് നിർത്തി

പിന്നെ ഉള്ളത് പ്രൊജക്റ്റ്‌.,  അത് കോയമ്പത്തൂറിൽ അത്രേം ഇൻഡസ്ട്രീസ് ഉള്ളപ്പോൾ പിന്നെ നമ്മൾ എന്തിന് പേടിക്കണം… സബ്മിറ്റ് ചെയ്‌താൽ മാത്രം മതി ആകെ ഉണ്ടായിരുന്ന പണി അതിന്റെ റിപ്പോർട്ട്‌ ഉണ്ടാക്കൽ മാത്രമായിരുന്നു

സെമിനാർ റിപ്പോർട്ടും പ്രൊജക്റ്റ്‌ റിപ്പോർട്ടും ആർക്കും വേണ്ടാതെ വീട്ടിൽ വെറുതെ കിടപ്പുണ്ട്… അതുകൊണ്ട് ആകെ ഗുണം ഉണ്ടായത് അതുണ്ടാക്കിയ പ്രെസ്സിലെ ചേട്ടന്മാർക്കാണ്

പിന്നെയുള്ളത് ടൂർ, മെക്കാനിക്കലിന്റെ ടൂർ എന്നുവച്ചാൽ യാത്രചെയ്തു വെള്ളമടിക്കാൻ ഒരു യാത്ര., അതായിരിക്കും മെയിൻ ഉദ്ദേശം…ആ മൂന്ന് ദിവസം മാത്രം ലച്ചു എന്റെ മേലുള്ള പിടി ചെറുതായൊന്ന് അയച്ചു

ബസ്സിന്റെ ഫ്രണ്ടിൽ സാറുമ്മാരും പഠിപ്പികളും, നടുക്ക് പാട്ട് വെക്കുമ്പോൾ തുള്ളാനുള്ള ആളുകൾ, പിന്നിൽ ഞഞങ്ങളുടെ വെള്ളമടി ഇതാണ് ഒരു മെക്കാനിക്കൽ ട്രിപ്പിന്റെ ഏകദേശരൂപം. ഈ കൂട്ടത്തിൽ ആരും അറിയാതെ ഇരിക്കാൻ മിനറൽ വാട്ടറിന്റെ കുപ്പിയിൽ വോഡ്ക മിക്സ്‌ ചെയ്ത് അടിക്കുന്ന സാറുമ്മാരും എല്ലാം കൊണ്ടും കലക്കൻ ട്രിപ്പ്‌ ആയിരുന്നു….

ഇതിനിടയിലും സമരങ്ങളും തല്ലുകളും ഒക്കെ മുറപോലെ നടക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ എല്ലാത്തിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നു. ഞങ്ങളുടെ ബാച്ച് പാസ്സ് ആകുന്ന സമയം ആയപ്പോഴേക്കും ഞങ്ങളുടെ കോളേജിലും പാർട്ടി ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ ഉണ്ടായ അടികളിൽ പലതും പാർട്ടിക്കാർ തമ്മിൽ ആയിരുന്നു

ബ്രാഞ്ച് വൈസ് അടി ആയിരുന്നപ്പോൾ ഒരേ ബ്രാഞ്ചിലെ കുട്ടികൾ തമ്മിൽ നല്ല സ്നേഹം ആയിരുന്നു. പാർട്ടി വൈസ് ആയപ്പോൾ ഒരു ക്ലാസ്സിലെ കുട്ടികൾ തമ്മിൽ തന്നെ അടിയായി

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കോളേജിൽ നിന്നും പാസ്സ് ഔട്ട്‌ ആകുന്ന സമയത്ത് എന്നെ പിരിഞ്ഞതിൽ വിഷമിച്ചതും കരഞ്ഞതും ദുർഗ മാത്രമായിരുന്നു…

ഞാൻ ടിസി വാങ്ങുവാനായി കോളേജിൽ ചെന്നപ്പോൾ ടീച്ചേർസ് പറഞ്ഞതും ദുർഗ്ഗയുടെ മാറ്റത്തേ കുറിച്ചായിരുന്നു

ഞാൻ പോയതിൽ പിന്നെ ആവൾ കോളേജിൽ സൈലന്റ് ആണത്രേ… ആരോടും വഴക്കിനും ഒന്നും പോകാതെ ക്ലാസ്സിൽ തന്നെ ഇരുന്ന് പഠിത്തം ആണെന്ന്…

പക്ഷെ എന്നെ എപ്പോ ഒക്കെ കണ്ടാലും പെണ്ണ് എന്റെ കുറുമ്പി ആകും…

Recent Stories

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ💘💘💘

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…😍💖💕

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com