“ഡീ കാന്താരി… ഞാൻ പോയിട്ട് വരാട്ടോ… ”
“ഞാൻ കാന്താരിയൊന്നും അല്ല… ”
ദുർഗ ഉടനെ തന്നെ മാളുവിനെ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് പിന്നിലേക്ക് മാറിപ്പോയി, എപ്പോഴും കുറുമ്പെടുത്തു നടക്കുന്ന അവൾ കരയുന്നത് ആരും കാണാതെ ഇരിക്കാനാകും
അടുത്തത് എന്റെ ഊഴമായിരുന്നു, എങ്ങനെയും കരയാതെ പിടിച്ചു നിൽക്കണം എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം… പക്ഷെ അവൾ എന്റെ അടുത്തേക്ക് വരുന്തോറും എന്റെ കണ്ണിനു മുന്നിൽ ഒരു മൂടൽ വന്ന് നിറയുന്നത് പോലെ എനിക്ക് തോന്നി
“ടാ… ഞാൻ പോകുവാടാ… നിനക്കിനി കോളേജിൽ എന്ത് വേണേലും കാണിക്കാം… വഴക്ക് പറയാൻ ഞാൻ ഉണ്ടാവില്ലാ.. ”
അവളുടെ വാക്കുകൾ എല്ലാം എന്റെ കവിളിൽ കൂടി കണ്ണുനീർ ആയി പുറത്തേക്ക് ഒഴുകിത്തുടങ്ങി
“നന്നായി പഠിക്കണം കേട്ടോ… തല്ലൊന്നും ഉണ്ടാക്കാൻ പോകരുത്…പിന്നെ പുതിയ പെൺപിള്ളേരെ ഒന്നും വായിൽ നോക്കരുത് ”
അവസാനം പറഞ്ഞത് എന്നെ ചിരിപ്പിക്കാനുള്ള അടവായിരുന്നു എന്നെ തോന്നുന്നു പക്ഷെ അതിൽ മുഴുവനായും അവൾ വിജയിച്ചില്ല, ആ സങ്കടത്തിനിടയിൽ ഉണ്ടാക്കി ചിരിക്കാൻ മാത്രമേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ
“നിന്നോട് പറയേണ്ട കാര്യമില്ല എന്നറിയാം എന്നാലും പറയുവാ ദുർഗയെ നോക്കിക്കോണം ”
അവൾ പറഞ്ഞതിനൊക്കെ തലയാട്ടുകയല്ലാതെ തിരിച്ചൊന്നും ഞാൻ പറഞ്ഞില്ല, വാ തുറന്നാൽ പുറത്ത് വരിക കരച്ചിൽ മാത്രമാകും എന്നെനിക്കറിയാമായിരുന്നു
അവൾ അവസാനമായി യാത്രപറയാൻ പോയത് ആന്റിയുടെ അടുത്തേക്കാണ്, ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്ന് എനിക്കുറപ്പായിരുന്നു ഞാൻ അവിടെ നിന്നും പതിയെ ഓഡിറ്റോറിയത്തിന്റെ പിന്നിലേക്ക് നടന്നു. പോകുന്ന വഴിയിലും മാളുവിന്റെയും ആന്റിയുടെയും ഏങ്ങലടികൾ കേട്ടെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല
ഇതിനു മുൻപ് പിരിയുന്നതിന്റെ വേദന അനുഭവിച്ചത് ഫസ്റ്റ് ഇയർ അവസാനമാണ്, അരുൺ ചേട്ടൻറെ ബാച്ചിന്റെ സെന്റ് ഓഫ് പാർട്ടിയുടെ അന്ന്, അന്ന് ഞാൻ മാത്രമല്ല ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കുട്ടികൾ എല്ലാം കരയുകയായിരുന്നു അവർക്കായിരുന്നു സീനിയർസ് നോട് അടുപ്പം കൂടുതൽ
സ്വന്തമായി ഭക്ഷണം കഴിക്കാതെ വയർ നിറഞ്ഞ ദിവസവും അന്നായിരുന്നു, കഴിക്കാൻ ഇരുന്ന സീനിയർസ് എല്ലാം ഓരോ പിടി വാരിത്തന്നു കഴിപ്പിച്ചു അത്രക്ക് സ്നേഹമായിരുന്നു ഞങ്ങളെ…
ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല
“ചേട്ടാ… ”
ദുർഗ്ഗയുടെ വിളി കേട്ടാണ് ഞാൻ പഴയ ചിന്തകളിൽ നിന്നും പുറത്ത് വരുന്നത്
” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!
???
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️
♥️♥️♥️
Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
Snehathode unni…???
നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി
ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
??
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Submit ചെയ്തിട്ടുണ്ട്
❤️
♥️
ഖൽബേ സ്നേഹം മാത്രം❤️
തിരിച്ചു തരാനും സ്നേഹം മാത്രം ♥️