പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

മാല കഴുത്തിൽ ഇട്ട സമയത്ത് മാളു കേൾക്കാതെ ആ ചെവിയിൽ ആണ് ഞാൻ അത് പറഞ്ഞത്…ഞാൻ മാറിയ സമയത്ത് തന്നെ പുള്ളി ആ കവിളിൽ നോക്കി, അത് കണ്ടപ്പോഴേ മാളുവിനും കത്തി. മാളുവിന്‌ കത്തിയപ്പോഴേ എനിക്കും കിട്ടി… നല്ല ഒന്നാന്തരം നുള്ള്… കയ്യിലെ തൊലി പൊളിഞ്ഞു എന്ന് തോന്നുന്നു അത്രക്ക് സ്ട്രോങ്ങ്‌ ആയിരുന്നു

“ഇത് തമാശ കളിക്കാനുള്ള സ്ഥലമല്ല… വേറെ ആളുകളും കാത്തിരിക്കുന്നു നിങ്ങളുടെ കഴിഞ്ഞിട്ട് വേണം അവരുടെ നടത്താൻ ”

ഞങ്ങൾ അവിടെ നിന്ന് കാണിച്ച കോപ്രായങ്ങൾക്ക് മുഴുവൻ തിരുമേനിയുടെ വായിൽ നിന്നും നന്നായി കേട്ടു…

ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴേക്കും അവിടെ സദ്യ തുടങ്ങിയിരുന്നു, അല്ലെങ്കിലും ആരും കല്യാണത്തിന് വരുന്നത് താലികെട്ട് കാണാനല്ലല്ലോ നല്ല സദ്യ കഴിക്കാനും പിന്നെ അതിനെ കുറ്റം പറയാനുമാണല്ലോ

താലികെട്ടൽ വരെ വല്യ കുഴപ്പമില്ലാത്ത പരിപാടിയാണ് അത് കഴിഞ്ഞുള്ള ഫോട്ടോ എടുപ്പാണ് സഹിക്കാൻ പറ്റാത്തത്, വരുന്നവരുടെയും പോകുന്നവരുടെയും ഒപ്പം ചിരിച്ച മുഖത്തോടെ നിന്നു ഫോട്ടോ എടുക്കണം, എല്ലാം കഴിയുമ്പോഴേക്കും രണ്ടുപേരും വിശന്നു ചാകാറായിട്ടുണ്ടാകും

സത്യം പറഞ്ഞാൽ ആ ഫോട്ടോ എടുപ്പ് ഞാൻ മുതലാക്കി, ഉണ്ണിയേട്ടന്റെ കൂട്ടുകാരൻ ആയിരുന്നു ഫോട്ടോഗ്രാഫർ പുള്ളിയെ ചാക്കിട്ട് ലച്ചുവിന്റെ കുറച്ചു ഫോട്ടോ ഒക്കെ ഞാൻ ഒപ്പിച്ചു കൂടുതലും അവൾ അറിയാതെ എടുത്തതായിരുന്നു. പിന്നെ ആരും കാണാതെ ഞങ്ങൾ ഒരുമിച്ചു നിന്ന് ഒരു ഫോട്ടോയും

അത്ര നേരം സന്തോഷത്തോടെ ഇരുന്ന എനിക്ക് മാളു പോകുന്ന സമയം അടുക്കുന്തോറും വിഷമം വരുവാൻ തുടങ്ങി, എന്നാലും ഞാൻ കരയില്ല എന്നുറപ്പിച്ചു തന്നെയാണ് നിന്നത് പക്ഷെ എന്ത് ചെയ്യാം ചില സമയങ്ങളിൽ ബുദ്ധി പറയുന്നത് മനസ്സ് കേൾക്കാറില്ലല്ലോ…

അങ്ങനെ മാളുവിനും ഉണ്ണിയേട്ടനും പോകാനുള്ള സമയം അടുത്തു. ഓഡിറ്റോറിയത്തിൽ ഞങ്ങൾ ബന്ധുക്കൾ മാത്രമായി ചുരുങ്ങി.മാളു ഓരോരുത്തരോടായി യാത്ര പറഞ്ഞ് തുടങ്ങി

അമ്മയോടും അച്ഛനോടും ചേച്ചിയോടും യാത്ര പറയുമ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു

അതൊരു കരച്ചിലാക്കി മാറ്റുവാൻ കുഞ്ഞാറ്റ മാത്രം മതിയായിരുന്നു

“കുഞ്ഞാറ്റെ… ആന്റി പോയിട്ട് വരാട്ടോ… ”

മാളു കുഞ്ഞാറ്റയോട് പറഞ്ഞതും പെണ്ണ് കരച്ചിൽ തുടങ്ങി

“ആന്റി പോണ്ടാ… വാ… വാ… ”

കുഞ്ഞാറ്റ അമ്മയുടെ ഒക്കത്തിരുന്നു വല്യ വായിൽ കരച്ചിലാണ്, മാളു അവളെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി ആ കവിളിലും മുഖത്തും ഒക്കെ ഉമ്മ കൊടുത്തു

പിന്നെ എന്തൊക്കെ ചെയ്തിട്ടും പെണ്ണ് മാളുവിന്റെ കയ്യിൽ നിന്നും പോകുമായിരുന്നില്ല അവസാനം ചേച്ചി ബലമായി എടുത്തുകൊണ്ടു പോവുകയായിരുന്നു. കുഞ്ഞാറ്റയുടെ കരച്ചിൽ ചുറ്റും ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണ് നിറച്ചിരുന്നു

“ലച്ചൂ…ചേച്ചി പോയിട്ട് വരാട്ടോ… ”

പിന്നെയും അവൾ ലച്ചുവിനോട് എന്തോ പറഞ്ഞു പക്ഷെ അത് രഹസ്യമായി പറഞ്ഞത് കൊണ്ട് എന്താണെന്ന് കേട്ടില്ല. പക്ഷെ ആ പറഞ്ഞതിന്റെ അവസാനം അവർ രണ്ട് പേരും ആ കരച്ചിലിനിടയിലും ചിരിച്ചു

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ???

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…???

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.