പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

എടാ… പൊട്ടാ അവളുടെ പ്രായം അതാണ്… എന്ത് കേട്ടാലും അതുപോലെ തിരിച്ചു പറയുന്ന പ്രായം ”
“ശോ… ഇനീപ്പോ എന്ത് ചെയ്യും…ലച്ചൂന്റെ അവസ്ഥ എന്താണോ എന്തോ…”
“എന്താവാൻ…എല്ലാം പൂട്ടി കെട്ടിക്കോ…””പോടീ തെണ്ടീ… ഒരു മാർഗം പറയടി… ”

“എടാ ഞാൻ കാര്യമായി പറഞ്ഞതാ… അവളുടെ അമ്മ സമ്മതിക്കില്ല…അവരുടെ സമ്മതമില്ലാതെ ഞാനും കൂടെ നിൽക്കില്ല ”

മാളൂവെങ്കിലും കൂടെ നിൽക്കും എന്ന് കരുതിയ എനിക്കൊരു അടിയായിരുന്നു അവളുടെ ആ വാക്കുകൾ.അവളുടെ ചിറകുകൾ ഇപ്പോൾ കാണുന്നില്ല ആ പ്രകാശ വലയവും ഇല്ല

“ചേച്ചീ… ”

എനിക്ക് സങ്കടം വരുമ്പോൾ മാത്രമേ ഞാൻ മാളുവിനെ ചേച്ചി എന്ന് വിളിക്കാറുള്ളു, അത് അവൾക്കും നന്നായി അറിയാം

“എടാ… നീ വിഷമിക്കല്ലേ… ഇതല്ലേ നിന്നോട് ഞാൻ ആദ്യം പറഞ്ഞത് ഇതെല്ലാം മുന്നിൽ കണ്ടേ ഇതിന് ഇറങ്ങാവൂ എന്ന് ”

ഇനി എന്തൊക്കെ സംഭവിച്ചാലും ലച്ചു ഇല്ലാതെ എനിക്ക് പറ്റില്ല എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു, ഞാൻ എന്നെ മനസ്സിലാക്കിയതിൽ കൂടുതൽ അവൾ എന്നെ മനസ്സിലാക്കിയിരുന്നു അങ്ങനെ ഉള്ള അവളെ ഉപേക്ഷിക്കാൻ എനിക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല

“എനിക്ക് അവളില്ലാതെ പറ്റില്ല ചേച്ചീ…. ”

എന്റെ സങ്കടങ്ങൾ മുഴുവൻ കണ്ണുനീരായി പുറത്ത് വന്നു തുടങ്ങിയിരുന്നു

“അതൊക്കെ നിനക്കിപ്പോ തോന്നും…നിനക്കിപ്പോ ഇരുപത് വയസ്സല്ലേ ആയുള്ളൂ… കാലം കഴിയുമ്പോൾ എല്ലാം മറക്കും… നിനക്ക് നല്ല ഒരു കുട്ടിയെ ഞങ്ങൾ കണ്ടുപിടിച്ചു തരാം ”

“എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട… എനിക്ക് അവളെ മാത്രം മതി… എനിക്കറിയാം എന്താ ചെയ്യണ്ടത് എന്ന് ”

ഞാൻ തിരിച്ചു നടന്നു പിന്നിൽ നിന്നും മാളു എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ ഒന്നും കേട്ടില്ല.

തിരിച്ചു ഹാളിൽ എത്തിയപ്പോൾ അമ്മമാർ രണ്ടും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ലച്ചുവിനെയും ദുർഗ്ഗയെയും ഒന്നും കാണാനുമില്ല.

ഞാൻ ധൈര്യം മുഴുവൻ സംഭരിച്ചാണ് ലച്ചുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തിയത്

“അമ്മേ… ”

“എന്താടാ… ”

ഞാൻ വിളിച്ചത് ലച്ചുവിന്റെ അമ്മയെ ആണെങ്കിലും വിളി കേട്ടത് എന്റെ അമ്മയാണ്, അതും നല്ല ഗൗരവത്തിൽ

ആ ഗൗരവത്തിന്റെ കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല, ലച്ചുവിന്റെ അമ്മക്ക് ഒന്നും അറിയില്ലെങ്കിലും അമ്മക്ക് ഞാനും ലച്ചുവും തമ്മിലുള്ള സ്നേഹം ഒക്കെ അറിയാമല്ലോ പിന്നെ എന്തിനാണ് ഈ ദേഷ്യം…

“ഞാൻ ഈ അമ്മയെയാ വിളിച്ചത്… ”

“എന്താ മോനെ… ”

എല്ലാം അറിഞ്ഞിട്ടും സ്നേഹത്തോടെയുള്ള ആ വിളി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു നിമിഷം ഞാൻ പറയാൻ വന്നത് എന്താണെന്ന് വരെ ഞാൻ മറന്ന് പോയി…

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ???

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…???

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.