ആരോടും അടുക്കില്ലാത്ത കുഞ്ഞാറ്റ എങ്ങനെ ഗുർഗ്ഗയോട് അടുത്തു എന്ന് ഒരു പിടിയുമില്ല, കുറച്ചു വളർന്നു എന്ന് മാത്രമേ ഉള്ളു കുഞ്ഞാറ്റയുടെ അതേ സ്വഭാവമാണ് ദുർഗക്കും…
“ആഹ് അല്ലെങ്കിലും നല്ലത് ചിലർക്ക് ചേരില്ല എന്നൊരു ചൊല്ലുണ്ട് ”
എത്ര കിട്ടിയാലും ഞാൻ പഠിക്കില്ല വീണ്ടും അവളോട് എന്തെങ്കിലും ഒക്കെ പറഞ്ഞ് അതിൽ കൂടിയത് വാങ്ങിയാലേ സമാധാനമാകൂ…
“ഡീ… ഡീ… ”
എന്നെ കളിയാക്കിയത് ലച്ചുവിന് അത്രക്ക് പിടിച്ചില്ല
“ഓഹ്… ഇവിടെ പറഞ്ഞപ്പോൾ അവിടെയാണല്ലോ കൊണ്ടത് ”
ദുർഗ വീണ്ടും വിടുന്ന മട്ടില്ല
“ആ.. കൊണ്ടു അതിന് നിനക്കെന്താ…നിന്റെ നാക്ക് കുറച്ചു കൂടുന്നുണ്ട് പെണ്ണെ…”
ലച്ചു ചൂടായപ്പോൾ ദുർഗ്ഗയുടെ മുഖം പെട്ടന്ന് വാടി.
“നിനക്കെന്താ ലച്ചൂ… അവൾ എന്നെയല്ലേ പറഞ്ഞെ… ”
“ഓഹ്… ചേട്ടനും അനിയത്തിയും ഒന്നായി… ഞാൻ പുറത്ത് ”
എന്തെലും കേൾക്കാൻ കാത്തിരിക്കുന്നത് പോലെയാണ് പെണ്ണിന്റെ പിണക്കം
“നിന്റെ മാമിയെ മിക്കവാറും ഞാൻ ഡിവോഴ്സ് ചെയ്യും…”
കുഞ്ഞാറ്റയോട് ചുമ്മാ ഒരു രസത്തിന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല അവൾ ഇത്ര വല്യ പണി തരും എന്ന്…
ലച്ചുവിനോട് പിണങ്ങി ദുർഗ കുഞ്ഞാറ്റയെയും കൊണ്ട് അകത്തേക്ക് പോയി
“ലച്ചൂസേ… കാണാൻ അടിപൊളിയാണല്ലോ… ”
ആ പിണക്കത്തിനിടയിലും അവൾക്കൊരു നാണം വന്നു,
“നേരെ നോക്കടി പോത്തേ… ”
“പോത്ത് നിന്റെ മറ്റവൾ ”
ഞാൻ അതിന് മറുപടി ഒന്നും പറയാതെ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു… ഞാൻ ഒന്നും പറയാതെ തന്നെ ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് കൃത്യമായി മനസ്സിലായി
“അയ്യോ…”
അറിയാതെ അലറി വിളിച്ചു പോയി അത്ര ശക്തിയിലാണ് ലച്ചു നുള്ളിയത്. കല്യാണ വീട് ആയതുകൊണ്ടും ചുറ്റുമുള്ളവർ ഞങ്ങളെ തന്നെയാണ് നോക്കുന്നത് എന്നുള്ളത് കൊണ്ടും ഞാൻ അവളെ തിരിച്ചൊന്നും ചെയ്തില്ല
“എടാ.. വേദനിച്ചോ… സോറി…”
അവളുടെ സങ്കടത്തോടെയുള്ള മുഖം കണ്ടപ്പോൾ തന്നെ എന്റെ വേദനയൊക്കെ എങ്ങോ പോയി…
“ഏയ്യ്… സാരല്ല…അല്ല ലച്ചൂസേ… നീ എന്തിനാ ഇപ്പൊ അവളെ വഴക്ക് പറഞ്ഞത്.. ”
” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!
???
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️
♥️♥️♥️
Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
Snehathode unni…???
നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി
ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
??
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Submit ചെയ്തിട്ടുണ്ട്
❤️
♥️
ഖൽബേ സ്നേഹം മാത്രം❤️
തിരിച്ചു തരാനും സ്നേഹം മാത്രം ♥️