ഇനിയും ഒരു യാത്രപറയൽ പറ്റില്ലാത്തത് കൊണ്ട് മാളുവും ഉണ്ണിയേട്ടനും വിരുന്നിനു വന്നതിന്റെ പിറ്റേന്ന് ഞാൻ വീട്ടിലേക്ക് പോന്നു… ഞാൻ അവരെ യാത്ര ആക്കുന്നതിലും എനിക്കിഷ്ടം അവർ എന്നെ യാത്രയാക്കുന്നതായിരുന്നു
പിന്നെയുള്ള രണ്ട് മാസങ്ങൾ എനിക്കാകെ ഒരു ബുദ്ധിമുട്ടായിരുന്നു. ആ സമയം കൊണ്ട് നാട്ടിൽ കൂട്ടുകാർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞാൻ ശരിക്കും മനസ്സിലാക്കി
ഇടയ്ക്കിടെ വരുന്ന പ്രാക്ടിക്കൽ എക്സാം ആയിരുന്നു ആകെയുള്ള ആശ്വാസം, ലച്ചുവിന് എക്സാം ഉണ്ടെങ്കിൽ ഞാനും എനിക്ക് എക്സാം ഉണ്ടെങ്കിൽ അവളും കോളേജിൽ വരുമായിരുന്നു… കൂടെ ഞങ്ങളുടെ കുറുമ്പിയും…
ആ രണ്ട് മാസത്തിൽ ഞങ്ങൾ ആകെ കണ്ടത് അഞ്ചോ ആറോ തവണ ആയിരുന്നു… ഞങ്ങൾക്കിടയിലെ സ്നേഹം മനസ്സിലാക്കാൻ ആ ദിവസങ്ങൾ ധാരാളമായിരുന്നു
ഓരോ വട്ടം കാണുമ്പോഴുമുള്ള അവളുടെ കണ്ണുകളിലെ നനവ് എന്നോടുള്ള ഇഷ്ടം പറയാതെ പറയുകയായിരുന്നു
വെക്കേഷൻ അവസാനിച്ചു അടുത്ത അധ്യയന വർഷം ആരംഭിച്ചു എല്ലാവർഷവും ഈ ദിവസം സന്തോഷം തരുന്നതാണെങ്കിൽ ആ വർഷം അത് സങ്കടത്തിന്റേത് ആയിരുന്നു … ഇനി മുതൽ ആ കോളേജിൽ ലച്ചുവും മാളുവും ഇല്ലാ എന്നുള്ളത് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് അങ്ങോട്ട് പോകാനുള്ള താല്പര്യം പോകും
പിന്നെയും കോളേജിലേക്ക് പോകണം എന്ന് തോന്നുന്നത് ദുർഗയെ ഓർക്കുമ്പോൾ ആണ്, പിന്നെ എന്റെ കൂട്ടുകാരും…
കുറച്ചു നാളത്തെ പരിശ്രമത്തിനൊടുവിൽ ലച്ചുവിന് എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി കിട്ടി. പക്ഷെ അപ്പോഴും ഉണ്ടായ പ്രശ്നം അവിടെ താമസിച്ചു ജോലി ചെയ്യണം എന്നുള്ളതാണ്
അവൾ നാട്ടിൽ ഉള്ളപ്പോൾ എങ്ങനെയെങ്കിലും ഞങ്ങൾ ആഴ്ചയിൽ ഒരുവട്ടം എങ്കിലും കാണുമായിരുന്നു ഇനി അത് പറ്റില്ല എന്ന് ഓർത്തപ്പോൾ ലച്ചുവിന് പോകാൻ മടി ആയിരുന്നു. പറ്റുമ്പോഴൊക്കെ ഞാൻ അങ്ങോട്ട് ചെന്ന് അവളെ കാണാം എന്ന് ഉറപ്പ് കൊടുത്തതിനു ശേഷമാണ് അവൾ ആ ജോലിയിൽ ജോയിൻ ചെയ്തത്
ലച്ചു ഇല്ലാത്ത ഒരു വർഷം ഞാൻ തള്ളി നീക്കുകയായിരുന്നു അതിനിടയിൽ ആശ്വാസമായി ദുർഗ്ഗയുടെ ചെറിയ കുറുമ്പുകളും
ദുർഗ്ഗയുടെ ചിരിച്ച മുഖം മാത്രം കണ്ട ഞാൻ ഒരു ദിവസം അവളുടെ പേര് പോലെ തന്നെ അവൾ സാക്ഷാൽ ദുർഗ ആയതും കണ്ടു
ഫസ്റ്റ് ഇയറിൽ കുട്ടികൾ വന്നിട്ട് അധികം ആയിട്ടില്ല. അതിൽ ഏതോ കുട്ടി ദുർഗ എന്നെ കെട്ടിപ്പിടിക്കുന്നത് കണ്ടിട്ട് അവളോട് അറിയാതെ ചോദിച്ചതാ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ എന്ന്… അവൾ അതിനെ കൊന്നില്ല എന്നെ ഉള്ളു…ഒരു തരത്തിലാ ഞാൻ അവളെ അവിടെ നിന്നും വിളിച്ചുകൊണ്ടു പോന്നത്
തേർഡ് ഇയർ ഇൽ ഓർത്തിരിക്കാൻ പാകത്തിന് നടന്നത് സെമിനാറും പ്രോജെക്ടറും പിന്നെ ടൂറും മാത്രമായിരുന്നു
നാല് പേരുടെ മുൻപിൽ വച്ച് എന്തെങ്കിലും പറയാൻ പറഞ്ഞാൽ മുട്ടിടിക്കുന്ന എന്നോട് ക്ലാസ്സ് നടത്താൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാകും…അതും ഇംഗ്ലീഷിൽ…
” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!
???
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️
♥️♥️♥️
Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
Snehathode unni…???
നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി
ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
??
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Submit ചെയ്തിട്ടുണ്ട്
❤️
♥️
ഖൽബേ സ്നേഹം മാത്രം❤️
തിരിച്ചു തരാനും സ്നേഹം മാത്രം ♥️