തേനുണ്ണാൻ പറന്നു വന്നൊരു ചിത്ര ശലഭത്തെ പോലെ അവളുടെ ചുവന്ന ചൊടികളിൽ പതിയെ ചുണ്ടുകൾ അമർത്തി…പതിയെ നുണഞ്ഞതും ഹൃദയമിടിപ്പിന്റെ താളം കൊട്ടി കയറുന്ന പരശതം പെരുമ്പറയുടെ താളം പോലെ ഉയർന്നു.. ലക്ഷ്മിയുടെ കൈകൾ തേൻ മാവിലേക് പടർന്നു കയറുന്ന മുല്ല വള്ളി പോൽ എന്റെ കഴുത്തിനെ ചുറ്റി വരിഞ്ഞു… ചുണ്ടുകൾ നുണഞ്ഞും നാവുകൾ ചുഴറ്റിയും ഒടുവിൽ ശ്വാസം പോലും നിലക്കും എന്ന നിലയിൽ ആണ് ഞാൻ അകന്നു മാറിയത്.. ഒരു ദീർഘ ചുംബനത്തിന്റെ ആലസ്യത്തിൽ ലക്ഷ്മി എന്റെ നെഞ്ചോടു ചേർന്നു…
എന്റേത് ഒരു കുഞ്ഞു വീട് ആണെങ്കിലും അതു വൃത്തി ആക്കുക എന്നത് ശ്രമകരമായ ജോലി തന്നെ ആയിരുന്നു.. വേണ്ട എന്നവൾ പറഞ്ഞെങ്കിലും ഞാനും കൂടി… എല്ലാം കഴിഞ്ഞു ഒരു വിധം വൃത്തി ആയി വന്നപ്പോളേക്കും പുറത്തു സന്ധ്യ ഇരുളിനെ കടം കൊണ്ടു തുടങ്ങിയിരുന്നു….
ഞാൻ മുറിയിലേക്കു കടന്നു ചെന്നു.. ജനാലയുടെ കർട്ടൻ മാറ്റി…വാതിലുകൾ തുറന്നു പുറത്തെ നിലവിലേക്കും ആകാശത്തേക്കും നോക്കി… അടുത്ത മുറിയിൽ ലച്ചു ഉണ്ണി കുട്ടനെ ഉറക്കുക ആണ്…ലച്ചു കഥ പറഞ്ഞു കൊടുക്കണം അവനു ഉറങ്ങാൻ… തുറന്നിട്ട വാതിലിലൂടെ ലച്ചുവിന്റെ ശബ്ദം ഒഴുകി വരുന്നുണ്ടായിരുന്നു….ഒരു രാജ കുമാരിയുടെ കഥ ഇരുട്ടറയിൽ അകപ്പെട്ട ഒരു രാജ കുമാരിയെ രക്ഷിച്ച രാജകുമാരന്റെ കഥ… എന്റെ ചുണ്ടിൽ ചെറിയൊരു ചിരിയൂറി… ആകാശത്തു അപ്പോൾ രണ്ടു നക്ഷത്രങ്ങൾ തിളങ്ങി നിന്നിരുന്നു… ഞാൻ നോക്കിയപ്പോൾ രണ്ടു നക്ഷത്രങ്ങളും മിന്നി തെളിഞ്ഞു….രണ്ടു അമ്മ നക്ഷത്രങ്ങൾ…
“”ഉണ്ണി ഉറങ്ങിയോ…””
“”ഹ്മ്മ്…ഉറങ്ങി “”
ലക്ഷ്മിയും എന്റെ പുറകിൽ ആ ജനാലയ്ക് അരികിൽ വന്നു നിന്നു…ഞാൻ നോക്കുന്നിടത്തേക് നോക്കി.. അവളും കണ്ടു അവരോടു മാത്രം മിന്നി തെളിഞ്ഞു ഓരോന്ന് പറയുന്ന ആ നക്ഷത്രങ്ങളെ…
ഞാൻ പതിയെ തിരിഞ്ഞു ലക്ഷ്മിയുടെ ഇടുപ്പിൽ പിടിച്ചു എന്നോട് ചേർത്തു നിർത്തി…. ഞാൻ അവൾക്കു വേണ്ടി എടുത്തു വെച്ച ഇളം മഞ്ഞ ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്…
“”ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്നറിയോ… “” എന്റെ നോട്ടം അവളുടെ കണ്ണുകളിലേക്കു ആഴ്ന്നിറങ്ങി..
“”ങും പറ “”
“”എന്റെ പ്രാണൻ ആണ് നീ.. ലെച്ചു.. ഒരു മുള്ളു കൊണ്ടു പോലും നീ ഇനി വേദനിക്കരുത്… ഈ കണ്ണുകൾ ഇനി നിറയരുത്… ഓരോ സെക്കന്റിലും നിന്നെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടിരിക്കണം… നിന്റെ ചിരിയിൽ എല്ലാം മറക്കണം.. ദാ ഈ നുണക്കുഴി കവിളിൽ ഇങ്ങനെ ചുണ്ടുകൾ ചേർക്കണം.. എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ചുംബിച്ചു നുണകുഴിയുടെ ആഴം അളന്നു….പിന്നെ… നിന്റെയീ മുടിയിഴകളുടെ മദിപ്പിക്കുന്ന ഗന്ധം എന്നും ആസ്വദിക്കണം… ഒരു കുസൃതി ചിരിയോടെ ഞാൻ അവളുടെ മുടിയിഴകളിൽ തലോടി… പിന്നെ… പിന്നെ… ഈ മധുരവും… കൈ കുമ്പിളിൽ കോരി എടുത്ത അവളുടെ മുഖത്തേക് എന്റെ മുഖം അടുപ്പിച്ചു ആ ചുണ്ടുകൾ കവർന്നെടുത്തിരുന്നു….
ഒരു പൂ പോലെ അവളെ കോരിയെടുത്തു.. കട്ടിലിലിനടുത്തെക്കു നടക്കുമ്പോൾ…എന്റെ പൊയ്കാലിന്റെ ആയാസം പോലും ഞാൻ അറിഞ്ഞില്ല..
എന്റെ ചുണ്ടും നിശ്വാസവും അവളുടെ കഴുത്തിനടിയിൽ ചൂട് പടർത്തിയപ്പോൾ അവൾ ഇളകി ചിരിച്ചു… വിരലുകൾ കുസൃതി കാണിച്ചപ്പോൾ അവൾ എന്നിലേക്കു ചുരുണ്ടു… അവളുടെ കാലിലെ പാദസരങ്ങൾ അപ്പോളേക്കും നാണത്തോടെ പാദത്തിലേക് പറ്റി ചേർന്നിരുന്നു…
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……