തിരകളുടെ താളത്തിൽ അവളുടെ ചിരിയുടെ അലയും ചേർന്നു…
“”വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല ചേട്ടായി…. അച്ഛനും ഉണ്ണി കുട്ടനും മനസ്സു നിറഞ്ഞു ചിരിക്കുന്നത് കാണണം…. പിന്നെ ഒരാഗ്രഹം കൂടെ ഉണ്ട്…ദാ ആ കാണുന്ന മലയില്ലേ.. അവൾ ദൂരെക് കൈ ചൂണ്ടി… ആ മലയിലേക്കു ഓടി കയറണം എന്നിട്ട് അതിന്റെ നെറുകയിൽ ചെന്നു കൈ വിരിച്ചു നിക്കണം….പിന്നെ….പിന്നെ..ഒരപ്പൂപ്പൻ താടി പോലെ താഴേക്കു… ഒഴുകി എത്തണം…. “”
“”അവളുടെ ആഗ്രഹം കേട്ട് എനിക്ക് ചിരി വന്നു… “”
“”കളിയാക്കണ്ട… എന്റെ ആഗ്രഹം ആണ് പറഞ്ഞത്.. “”
ഞാൻ ചിരിക്കുന്നത് കണ്ടു അവൾ പരിഭവത്തോടെ എഴുന്നേറ്റു…
“”ഹേയ് ഞാൻ ചുമ്മാ ചിരിച്ചതാ… ലച്ചു..””
അവൾ ഇരുന്നതും ഞാൻ അവളുടെ അരികിലേക്കു നീങ്ങി ഇരുന്നു… ആദ്യമാദ്യം ചാരു ബെഞ്ചിന്റെ രണ്ട് അറ്റങ്ങളിൽ ആയിരുന്നെങ്കിൽ.. മനസ്സിന്റെ ദൂരം കുറയുന്നതിന് അനുസരിച്ചു ഞാൻ അവളുടെ അടുത്തേക് ഇരുന്നു കൊണ്ടിരുന്നു…
ഒരു സ്ത്രീയും പുരുഷനും ഞങ്ങളെ രണ്ടു പേരെയും വല്ലാതെ നോക്കിയ ശേഷം അവരെ കടന്നു പോയി… ആ സ്ത്രീ സൂക്ഷിച്ചു നോക്കുന്നത് കണ്ടതും ലക്ഷ്മി അവരെ തുറിച്ചു നോക്കി…
അവർ ലക്ഷ്മിയുടെ വീടിനു നേർക്കു നടക്കുന്നത് കണ്ടതും ലക്ഷ്മി പിടഞ്ഞെഴുന്നേറ്റു..
“”എന്താ ലച്ചു….,, “”
“”അവർ ആ സ്ത്രീ ആണ് ചേട്ടായി.. “”
“”ആരു ഉണ്ണി കുട്ടന്റെ അമ്മയോ.. “”ഞാൻ ചോദിച്ചു
“”ങ്ങാ അതേ.. “”പറഞ്ഞതും ലക്ഷ്മി അവളുടെ വീടിനു നേർക് ഓടി..
“”ഹാ എനിക്ക് തോന്നി നീ ആണെന്ന്.. അവിടെ ഒരുത്തന്റെ കൂടെ ആടി കുഴഞ്ഞു ഇരിക്കുന്നതു. .കണ്ടവൻ മാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവളുടെ കൂടെ എന്റെ മോനെ നിർത്താൻ ആവില്…ആ സ്ത്രീ ചെന്നു ഉണ്ണി കുട്ടനെ പിടിച്ചു “”
“”എടീ… കിടക്കയിൽ കിടന്ന മനുഷ്യന്റെ അലർച്ച ആ സ്ത്രീ വക വെച്ചതേ ഇല്ല “”
“”എന്നെ വിടു.. ചേച്ചി..ഇവർ എന്നെ പിടിക്കുന്നു “” ഉണ്ണി അവരുടെ കയ്യിൽ നിന്നും കുതറി
“”അടങ്ങി നിക്കേടാ അവിടെ.. അവൾ നിന്റെ തള്ള ആണ് മര്യാദക് ഞങ്ങടെ കൂടെ വന്നോണം “” ആ സ്ത്രീയുടെ കൂടെ വന്ന ആൾ ഉണ്ണികുട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു അവൻ വേദന കൊണ്ട് അലറി കരഞ്ഞു..
“”ട്ടെ “” ശബ്ദം കേട്ടാണ് ആ സത്രീ നോക്കിയത്….അവരുടെ കൂടെ വന്നയാൾ കവിൾ പൊത്തി പിടിക്കുന്നത് ആണ് അവർ കണ്ടത്
അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു കൊണ്ട് അയാൾ ലക്ഷ്മിയെ പകയോടെ നോക്കി..
“”ദാ ഇതു ഞാൻ ഈ സ്ത്രീക്കിട്ടു കൊടുക്കേണ്ടതാണ് പക്ഷെ അവർക്കിഷ്ടമല്ലെങ്കിൽ കൂടി ഞാൻ അവരെ എപ്പോളോ അമ്മേ എന്നു വിളിച്ചിട്ടുണ്ട്… അതു കൊണ്ട് വന്നപോലെ ഇവരെയും വിളിച്ചു കൊണ്ടു ഇവിടുന്നു പൊയ്ക്കോ…”””അയാളുടെ മുഖത്തേക് കൈ വീശി അടിച്ച ലക്ഷ്മി ദേഷ്യത്തോടെ തന്റെ കൈ കുടഞ്ഞു..
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……