വീടും സ്ഥലവും ഒക്കെ ബാങ്കുകാര് കൊണ്ടു പോയി.. കുറച്ചു കാലം നാട്ടുകാര് സഹായിച്ചു ചികിത്സ ഒക്കെ.. പിന്നീട് ആരും തിരിഞ്ഞു നോക്കാതെ ആയി…ഇവിടെ ഈ കടപ്പുറത്തു തന്നെ ഒരു ഷെഡ് നിർമിച്ചു കിട്ടിയത് അച്ഛൻ കിടന്ന ഹോസ്പിറ്റലിലെ ഒരു നേഴ്സ് ചേച്ചി കാരണം ആണ്… “” അവളുടെ കവിളിലൂടെ ഒളിച്ചിറങ്ങിയത് കണ്ണു നീരിന് ചുവപ്പാണെന്നു എനിക്ക് തോന്നി… രക്തത്തിന്റെ ചുവപ്പ്.. ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടുന്നത് കുറച്ചു വർഷങ്ങൾ കൊണ്ടു അനുഭവിച്ചു തീർത്തവൾ… അല്ല അനുഭവിച്ചോണ്ടിരിക്കുന്നവൾ…മാനത്തിരുണ്ടു കൂടിയ കാർമേഘങ്ങൾ മണ്ണിലേക്ക് ആർത്തലച്ചു പെയ്യുമെന്നു തോന്നിയപ്പോൾ അവൾ എഴുന്നേറ്റു..
“””മഴക്കോളുണ്ട്… ചേട്ടായിയോട് കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല.. മഴക് മുന്നേ എത്തണം അല്ലേൽ ഇന്ന് പട്ടിണി ആവും.. മഴ പെയ്താൽ.. അടുപ്പിൽ വെള്ളം കയറും.. പിന്നെ തീ പിടിക്കില്ല.. അതിനു മുന്നേ അച്ഛനുള്ള കഞ്ഞി പാകം ആക്കണം…”””
അവൾ വേഗത്തിൽ ആ കുഞ്ഞു കുടിൽ ലക്ഷ്യമാക്കി നടന്നു… ഞാൻ അവൾ നടന്നു പോവുന്നതും നോക്കി നിന്നു…എന്നെ മരണത്തിൽ നിന്നും രക്ഷിച്ച ദേവത മാത്രമല്ല… അവൾ… അവൾ.. ലക്ഷ്മി ആണ് ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണി ആയ ലക്ഷ്മി… അച്ഛനും.. അനിയനും വേണ്ടി ജീവിക്കുന്നവൾ… ചാരു ബെഞ്ചിൽ നിന്നു എണീറ്റു വീട്ടിലേക്കു നടക്കുമ്പോൾ ഒരു തീരുമാനം എടുത്തിരുന്നു… ഒരു ഉറച്ച തീരുമാനം…
പിറ്റേദിവസവും അതേ സമയം ചാരു ബെഞ്ചിൽ സ്ഥാനം പിടിച്ചു…പതിവിലും വൈകി ആണ് ലക്ഷ്മി വന്നതു..
“””മഴ തുടങ്ങിയോണ്ടാവും… ബീച്ചിൽ ആളൊക്കെ കുറവാണു കടല വിറ്റു തീരാൻ സമയം എടുത്തു…”” അവളുടെ സഞ്ചിയിൽ നിന്നും പതിവ് പൊതി എന്റെ നേർക്കു നീട്ടി കൊണ്ട് അവൾ പറഞ്ഞു
“”ലച്ചു… “”
“”ഹ ഹ… ചേട്ടായി എന്താ വിളിച്ചേ..””
“”ലച്ചു എന്നു…””
എന്റെ അമ്മ മാത്രാ അങ്ങനെ എന്നെ വിളിച്ചിട്ടുള്ളത്… അമ്മയുടെ ഓർമയിൽ ആവണം അവളുടെ മിഴികളിൽ ഒരു നീർതുള്ളി തിളങ്ങി…
“”ഞാൻ വിളിച്ചത് ഇഷ്ടായില്ലേ…””
മറുപടി പറയാതെ അവൾ വിദൂരതയിലേക് നോക്കി… മിഴികൾ മനസ്സിന്റെ ചക്രവാള സീമയിൽ ചെന്നു തൊടുന്നതും മനസ്സിന്റെ കടലാഴങ്ങളിൽ സ്നേഹത്തിന്റെ ചുഴി തീർക്കുന്നതും അറിയുന്നുണ്ടായിരുന്നു…
“ലച്ചു ഇന്നലെ എന്നോട് ചോദിച്ച പോലെ ലച്ചു വിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ… “”
അവൾ എന്റെ മുഖത്തേക് നോക്കി… ആ പേടമാൻ മിഴികൾ വിടരുന്നതും… താമര ദളങ്ങൾ പോലെ കവിളുകൾ തുടിക്കുന്നതും….നോക്കി നിക്കുമ്പോൾ തിരയുടെ താളം പോലും നിശബ്ദമാക്കപ്പെടുന്നത് പോലെ ആണ് തോന്നിയത്… എന്റെയും അവളുടെയും ഹൃദയതാളം വേലിയേറ്റ സമയത്തെ തിരകൾ പോലെ ഉയർന്നു പൊന്തി പതഞ്ഞൊഴുകി.. നങ്കൂരമിട്ടിരുന്ന അനുരാഗത്തിന്റെ കളി വള്ളം ആ തിരയിലൊന്നു ആഞ്ഞുലഞ്ഞു…
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……