?പ്രണയസാന്ത്വനം ? [നന്ദൻ] 215

മനസ്സിൽ പറഞ്ഞു കൊണ്ടു എണീറ്റു തിരികെ എന്റെ കുഞ്ഞു കുടിലിലേക്…സന്ധ്യാ ദീപം തെളിയിച്ചു പുറത്തെ ഇരുട്ടിൽ മുകളിലേക്കു നോക്കുമ്പോൾ കാണുന്ന ഒറ്റ നക്ഷത്രത്തോടു ഓരോ ദിവസവും നടന്ന കഥകൾ എല്ലാം പറയണം… അപ്പോൾ അമ്മ പുഞ്ചിരി തൂകുമ്പോൾ ഇടയ്ക്ക് കണ്ണു ചിമ്മറുള്ളത് പോലെ ആ ഒറ്റ നക്ഷത്രവും കണ്ണു ചിമ്മും….

“”ചേട്ടായിയുടെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു എന്നു ഞാൻ പറയട്ടെ.. “” ഒരിക്കൽ ഞങ്ങൾക്കിടയിലെ മൗനത്തിന്റെ വാല്മീകം പൊട്ടിച്ചു കൊണ്ടവൾ ചോദിച്ചു..

“” ങും പറ “” ഞാൻ സമ്മതം മൂളി.

“” ചേട്ടായിയെ തേച്ചിട്ടു പോയ ആ ചേച്ചിയുടെ കൂടെ ജീവിക്കണം.. അതല്ലായിരുന്നോ “” പളുങ്കു മണി ചിതറും പോലെ ഉള്ള ചിരി ഇല്ലായിരുന്നു എങ്കിൽ ഞാൻ മറവിയുടെ ചവറ്റു കുട്ടയിൽ ഉപേഷിച്ചതൊക്കെ എടുത്തു പുറത്തിട്ടു ചിക്കി ചികഞ്ഞു തുടങ്ങിയേനെ..

“”ചേട്ടായി ഒരു കണക്കിന് ഭാഗ്യം ഉള്ള ആളാണ്… ചേട്ടായിക്ക് അറിയോ എന്റെ അച്ഛന്റെ കഥ “” അവളുടെ മുഖത്തെ നിസ്സംഗതയും ഗൗരവവും കൂടെ കലർന്ന ഭാവം എന്നിൽ ആകാംഷ ആണ് നിറച്ചത്

” അച്ഛന് പെയിന്റിംഗ് ജോലി ആയിരുന്നു..ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ ആണ് എന്റെ അമ്മ ക്യാൻസർ വന്നു മരിക്കുന്നതു…അതു വരെ ചിരിച്ച മുഖത്തോടെ അല്ലാതെ ഞാൻ അച്ഛനെ കണ്ടിട്ടുണ്ടായിരുന്നില്ല.. പക്ഷെ അമ്മയുടെ മരണ ശേഷം അച്ഛൻ ആകെ മാറി.. വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു.. മിക്ക ദിവസങ്ങളിലും അച്ഛൻ കുടിച്ചിട്ടാണ് വരാറ്… രാത്രിയിൽ വീട്ടിലെത്തുന്ന അച്ഛൻ എന്നെ കെട്ടി പിടിച്ചു കരയും.. ഒരു പത്തു വയസ്സുകാരിക് അച്ഛനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയും.. ഒരിക്കൽ അച്ഛൻ വന്നപ്പോൾ കൂടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.. ഇനി മുതൽ അതാണ് എന്റെ അമ്മ എന്നും പറഞ്ഞു…ആദ്യമൊക്കെ എന്നോട് സ്നേഹം ആയിരുന്നു…പിന്നീട് അതു കുറഞ്ഞു വന്നു ഉണ്ണി കുട്ടൻ ഉണ്ടായതിൽ പിന്നെ എന്നെ കണ്ടു കൂടായിരുന്നു……വീട്ടിലെ പട്ടിക് കൊടുത്തിരുന്ന എച്ചിൽ ഭക്ഷണത്തിൽ നിന്നും വാരി കഴിക്കേണ്ടി വന്ന ഒരു 12വയസ്സ് കാരിയെ കുറിച്ച് ചേട്ടായിക്ക് ചിന്തിക്കാൻ പറ്റുമോ… അച്ഛനോട് ഒന്നും പറയാൻ സാധിച്ചിരുന്നില്ല അച്ഛനോട് ആ സ്ത്രീ അത്രയും സ്നേഹം കാണിച്ചിരുന്നത് കൊണ്ടു ഞാൻ എന്ന മകൾ തേങ്ങൽ അടക്കി പിടിച്ചു അടുക്കള പുറത്തു കഴിഞ്ഞിരുന്നത് അച്ഛൻ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല… അച്ഛന്റെ സന്തോഷം കാണുമ്പോൾ എന്റെ വേദനകൾ ഞാൻ ഉള്ളിൽ ഒതുക്കി… .
അതിനിടയിൽ ആണ് അച്ഛന് വിദേശത്തു പോവാൻ അവസരം ലഭിച്ചത് അമ്മയുടെ ചികിത്സയ്ക്കായി ഒരുപാട് പണം ചിലവഴിച്ച കൊണ്ടു അത്രയും കടവും ഉണ്ടായിരുന്നു അച്ഛന്.. അതൊക്കെ വീട്ടാനായുള്ള ഒരവസരം ആയാണ് അച്ഛൻ അതിനെ കണ്ടതു…അങ്ങനെ അച്ഛൻ വിദേശത്തു പോയതോട് കൂടി ആ വീട് എനിക്ക് നരകം ആയി.. ആകെ ഉള്ള ആശ്വാസം ചിലപ്പോളൊക്കെ കുഞ്ഞിനെ നോക്കാൻ എന്റെ കയ്യിൽ കൊണ്ടു തരും അടുക്കള ഭാഗത്തു… പൂമുഖത്തേക് വരല്ലെന്നു പറയും… ഉണ്ണി കുട്ടന്റെ കളി ചിരികളിൽ ഞാൻ എല്ലാ വേദനയും മറക്കുമ്പോൾ… ഒരു ചുമരിനപ്പുറത്തു ആ സ്ത്രീയുടെ ചിരിയും മറ്റാരുടെയൊക്കെയോ അടക്കി പിടിച്ച സംസാരവും..ഞാൻ കേട്ടിരുന്നു… രണ്ടു വർഷത്തിന് ശേഷം അപ്രതീക്ഷിതമായി അച്ഛൻ വന്നപ്പോളും ഉണ്ണി കുട്ടൻ എന്റെ കയ്യിൽ ആയിരുന്നു… പൂമുഖത്തു അച്ഛന്റെ അലർച്ച കേട്ടാണ് ഞാൻ ഓടി ചെന്നതു നിലത്തു വീണു കിടക്കുന്ന അച്ഛനെ നിലത്തിട്ടു അടിക്കുന്ന ആ സ്ത്രീയെയും വേറെ ഒരാളെയും ആണ് ഞാൻ കണ്ടതു…..അടിയേറ്റതു നടുവിന് ആയിരുന്നു… അന്ന് തളർന്നതാണ് അച്ഛന്റെ അരയ്ക്കു കീഴ് ഭാഗം…അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞ എന്റെ കയ്യിൽ രണ്ടു വയസ്സുള്ള ഉണ്ണി കുട്ടനും

65 Comments

  1. ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

  2. അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???

  3. നന്നായിട്ടുണ്ട്

  4. Nice story nandan vayikan late ayipoyi.???

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

  6. Nandhanbroi orupadu ishttamayi super

  7. Manoharam

    Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
    Ezhutharnnille chettayik ?

    With love

    Sja

  8. കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
    നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
    തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……

Comments are closed.