“”ദൈവം ഓരോ നിമിത്തങ്ങൾ ഉണ്ടാക്കും അതു കൊണ്ടാണല്ലോ ചേട്ടായി തന്ന പൈസയ്ക് ഞാൻ കളിപ്പാട്ടം വാങ്ങിയതും അവിടെ നിന്നു തിരിച്ചു ഇവിടെ എത്തിയപ്പോ അതിന്റെ ടയർ കാണുന്നില്ല എന്നു പറഞ്ഞു ഉണ്ണി വഴക്ക് പിടിച്ചതും.. ഞാൻ ആ സന്ധ്യക്ക് കടൽ തീരത്തേക് തിരിച്ചു വന്നതും…””
“”ഇപ്പോളത്തെ ഉറക്ക ഗുളിക കഴിച്ചാൽ ഒന്നും മരിക്കില്ല മാഷേ… അല്ലേ അച്ഛാ… അവൾ ചോദിച്ചതും അരികിലെ കട്ടിലിൽ ഇരുന്ന കൃശഃഗാത്രൻ ആയ മനുഷ്യന്റെ മുഖം കുനിയുന്നതു കണ്ടു..
മാഷിന് മുൻപേ അതു പരീക്ഷിച്ചു നോക്കിയ ആളാണ്…””””) അലുമിനിയം പാത്രത്തിൽ എന്തോ ഇട്ടു ഇളക്കുന്ന ശബ്ദത്തിനിടയിൽ അവളുടെ ശബ്ദം മുഴങ്ങി
“”എന്നെ ഇവിടെങ്ങനെ എത്തിച്ചു… “”
“”അച്ഛന്റെ വണ്ടിയിൽ… “”
“”ഇവൾ തന്നെ പരിഹസിക്കുന്നതാണോ.. “” അവളുടെ അച്ഛനെ നോക്കിയപ്പോൾ പുറത്തിരിക്കുന്ന വീൽ ചെയറിലേക് അയാളുടെ കണ്ണുകൾ നീളുന്നത് കണ്ടു..
“”ഇവിടെ അടുത്തൊരു നേഴ്സ് ചേച്ചി ഉണ്ട് അച്ഛന് ഇന്ജെൿഷൻ എടുക്കാൻ വരുന്ന ആ ചേച്ചി ഒരു ഇന്ജെൿഷൻ എടുത്തിരുന്നു… “”പറഞ്ഞതിന്റെ തുടർച്ച എന്നോണം അവൾ പറഞ്ഞു…
അരക് താഴെ തളർന്ന അച്ഛന്റെയും.. വിശന്നു കരയുന്ന അനുജന്റെയും വയറു നിറക്കാൻ കടല വിക്കാൻ ഇറങ്ങിയ പെൺകുട്ടിയുടെ മുന്നിൽ… ഒരു പെണ്ണ് ഉപേഷിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഞാൻ ഒരു പുഴുവോളം ചെറുതാകുന്നത് അറിഞ്ഞു…
ഒന്നും പറയാതെ അവിടെ നിന്നിറങ്ങുമ്പോൾ..
അവളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു..
“”മാഷേ ആത്മഹത്യ ചെയ്യാൻ ഒരു കാര്യം മതിയാവും പക്ഷെ ജീവിക്കാൻ നൂറു കാര്യങ്ങൾ ഉണ്ടാവും…അതിലൊരു കാര്യത്തിനെങ്കിലും വേണ്ടി ഒന്നു ജീവിച്ചു നോക്കു… തോല്പിച്ചവരുടെ മുന്നിൽ തോറ്റു കൊടുക്കുക അല്ല വേണ്ടത് അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം…
നമ്മുടെ മരണത്തിൽ ആരെങ്കിലും ഒക്കെ വേദനിക്കും അല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ വേദനിപ്പിക്കാം എന്നു വിചാരിച്ചാണ് മിക്കവരും ജീവൻ കളയാൻ ശ്രമിക്കുന്നത് വിശപ്പിനോളം വലുതല്ല ആരുടേയും മരണം കൊണ്ടു ഉണ്ടാകുന്ന വേദന…അമ്മ മരിച്ചതിനേക്കാൾ വേദന ആണ് എനിക്കെന്റെ അനിയൻ വിശന്നു കരയുമ്പോൾ…അവൻറെയും അച്ഛന്റെയും മുഖത്തെ പുഞ്ചിരിയിൽ എന്റെ വിശപ്പ് പോലും ഞാൻ മറക്കും…””
പിന്നീട് അതൊരു പതിവായിരുന്നു കടൽ തീരതെ ആ ചാരു ബെഞ്ചു… കടല വിറ്റു കഴിഞ്ഞു അവളും വന്നിരിക്കും ആ ബെഞ്ചിൽ… ഞങ്ങൾക്കിടയിൽ കൊരുത്തിട്ട മൗനങ്ങൾ ആയിരുന്നു മിക്കവാറും സംസാരമെല്ലാം…പറയാൻ വരുന്നതെല്ലാം അവളുടെ പുഞ്ചിരിയിൽ മറവി കടമെടുക്കും.. പിന്നെയും ചിന്തകളുടെ പുസ്തകത്തിൽ കൂട്ടി വെച്ച അക്ഷരങ്ങൾ പുറത്തേക് വരുമ്പോളേക്കും ചക്രവാളം ചുവപ്പിനെ പുല്കിയിട്ടുണ്ടാകും.. അതവളുടെ കവിളിനെയും ചുവപ്പിച്ചു കടൽ പരപ്പിൽ ഓളം വെട്ടുന്ന സ്വർണ രശ്മികളേയും വെല്ലുന്ന ഒരു പുഞ്ചിരിയും സമ്മാനിച്ചു അവൾ തിരിഞ്ഞു നടക്കും… പക്ഷെ വീടിന്റെ വാതിലിനു പുറത്തേക് അവളുടെ മിഴികൾ നീളുന്നത് പലപ്പോളും കണ്ടു…
“”ഇല്ല പെണ്ണെ ഇനിയൊരു അബദ്ധം ഞാൻ കാണിക്കില്ല…””
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……