പിന്നീട് ഒരിക്കൽ വെള്ളി പാദസരങ്ങൾ അവളുടെ കാലിൽ കെട്ടി കൊടുത്തപ്പോളും അവൾ പരിഭവിച്ചു “”സ്വർണ പാദസരങ്ങൾ ആയിരുന്നേൽ എന്ത് രസമുണ്ടെയെനെ സുധിയേട്ടാ …””
“”വെറും അര കാലിന്റെ വില മാത്രം ഉള്ള പ്രണയം “” തിരകൾ പിന്നെയും പരിഹസിച്ചു ചിരിച്ചു കൊണ്ടിരുന്നു…
“”അയ്യോ ചേട്ടായി ക്രെച്ചസ് “” വീഴാൻ പോയ എനിക്ക് പെട്ടെന്നു എണീറ്റ അവൾ കൈത്താങ്ങായി.. ശരീരത്തിന് നഷ്ടമായ ഭാഗം മനസ്സ് ഇപ്പോഴും ഉൾക്കൊണ്ടു തുടങ്ങിയിട്ടില്ല..എണീക്കുമ്പോൾ അറിയാതെ എത്രയോ വട്ടം നിലത്തേക്ക് ബാലൻസ് തെറ്റി വീണിരിക്കുന്നു…
വീഴാതെ ഇരിക്കാൻ അമർത്തി പിടിച്ചത് അവളുടെ തോളിൽ ആയിരുന്നു പാവം വേദന എടുത്തിട്ടുണ്ടാവണം..
“സോറി… “ഞാൻ അവളുടെ മുഖത്തേക് നോക്കി…
“സാരമില്ല ചേട്ടായി….”
അവൾ പതിയെ എന്നെ ബെഞ്ചിലെക് തന്നെ ഇരുത്തി..
അവളുടെ ശ്വാസ ഗതികൾ മുഖത്തേക് തട്ടിയപ്പോൾ ആണ് ആ കണ്ണുകളിലേക്കു അറിയാതെ നോട്ടം പോയത്.. ഇട തൂർന്ന പീലികൾ ഉള്ള കണ്ണുകളിൽ നിഴലിട്ടത് ഏതു ഭാവം ആയിരുന്നു…??
വീണ്ടും മൗനം വന്നു മതിൽ തീർക്കുന്നത് ഞാൻ അറിഞ്ഞു…
ചാരുബെഞ്ചിലെക് തന്നെ വീണ്ടും ചാരി പതിയെ കണ്ണുകൾ അടച്ചു…പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ കടലിന്റെ ഇരമ്പം മാത്രം കാതുകളിൽ വന്നലച്ചു… ദൂരെ എവിടെയൊക്കെയോ ചില നിഴൽ രൂപങ്ങൾ അകന്നകന്നു പോകുന്നുണ്ടായിരുന്നു.. അവളിരുന്ന സ്ഥലം ശൂന്യം ആയിരുന്നു…. വെറുതെയെങ്കിലും താൻ കൊതിച്ചിരുന്നോ ഒരു സാമിപ്യം ഒരു സാന്ത്വനം…അമ്മയുടെ കൈ വിരലുകൾ നീണ്ട മുടിയിഴകളിൽ ഒന്ന് തഴുകിയോ… വാനിൽ ഒരൊറ്റ താരകം തന്നെ നോക്കി കൺ ചിമ്മിയതായി അവനു തോന്നി…
പാന്റിന്റെ പോക്കറ്റിൽ നിന്നും ചെറിയ ഡപ്പി കയ്യിൽ എടുത്തു…അവസാനമായി അവൾക് എഴുതിയ കത്ത് പോക്കറ്റിൽ ഉണ്ട്… തന്റെ മരണത്തിൽ അവൾ വേദനിക്കണം.. എന്റെ പ്രണയത്തിൽ നീറി നീറി.. ഓരോ രാത്രിയും എന്റെ ഓർമകളിൽ ഉറങ്ങാതെ….എന്റെ ഓർമ്മകൾ ഓരോന്നും അവളെ കുത്തി നോവിക്കണം… അതു കണ്ടു ഞാൻ ആകാശത്തു പ്രണയം സാഫല്യമറിയാതെ മണ്ണ് വിട്ട പോയവരുടെ കൂടെ ഒരു താരകമായി…ഹ ഹ… കയ്യിലേക് ഇട്ട ഡോസ് കൂടിയ ഉറക്ക ഗുളികകളിലേക് അവൻ ഒന്ന് കൂടെ നോക്കി….അമ്മേ ഞാൻ വരുന്നു.. മുകളിലേക്കു നോക്കിയെങ്കിക്ലും തെളിഞ്ഞു നിന്ന താരകത്തെ കാർമേഘം വന്നു മൂടിയിരുന്നു അപ്പോൾ…
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“”മോളെ ആ മോൻ ഉണർന്നെങ്കിൽ കുറച്ചു വെള്ളമെടുത്തു കൊടുക്ക് കുടിക്കാൻ.. ”
കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.. താൻ എവിടെയാണ് സ്വർഗ്ഗത്തിലോ നരകത്തിലോ..കടലിരമ്പം ആണല്ലോ കേൾക്കുന്നത്… മുകളിൽ വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിലൂടെ അരിച്ചിറങ്ങുന്ന നീല വെളിച്ചം.. കണ്ണുകൾ വലിച്ചു തുറന്നു.. മുന്നിൽ ചിരിക്കുന്ന മുഖത്തോടെ ആ പെൺകുട്ടി…
“””പേടിക്കണ്ട…സ്വർഗത്തിലേക്ക് ആണ് എത്തിയത്.. എന്റെ സ്വർഗത്തിലേക്ക്…”” പളുങ്കുമണികൾ ചിതറി വീഴുമ്പോലെ അവളുടെ ചിരി…
“”എന്തിനാണ് എന്നെ രക്ഷിച്ചത്…?? !! “”
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……