“”നീയെനിക്കു നാളെ അതിനുള്ള കടല കൂടെ തന്നാൽ മതി…..”” അത് അവൾക് സമ്മതം ആയെന്നു അവളുടെ മുഖം പറഞ്ഞു
“”തനിക്കു നാളെ ഇല്ല എന്നവൾക് അറിയില്ലല്ലോ..””
അവൾ വെച്ചിരുന്ന കൂടിൽ നിന്നും ഒരു കൂടു കടല എടുത്തു തുറന്നു..
ഒരു കടല തൊലി കളഞ്ഞു വായിലേക്ക് ഇട്ടു… വല്ലാത്തൊരു രുചി… കയ്പ് നീർ കുടിച്ച ജീവിതത്തിന്റെ രുചിഭേദങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി..
അകലെ ചക്രവാളം ചെഞ്ചായം പൂശിയിരുന്നു.. ജരാനരകൾ ബാധിച്ച ആകാശം.. നെറ്റിയിൽ ഭസ്മകുറി ചാർത്തി….പുതിയ ജന്മം എടുക്കാൻ ഇരുളിനെ കടം കൊള്ളുന്നു…
എത്രയോ വട്ടം ഈ കടൽ തീരത്തു വന്നിരിക്കുന്നു… ഓരോ പ്രാവശ്യം വരുമ്പോളും ജീവിതത്തോട് അടക്കാൻ ആവാത്ത അഭിവാഞ്ജ സമ്മാനിച്ച മണൽ തരികളും പിന്നിലെ കാറ്റാടി മരങ്ങളുടെ കാറ്റും…
എത്രയോ വട്ടം ആ കാറ്റാടി മരത്തിന്റെ ചുറ്റും കെട്ടിയ തറയിൽ അവളുടെ മടിയിൽ തല വെച്ചു ഭാവി സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു…ജനിക്കാൻ പോകുന്ന കുട്ടിയുടെ കൈ പിടിച്ചു എത്രയോ വട്ടം ഈ കടലിനോടും തിരകളോടും കിന്നാരം പറഞ്ഞിരിക്കുന്നു..
നിങ്ങളില്ലാത്ത ജീവിതം തനിക്കു സ്വപ്നം കാണാൻ പോലും പറ്റില്ലെന്ന് പറഞ്ഞവൾ
നിനച്ചിരിക്കാത്ത നേരത്തു വന്ന ഒരു ആക്‌സിഡന്റിൽ കാൽ നഷ്ടപ്പെട്ടപ്പോൾ
ഒരു കാലില്ലാത്തവന്റെ വധുവായി എങ്ങനെ ജീവിക്കും എന്ന ചോദ്യവുമായി ജീവിതത്തിന്റെ പ്രായോഗികത ചൂണ്ടി കാട്ടി തിരിഞ്ഞു നടന്നപ്പോൾ തകർന്നത് നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ആയിരുന്നു… കരിഞ്ഞു പോയത് വിശ്വാസത്തിന്റെ ചെമ്പനീർ പൂക്കൾ ആയിരുന്നു…
കാൽ മുട്ടിനു താഴേക്കു ള്ള ശൂന്യതയിലേക് നോക്കിയപ്പോൾ …
വീശി അടിക്കുന്ന തിരയെക്കാൾ ഉച്ചത്തിൽ ആർത്തു ചിരിക്കാൻ തോന്നി… അതിലും ഉച്ചത്തിൽ ആർത്തു കരയാനും..
പൊളിഞ്ഞു പോയ ചാരു ബെഞ്ചിലെക് പതിയെ ചാരി…കൈത്തലം നെറ്റിയിൽ അമർത്തി…
കടൽത്തീരത്ത് തിരക്കൊഴിഞ്ഞിരുന്നില്ല…
പ്രണയോലുപേരായ യുവ മിഥുനങ്ങൾ പലയിടങ്ങളിലായി ഇരുന്നു കൊക്കുരുമ്മുന്നുണ്ടായിരുന്നു… കാഴ്ച്ചകൾ വീണ്ടും മനസ്സിനെ അസ്വസ്ഥ മാക്കുന്നു… പോക്കറ്റിൽ താൻ വാങ്ങിയ കുപ്പി ഉണ്ടെന്നു ഉറപ്പു വരുത്തി…പ്രതീക്ഷകൾ അറ്റവന്റെ സ്വപനങ്ങൾ തകർന്നവന്റെ അവസാനത്തെ വഴി… എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം…
കടല തന്ന പെൺ കുട്ടി അനിയനു കളിപ്പാട്ടം വാങ്ങി കൊടുത്തതിനു ശേഷം ചാരു ബെഞ്ചിന്റെ ഓരത്തു വന്നിരുന്നു..എന്തോ ജെസിബി ആണെന്ന് തോന്നുന്നു കുട്ടി മണലിൽ അതു കൊണ്ടു കളിക്കാൻ തുടങ്ങി… അവളുടെ മുഖത്തു അപ്പോളും നന്ദിയുടെ വെളിച്ചം തെളിഞ്ഞു നിന്നിരുന്നു..
അമ്മയുടെ ചികിത്സക്ക് ഉള്ള പണവും വീട്ടു ചിലവും കഴിഞ്ഞു മിച്ചം പിടിച്ച കാശു കൊണ്ടായിരുന്നു സ്നേഹിച്ച പെണ്ണിന് ആദ്യമായി ഒരു പിറന്നാൾ സമ്മാനം വാങ്ങി കൊടുത്തത്…
“” ഒരു വളയും കൂടെ ഉണ്ടായിരുന്നേൽ രണ്ടു കയ്യിലും ഇടാരുന്നു സുധിയേട്ടാ … ” അരയിൽ ചുറ്റി പിടിച്ചു കൊഞ്ചലോടെ പറഞ്ഞപ്പോൾ മറുപടി താൻ വെറുമൊരു ചിരിയിൽ ഒതുക്കുക ആയിരുന്നു..
ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???
നന്നായിട്ടുണ്ട്
Nice story nandan vayikan late ayipoyi.???
❤️❤️❤️❤️❤️❤️
Nandhanbroi orupadu ishttamayi super
Manoharam
Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
Ezhutharnnille chettayik ?
With love
Sja
കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……