ഒരു വേശ്യയുടെ കഥ – 32 3973

എനിക്കു അവകാശപ്പെട്ട സ്നേഹവും പരിഗണനയും മുഴുവൻ തട്ടിയെടുത്തത് ദൈവമാണെന്നും……
എനിക്കുവേണ്ടി ചിലവഴിക്കുവാനുള്ള അമ്മയുടെ സമയം പോലും ദൈവമാണ് അവഹരിച്ചതെന്നും തോന്നിത്തുടങ്ങി…….
അല്ലെങ്കിൽ മുന്നിലുള്ള ദൈവത്തെ കാണുകയും മനസ്സിലാക്കുവാനും സാധിക്കാതെ കാണാത്ത ദൈവത്തിനു പിറകെ നടക്കുന്ന അമ്മയോടു മനസിൽ പുച്ഛവും കൂടുന്നുണ്ടായിരുന്നു……
സ്വന്തം ജീവിതത്തോട് സത്യസന്ധതയും വിശ്വാസതയും കാണിക്കുവാൻ സാധിക്കാത്തവർ ദൈവത്തെ ആരാധിച്ചിട്ടെന്താണ് കാര്യം….”

“പിന്നെ അച്ഛനും അമ്മയും മിണ്ടിയിട്ടേയില്ലേ…..”

അയാളുടെ ചുമലിൽ തലചായ്ച്ചുകൊണ്ടുതന്നെയാണ് ചോദിച്ചത്.

“അച്ഛൻ മരിക്കുന്നതുവരെ ഇല്ല……
അച്ഛൻ മരിച്ചതിനുശേഷം കുറ്റബോധം കൊണ്ടാണെന്നു തോന്നുന്നു അമ്മ കുറേശ്ശെ മാറിതുടങ്ങിയെങ്കിലും……
അതിനുമുന്നേ ഞാനും മാറിതുടങ്ങിയിരുന്നു……
രണ്ടുപേരോടും പക തീർക്കുന്നതുപോലെ ഞാൻ എന്റെ വഴിയേ നടന്നുതുടങ്ങിയിരുന്നു……
കള്ളും പെണ്ണും ഊരു തെണ്ടിയുള്ള നടത്താവുമൊക്കെയായി ഞാനും ജീവിതം ആഘോഷിച്ചു തുടങ്ങിയതുകൊണ്ടാകണം അമ്മയുടെ മാറ്റം എനിക്കു വലുതായി ഫീൽ ചെയ്‌തോന്നുമില്ലെന്നു മാത്രമല്ല പരമാവധി അവഗണിക്കുകയും ചെയ്തു……
അവസാനകാലത്ത് അമ്മയ്ക്ക് അതിലൊക്കെ വലിയ വിഷമമായിരുന്നു…….”

അതോർത്തുകൊണ്ടുള്ള കുറ്റബോധം കൊണ്ടാകണം തന്റെ ശബ്ദവും നേർത്തുതുടങ്ങിയപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുന്നതും അമ്മക്കിളി കുഞ്ഞുകിളിക്ക് ഇര നല്കുന്നതുപോലെ തന്റെ ചുമലിൽ വാത്സല്യത്തോടെ അവളുടെ ചുണ്ടുകൾ അമരുന്നതും അയാൾ കണ്ണാടിയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു.

“അച്ഛൻ എങ്ങനെയാണ് മരിച്ചത്……”

ഒന്നുകൂടി അയാളോട് ചേർന്നിരുന്നുകൊണ്ടാണ് പതിയെ അവൾ തിരക്കിയത്.

“അച്ഛൻ ആത്‍മഹത്യ ചെയ്തതാണ്…….”

3 Comments

  1. I dont know how ur going to end this story u know that every 1 expecting a happy ending, hope it will end happily.

Comments are closed.