ഒരു വേശ്യയുടെ കഥ – 32 3973

അതുമാത്രമല്ല ആന്റിപോകുകയാണെങ്കിൽ അച്ഛൻ കഥകളൊക്കെ ആർക്കെങ്കിലും വിൽക്കുമെന്നും പറഞ്ഞു……
ആലോചിച്ചപ്പോൾ അച്ഛൻ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടു ആന്റിപിന്നെ തീരുമാനം മാറ്റുകയും ചെയ്തു…..”

ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു നിർത്തിയപ്പോഴാണ് സഹതാപത്തോടെ അവൾ പറഞ്ഞത്.

“പാവം ആന്റി അല്ലെ….”

“ആ സമയത്ത് ആന്റിയേക്കാൾ പാവം ഞാനായിരുന്നു മായമ്മേ……
ഞാനാണ് ശരിക്കും പെട്ടുപോയത്….
അന്യരെപ്പോലെ ജീവിക്കുന്ന രണ്ടുപേരുടെയിടയിൽ അധികപറ്റായ മറ്റൊരു അന്യമായിരുന്നു ഞാൻ…..
ഒരുതരത്തിൽ പറഞ്ഞാൽ രണ്ടുപേർക്കും വേണ്ടാത്തവൻ…….
അച്ഛനോടുള്ള പകയും ദേഷ്യവും അമ്മയ്ക്ക് എന്നൊടുകൂടെയുണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…….
അമ്മയുടെ ഭക്തിക്കും പ്രാർത്ഥനകൾക്കുമിടയിൽ സമയം കിട്ടുമ്പോൾ വല്ലതും വച്ചുണ്ടാക്കിയാൽ കഴിക്കുവാൻ വിളിക്കും അതിനപ്പുറം ഒന്നുമില്ല…..!
അച്ഛനാണെങ്കിൽ ബോധമില്ലാതെ നാലുകാലിൽ പാതിരായ്ക്ക് എപ്പോഴെങ്കിലും വീട്ടിൽ കയറിവരികയും നേരം വെളുത്തയുടനെ ഇറങ്ങിപ്പോകുകയും ചെയ്യും……!
പറഞ്ഞാൽ മായമ്മയ്ക്ക് വിശ്വാസമാക്കില്ല സത്യത്തിൽ അതിനുശേഷം ഒരിക്കലും അവർ രണ്ടുപേരും എന്നെ സ്നേഹത്തോടെ മോനെയെന്നുപോലും വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല……!

കൊച്ചുകുട്ടിയെപ്പോലെ സങ്കടത്തോടെ അയാൾ പരാതി പറയുന്നതുകേട്ടപ്പോൾ അവളുടെ ഹൃദയവും വിങ്ങുകയും
അയാൾ ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിൽ എടുത്തു മടിയിലുരുത്തിക്കൊണ്ടു മാറോടു ചേർത്തുപിടിക്കുവാൻ അവളുടെയുള്ളിലെ അമ്മമനസു തുടികെട്ടുന്നുമുണ്ടായായിരുന്നു.

“പോട്ടെ സാരമില്ല അതൊക്കെ കഴിഞ്ഞതല്ലേ…..”

എത്ര നിയന്ത്രിച്ചിട്ടും അകന്നുമാറുവാൻ സാധിക്കാതെ ആശ്വസിപ്പിക്കുന്നതുപോലെ അയാളുടെ ചുമലിൽ തലചായ്ച്ചുകൊണ്ട് പറയുമ്പോൾ “വിഷമിക്കേണ്ട ഇനി ഞാനില്ലേ കൂടെയെന്നു അവൾ പറയാതെ പറയുകയായിരുന്നെന്നു അയാൾക്ക്‌ മനസിലായതേല്ല……!

“അങ്ങനെയാണ് ഞാൻ ദൈവത്തെപ്പോലും വെറുത്തുതുടങ്ങിയത്……

3 Comments

  1. I dont know how ur going to end this story u know that every 1 expecting a happy ending, hope it will end happily.

Comments are closed.