One Side Love [മിഥുൻ] 188

Views : 24476

One Side Love

Author : മിഥുൻ

&nbsp
“പ്രേമിക്കുവാണെങ്കിൽ one side love ആയിരിക്കണം… അങ്ങനെ സ്നേഹിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വില അറിയൂ.

ഏതോ ഒരു സാഹിത്യകാരൻ പറഞ്ഞത് പോലെ “ആവർത്തന വിരസത ലവലേശമേൽക്കാത്തതായി പ്രേമമല്ലാതെ മറ്റെന്തുണ്ട് പാരിൽ”.

താൻ പ്രണയിക്കുന്ന ആൾ ഒഴികെ മറ്റാരറിഞ്ഞാലും പ്രണയിക്കുന്ന കുട്ടി മാത്രം അറിയാതെ പോയ ഒരാളുടെ കഥയാണ് ഇത്…”

“എന്തുവാടാ അവിടെ… രാവിലെ തന്നെ നിന്ന് പിറുപിറുക്കുന്നത്?” അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….

“ഒരു വർഷമായി നീ അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്… എന്നെങ്കിലും ഒന്ന് പോയി പറയുമോ നീ…”ഒരുങ്ങിക്കഴിഞ്ഞു കണ്ണാടിയിൽ നോക്കി എന്നോട് തന്നെ പിന്നെയും പറഞ്ഞു കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു…

“ആ സ്വന്തമായി കാര്യം പറച്ചിൽ കഴിഞ്ഞു എൻ്റെ മോൻ ഇങ്ങു എത്തിയോ…”

“ആഹ് അമ്മേ.. വിശക്കുന്നു… പെട്ടെന്നു എന്തേലും താ…”

“ദാ കൊണ്ട് വരുന്നു.. ഒരു മിനുട്ട്….”

നല്ല ചൂട് ഇഡലിയും സാമ്പാറുമായി അമ്മ ടേബിൾ നിറച്ചു… അത് കണ്ട് തന്നെ എൻ്റെ മനസ്സ് നിറഞ്ഞു..

അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്നത് എന്തും എനിക്ക് ഭയങ്കര ഇഷ്ടമാണ്… ഒരു പ്രത്യേക തരം കൈപ്പുണ്യം ആണ് അമ്മയുടെത്….

എന്തുണ്ടാക്കിയാലും അതിനു ഒരു പ്രത്യേക രുചി തന്നെ ആണ്. എന്തനമ്മെ രുചിയുടെ രഹസ്യം എന്ന് ചോദിച്ചാൽ ഞാൻ ഇച്ചിരി സ്നേഹം ചാലിച്ച് ചേർത്തിട്ടുണ്ട് എന്നാണ് അമ്മയുടെ മറുപടി..

കഴിച്ചിട്ടും കഴിച്ചിട്ടും മതി വരാത്ത ഭക്ഷണവും കഴിച്ചു ഞാൻ കോളജിലേക്കിറങ്ങി.

അതാ എന്നെ കാത്തു എൻ്റെ ചങ്കൻ അമീർ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്നു.. ബസ്സ് സ്റ്റോപ്പിൽ നിന്നും ബസിൽ കേറി പോകുന്നതിനായി അല്ല അവൻ അവിടെ നിക്കുന്നത്….

എൻ്റെ കൂടെ എൻ്റെ RS200-ൽ ആണ് ആശാനും എന്നും പോകുന്നത്…

Recent Stories

The Author

മിഥുൻ

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best…

    Waiting 4 nxt part 😇….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤

  7. വിരഹ കാമുകൻ💘💘💘

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ💘💘💘

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

  11. 💕💕💕💕

  12. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first 💕💞😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com