അതിർത്തി പ്രദേശമായ ഈ ഗ്രാമത്തിലെ വയലോരത്തിൽ റഷ്യയിലെ ഉഫയിൽ നിന്ന് പുറപ്പെട്ട അതി പ്രകൽഭരായ ഒരുപാട് കുട്ടികളുടെ മൃതദേഹങ്ങൾ വിശ്രമിക്കുന്നു….
നിരവധി മാതാപിതാക്കൾക്ക് നഷ്ടമായത് അവരുടെ ജീവിതത്തിലെ ഏക പ്രതീക്ഷയായ മക്കളെയാണ്…
വിറ്റാലി ഹയാലോഫ് എന്ന റഷ്യൻ ആർക്കിടെക്ട് തൻ്റെ ഭാര്യയെയും മകളെയും കാത്ത് ബാർസലോണ എയർപോർട്ടിൽ നിൽക്കുമ്പോൾ ആണ് ഈ ദുരന്ത വാർത്ത അറിയുന്നത്…
അപകട സ്ഥലത്ത് ആദ്യമായി എത്തുന്ന ബന്ധുക്കളിൽ ഒരാളായിരുന്നു അദ്ദേഹം… മൃതദേഹങ്ങൾ പരിശോധിക്കാൻ ഉള്ള പരിപാടിയിൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ പോലീസിന് താല്പര്യം ഇല്ലായിരുന്നു… എങ്കിലും വിറ്റാലി സ്വയം തിരച്ചിലിൽ പങ്കെടുത്തു …. അപകട സ്ഥലത്ത് അദ്ദേഹം പൊട്ടിവീണ ഒരു മുത്തുമാല കണ്ടെത്തി.. ആദ്യ കാഴ്ചയിൽ തന്നെ അത് തൻ്റെ 4 വയസുകാരി മകളുടെ ആണെന്ന് അദ്ദേഹത്തിന് മനസിലായി ….. അതിനടുത്ത് നിന്ന് തന്നെ അദ്ദേഹം തൻ്റെ ഏക മകളുടെ മൃതദേഹം കണ്ടെത്തി…. നശിക്കപ്പെട്ട അദ്ദേഹത്തിൻ്റെ ഭാര്യയുടെയും മകൻ്റെയും ശരീരം പിന്നെയും വൈകിയാണ് കണ്ടെത്തിയത്…
വൈകാതെ ബന്ധുക്കൾ എല്ലാവരും അപകട സ്ഥലത്തേക്ക് വന്നുകൊണ്ടിരുന്നു.. എന്നാല് മൃത ദേഹങ്ങളുടെ അവസ്ഥ കണക്കിൽ എടുത്ത് പോലീസ് ആരെയും മൃത ദേഹങ്ങൾ കാണാൻ അനുവദിച്ചില്ല …
റഷ്യയിൽ അവർ തങ്ങളുടെ പ്രിയ മക്കൾക്ക് വേണ്ടി ശവകുടീരങ്ങൾ പണിതു.. ഒരു വശത്ത് ക്രിസ്ത്യൻ ഓർത്തഡോക്സ് കല്ലറകളും മറുവശത്ത് മുസ്ലിം കല്ലറകളും…
വിമാനത്തിൽ കുട്ടികൾ ഇരുന്നിരുന്ന അതെ ക്രമത്തിൽ ആണ് അവർ കല്ലറകൾ പണിതത്…
സ്മാരകത്തിൽ ഗോൾഡൺ നിറത്തിൽ ഉള്ള പേപ്പർ വിമാനത്തിൻ്റെ മാതൃകകൾ അവർ പണിതു…
ഇതിന് ഒരു കമന്റ് ഇടാൻ കഴിയുന്നില്ല…. ???????
Good one, different approach
????
????
????
Fate is inevitable
Nice one
?????????
Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.
Aa same impact author nu ivide present cheyyan sadhichittund.