അറിയാതെ പറയാതെ 4 [Suhail] 106

Views : 6764

അറിയാതെ പറയാതെ 4

Author : Suhail

[ Previous Part ]

 

“”എന്റെ ഹൃദയമിടിക്കുന്നത് ഇന്ന്

നിനക്ക് വേണ്ടി മാത്രം ആണ്

പ്രണയമാണ് പ്രാണനാണ്

എനിക് നീ

ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും

എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤

അവനെ കുറിച്ചുള്ള അവളുടെ വരികളിലൂടെ അവന്റെ കയ്കൾ ഓടിനടന്നു.

 

“നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അടുത്ത പേജ് മറിച്ചു അവളുടെ വരികൾക്ക് ഇടയിലേക്ക് പോയി…..

 

കഴിഞ്ഞ കാലം. (തിരനോട്ടം )

 

“ബി.കോം കഴിഞ്ഞു എവിടെയെങ്കിലും ജോലിക് കയറി അമ്മാവനെ സഹായിക്കണം എന്നായിരുന്നു ആഗ്രഹം

പക്ഷെ അമ്മാവനും അമ്മായിക്കും ആയിരുന്നു

ഞാൻ എം.കോം എടുക്കാൻ നിർബന്ധം.

അവസാനം അവരുടെ വാശി തന്നെ നടന്നു.

 

രാജഗിരി കോളേജ് കാക്കനാട്

 

അങ്ങനെ ഞാൻ ഈ കോളേജ് ഗേറ്റിനു മുമ്പിൽ എത്തി.ഇന്നാണ് എന്റെ ഫസ്റ്റ് ഡേ ഞാൻ ഒറ്റയ്ക്ക് അല്ലാട്ടോ എന്റെ ബെസ്റ്റ് ഫ്രണ്ടും കൂടെയുണ്ട്.

വെറും ബെസ്റ്റ് അല്ല എന്റെ ചൈൽഡ് ഹൂഡ് ഫ്രണ്ട് നിമ്മിയും കൂടെ ഉണ്ട്.

അല്ലെകിലും എവിടെ പോയാലും ഞങൾ ഒരുമിച്ച് ആണ്. ഞാൻ എം. കോം എടുക്കുന്ന കാര്യം പറഞ്ഞപ്പോളേ അവളും പപ്പയോടു പറഞ്ഞു ഇവിടെ തന്നെ അഡ്മിഷൻ ശരി ആക്കി.

 

ഡി പോത്തേ നീ എന്താ കോളേജിന്റെ ഗേറ്റും നോക്കി സ്വപനം കാണുവാണോ? വേഗം വാടി അവൾ കലിപ്പായി ബേസിക്കലി ഞാൻ ഇത്തിരി പേടിതോണ്ടി ആണെകിലും നിമ്മി ആള് കലിപ്പത്തി ആണ്.

 

ഞങൾ ആണേൽ നേരെ കേറി ചെന്നത് സീനിയർസിന്റെ പുലിമടയിൽ.ഈശ്വര ആരെയാണ് ഞാൻ ഇന്ന് കണിക്കണ്ടത് എന്ന് സ്വയം ചോദിച്ചിട്ട് അവരുടെ അടുത്തേക് പോയി. വേറെ ഒന്നും അല്ല സാധാരണ ജൂനിയർസിനെ കയ്യിൽ കിട്ടാറുള്ളപ്പോൾ ചെയ്യുന്നപോലുള്ള സ്ഥിരം ക്ലീഷേ റാഗിംഗ് ആ തെണ്ടികൾ എന്നെ കൊണ്ട് നാടോടി നൃത്തം വരെ അവിടെ ചെയ്യിപ്പിച്ചു. വെട്ടമൃഗങ്ങളെ കിട്ടിയിട്ട് മതി വരാതെ അവർ ഞങ്ങളെ ഓരോരോ കോപ്രായങ്ങൾ ചെയ്യിപ്പിച്ചു തുടങ്ങി.

Recent Stories

The Author

Suhail

5 Comments

  1. 💖💖💖💖💖💖

  2. പാവം പൂജാരി

    ♥️♥️👍

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💖💖💖

  4. രുദ്ര രാവണൻ

    💔💔💔 ഒരിഷ്ടം ഒരാളോട് തോന്നിയാൽ ആദ്യം തുറന്നുപറയണം അങ്ങനെ പറയാതെ പോയ ഒരുപാട് പ്രണയങ്ങൾ ലോകത്ത് കാണാം അതിലൊന്ന് എന്റെയും 💔💔💔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com