Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

 

DHL വിമാനത്തിൻ്റെ ടെയിൽ ഭാഗം റഷ്യൻ വിമാനത്തിനെ നടുകെ പൊളിച്ചു … യാത്രക്കാർ വിമാനത്തിനുള്ളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് തെറിച്ചു.. രണ്ട് കഷ്ണമായി മുറിഞ്ഞ വിമാനം കുത്തനെ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി…

 

DHL വിമാനം പിന്നെയും രണ്ട് മിനിറ്റ് നേരം ആകാശത്തിൽ തുടർന്നു.. പൈലറ്റുമാർ വിമാനം നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു… എന്നാല് വാൽ ഭാഗം പൂർണമായും നഷ്ടമായ വിമാനം 4 മൈൽ അകലെ വച്ച് പൊട്ടിത്തെറിച്ചു…

 

എന്നാല് കണ്ട്രോൾ ടവറിൽ പീറ്റർ ഇതൊന്നും അറിഞ്ഞിരുന്നില്ല… റഡാർ സ്ക്രീനിലേക്ക് നോക്കിയ പീറ്ററിൻ്റെ ഹൃദയം നിലച്ചു പോകുന്ന പോലെ തോന്നി.. ഒരു കൺട്രോളറും തൻ്റെ ജീവിതത്തിൽ നടക്കരുത് എന്നാഗ്രഹിക്കുന്ന കാര്യം.. താൻ നിയന്ത്രിക്കുന്ന രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരിക്കുന്നു… അദ്ദേഹം ഉടൻ തന്നെ പൈലറ്റുമാരെ കോണ്ടാക്ട് ചെയ്തു.. പക്ഷേ മറുപടി ലഭിച്ചില്ല… വൈകാതെ ഇരു വിമാനങ്ങളും റഡാർ സ്ക്രീനിൽ നിന്നു അപ്രത്യക്ഷമായി… പീറ്റർ സ്ക്രീനിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു……………

 

പീറ്റർ നീൽസൻ കണ്ട്രോൾ ടവറിൽ നിന്ന് അന്ന് അവസാനമായി പുറത്തേക്ക് പോയി… പക്ഷേ അദ്ദേഹത്തിൻ്റെ കഥ ഇനിയും അവസാനിച്ചിട്ടില്ലായിരുന്നു…

???????????

 

ജർമ്മൻ സ്വിറ്റസർലൻഡ് ബോർഡറിലുള്ള യൂബ ലിങ്കൺ എന്ന സിറ്റിയുടെ പുറത്തേക്ക് ആണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ വന്നു വീണത്… 130 സ്ക്വയർ മൈൽ ദൂരത്തിൽ അവശിഷ്ടങ്ങൾ ചിന്നി ചിതറി കിടന്നിരുന്നു… നിരവധി ആളുകൾ ഈ അപകടം കാണുകയും സ്ഫോടന ശബ്ദവും തീ ഗോളവും അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നത് കാണുകയും ചെയ്തിരുന്നു…. കുട്ടികളുടെ മൃതേഹങ്ങളും വിമാനത്തിൻ്റെ അവശിഷ്ടങ്ങളും ആ പ്രദേശമാകെ ചിതറി കിടന്നിരുന്നു.. സിറ്റിയിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷൻ ആയിരുന്നു 6 ആഴ്ചയോളം നീണ്ട ഈ തിരച്ചിൽ.. ഇതിൽ 6000 ത്തിൽ അധികം ആളുകൾ ആണ് പങ്കെടുത്തത്…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.