ഇതേ സമയം DHL വിമാനവും ആൽപ്സ് കടന്ന് സ്വിറ്റ്സലൻഡിലെ എയർ സ്പേസിലേക്ക് കടക്കുകയായിരുന്നു.. DHL വിമാനത്തിൻ്റെ ക്യാപ്റ്റൻ കുറച്ച് കൂടി ഉയർന്ന ഒരു ആൾട്ടിട്യൂഡിലേക്ക് വിമാനത്തെ ഉയർത്താൻ റിക്വസ്റ്റ് ചെയ്തു.. വായു ലഘുവാകുന്നതോടെ കുറഞ്ഞ പ്രതിരോധം മാത്രം ഉണ്ടാവുകയും ഇന്ധനം ലാഭിക്കാൻ സാധിക്കുകയും ചെയ്യും..
പീറ്റർ നീൽസൻ റിക്വസ്റ്റ് അംഗീകരിക്കുകയും DHL വിമാനത്തിന് ഫ്ലൈറ്റ് ലെവൽ 360 യിലേക്ക് ഉയർന്നു പറക്കാൻ അനുവാദം നൽകുകയും ചെയ്തു… ഫ്ലൈറ്റ് ലെവൽ 360 എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ഇപ്പൊൾ വിമാനം പറക്കുന്നത് 36,000 അടി ഉയരത്തിൽ ആണ് എന്നാണ്.. എന്നാല്‍ ഇപ്പൊൾ റഷ്യൻ വിമാനവും പറക്കുന്നത് ഇതേ ഉയരത്തിൽ ആണ്…!! ഇതിനർത്ഥം ഇരു വിമാനങ്ങളും കൂട്ടിയിടിക്കാൻ സാധ്യതയുണ്ട് എന്നാണ്.. എന്നാല്‍ അവ രണ്ടും ഒരുപാട് മൈലുകൾ അകലെ ആയതിനാൽ ഇതുവരെ അപകടം ഇല്ല എന്ന് അനുമാനിക്കാം…
കണ്ട്രോൾ ടവറിൽ പീറ്ററിൻ്റെ അസിസ്റ്റൻ്റ് അദ്ദേഹത്തിന് ഒരു എമർജൻസി എയർ സ്ട്രിപ്പ് നൽകി.. മറ്റൊരു എയർബസ് വിമാനം സ്വിറ്റ്സലൻഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ പീറ്ററിന് ആ വിമാനം നിയന്ത്രിക്കണം.. ഇത് പീറ്ററിൻ്റെ വർക്ക് ലോഡ് കൂട്ടുകയും അദ്ദേഹത്തിന് ഒരു സ്ക്രീനിൽ നിന്ന് മറ്റൊരു സ്ക്രീനിലേക്ക് മാറി ഇരിക്കേണ്ടി വരികയും ചെയ്തു..
പീറ്റർ മറ്റൊരു ടവറിലേക്ക് കോൾ ചെയ്ത് പുതുതായി വന്ന വിമാനത്തെ അവർക്ക് ട്രാസ്ഫർ ചെയ്തു നൽകാൻ ശ്രമിച്ചു.. എന്നാല്‍ ടെലിഫോൺ ലൈനുകൾ നിശ്ചലം ആയതിനാൽ അദ്ദേഹത്തിന് കോൾ ചെയ്യാൻ സാധിച്ചില്ല… അദ്ദേഹം മറ്റൊരു ടെലിഫോൺ ഉപയോഗിച്ച് വീണ്ടും ശ്രമിച്ചു… എന്നാല്‍ ലൈനുകൾ ഒന്നും തന്നെ വർക്ക് ആയില്ല…
പുതുതായി വന്ന വിമാനത്തിൻ്റെ പൈലറ്റ് തുടർച്ചയായി കോണ്ടാക്ട് ചെയ്യുന്നത് മൂലം പീറ്ററിനു റഷ്യൻ വിമാനത്തിൻ്റെ പൈലറ്റുമാരെ താൽക്കാലികമായി ഒഴിവാക്കേണ്ടി വന്നു… എന്നാല്‍ റഷ്യൻ പൈലറ്റുമാർ അദ്ദേഹത്തെ രണ്ടാമത്തെ സ്ക്രീനിൽ വീണ്ടും കോണ്ടാക്ട് ചെയ്തുകൊണ്ടിരുന്നു.. അദ്ദേഹം ഇരു പൈലറ്റുമാരെ രണ്ട് സ്ക്രീനുകൾ വഴി വളരെ പ്രായസപ്പെട്ട് നിയന്ത്രിച്ചു കൊണ്ടിരുന്നു… പക്ഷേ അതികം വൈകാതെ മറ്റൊരു തായ് വിമാനത്തിന് പീറ്ററിൻ്റെ സഹായം ആവശ്യമായി വന്നു..
എയർ ട്രാഫിക് കണ്ട്രോളർമാർ ഇത്തരം അവസ്ഥകൾ ശരിയായി കണ്ട്രോൾ ചെയ്യാൻ പരിശീലനം ലഭിച്ചവർ ആണ്.. എന്നാല്‍ ഇന്ന് പീറ്ററിൻ്റെ മുന്നിൽ ഉള്ള ഉപകരണങ്ങൾ ശരിയായി അല്ല പ്രവർത്തിക്കുന്നത്, കൂടാതെ അദ്ദേഹം ഒരേ സമയം രണ്ട് സ്ക്രീനുകളിൽ ആയി ഒന്നിലധികം വിമാനങ്ങൾ ആണ് ഒരേ സമയം നിയന്ത്രിക്കുന്നത്… സാധാരണ അദ്ദേഹത്തിൻ്റെ റഡാർ സിസ്റ്റം ഏതെങ്കിലും വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ ഉള്ള സാധ്യത ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും.. എന്നാല്‍ ഇന്ന് ആ ഉപകരണങ്ങൾ എല്ലാം നിശ്ചലമാണ്…
ഏതെങ്കിലും ഒരു വിമാനം തൻ്റെ കയ്യിൽ നിന്ന് കൈമാറാൻ പീറ്റർ വീണ്ടും ടെലിഫോൺ ലൈനിൽ പരിശ്രമിച്ചു.. എന്നാല്‍ ഫോണുകൾ എല്ലാം നിഷ്ചമായിരുന്നു…
ഇതിന് ഒരു കമന്റ് ഇടാൻ കഴിയുന്നില്ല…. ???????
Good one, different approach
????
????
????
Fate is inevitable
Nice one
?????????
Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.
Aa same impact author nu ivide present cheyyan sadhichittund.