Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

 

സ്വിറ്റ്സർലൻഡിലെ സ്യൂരിയിലെ എയർട്രാഫിക് കൺട്രോൾ ടവർ… ഡേ ഷിഫ്റ്റ് അവസാനിക്കുകയും നൈറ്റ് ഷിഫ്റ്റിന് വേണ്ടിയുള്ള കൺട്രോലർമാർ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു…

 

8 വർഷത്തോളം പ്രവർത്തി പരിചയമുള്ള ഒരു എയർട്രാഫിക് കൺട്രോളർ ആയിരുന്നു പീറ്റർ നീൽസൻ..

സതേൺ ജർമനിയിലും നോർത്തേൺ സ്വിറ്റ്സർലൻഡിലും ഉള്ള എയർ ട്രാഫിക് ആണ് ഈ സെൻ്ററിൽ നിയന്ത്രിക്കുന്നത്..

അന്നെ ദിവസം രാത്രി പീറ്റർ ഉൾപ്പടെ രണ്ട് കൺട്രോളർമാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.. ട്രാഫിക് പൊതുവേ ശാന്തമായതിനാൽ നീൽസനിൻ്റെ സഹ പ്രവർത്തകൻ ഒരു നീണ്ട ഇടവേള എടുക്കാനായി പുറത്തേക് പോയി.. കണ്ട്രോൾ സെൻ്ററുകളിൽ ഇത് പൊതുവേ നടക്കാറുള്ളതാണ്..

 

പീറ്റർ നീൽസൺ ആണ് ഇപ്പൊൾ ആ കണ്ട്രോൾ ടവറിൽ ഉള്ള രണ്ട് റഡാർ സ്ക്രീനിലെയും ട്രാഫിക് നിയന്ത്രിക്കുന്നത്.. എന്നാല് അതിൽ ഒരു സ്ക്രീൻ അതായത് സഹ പ്രവർത്തകൻ്റെ സ്ക്രീൻ അദ്ദേഹത്തിൽ നിന്ന് അല്പം അടി അകലത്തിൽ ആണ് ഉള്ളത്..

 

11 മണി കഴിഞ്ഞ സമയം രണ്ട് ഉദ്യോഗസ്ഥർ നീൽസനെ സമീപിക്കുകയും ചില അറ്റകുറ്റ പണികൾ മെയിൻ റഡാറിൽ നടക്കുന്നുണ്ട് എന്ന് അറിയിക്കുകയും ചെയ്തു… എന്നാല് ഈ പണി നടക്കുമ്പോൾ സ്ക്രീനിൽ കാണിക്കുന്ന ഡാറ്റ സ്ലോ ആകാൻ ആരംഭിക്കും.. ഏതെങ്കിലും വിമാനങ്ങൾ ഒരേ പാതയിൽ സഞ്ചരിച്ചാൽ അത് രണ്ട് മിനിറ്റിനു ശേഷം മാത്രമേ സ്ക്രീനിൽ അറിയാൻ സാധിക്കൂ…

 

അൽപ സമയത്തിനകം ഉദ്യോഗസ്ഥർ വീണ്ടും വരികയും അവർ നീൽസനോട് തങ്ങൾ ടെലിഫോൺ സിസ്റ്റവും ഓഫ് ചെയ്യാൻ പോവുകയാണ് എന്ന് പറയുകയും ചെയ്തു.. ഇങ്ങനെ വരുമ്പോൾ കൺട്രോളർ ഒരു സ്റ്റാൻഡ്ബൈ ഫോൺ വേണം ഉപയോഗിക്കാൻ… എന്നാല് ഇന്നേരമത്രയും ആർക്കും… വരാൻ പോകുന്ന ദുരന്തത്തിനെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു…

?????????

 

കുട്ടികളെയും കൊണ്ട് പറക്കുന്ന റഷ്യൻ വിമാനം ഇപ്പൊൾ സെൻട്രൽ ജർമ്മനി കടന്നു സ്വിറ്റ്സർലൻഡിൻ്റെ നേരെ പറക്കുകയാണ്…

ക്യാപ്റ്റൻ ഗൃഗോവിയോറിന് ജർമ്മൻ കണ്ട്രോൾ ടവറിൽ നിന്നുള്ള അവസാന സന്ദേശം ലഭിക്കുകയും സ്വിറ്റ്സർലൻഡ് കണ്ട്രോൾ ടവറിലെ റേഡിയോ ഫ്രീക്വൻസി യിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.. ജർമ്മൻ കൺട്രോളർ വിമാനത്തെ സ്വിറ്റ്സർലൻഡ് കണ്ട്രോൾ ടവറിന് കൈമാറി.. അവിടെയാണ് പീറ്റർ നീൽസൻ ഒറ്റക്ക് വളരെ സ്ലോ ആയ രണ്ട് സ്ക്രീനുകൾ നിയന്ത്രിക്കുന്നത്…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.