Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

ഉദ്യോഗസ്ഥർ അന്ന് രാത്രി നടന്ന സംഭവങ്ങളുടെ മുഴുവൻ വിശദ വിവരങ്ങളും പുറത്ത് വിട്ടു.. എന്താണ് അന്ന് രാത്രി സംഭവിച്ചത്..

 

കഥയിലെ ആദ്യ തെറ്റ് സംഭവിക്കുന്നത് പീറ്ററിൻ്റെ സഹ പ്രവർത്തകൻ അദ്ദേഹത്തെ കണ്ട്രോൾ റൂമിൽ തനിച്ചാക്കി ബ്രേക്ക് എടുത്ത് പുറത്തേക്ക് പോകുമ്പോൾ ആണ്.. ഇത് സ്വാഭാവികമായും അദ്ദേഹത്തിൻ്റെ വർക്ക് ലോഡ് അധികരിപ്പിച്ചു.. ഏതാനും അടി അകലെ ഉള്ള രണ്ട് റഡാർ സ്ക്രീനുകൾ നിയന്ത്രിക്കാൻ അദ്ദേഹം നന്നേ പാട് പെട്ടു…

 

അടുത്ത പ്രശനം ആരംഭിക്കുന്നത് എഞ്ചിനീയർമാർ അറ്റകുറ്റ പണികൾക്ക് വേണ്ടി മെഷീൻ സിസ്റ്റം ഓഫ് ചെയ്യുന്നതോടെ ആണ്.. ഇത് പീറ്ററിൻ്റെ റഡാർ സ്ക്രീൻ സ്ലോ ആക്കി… അതിനാൽ തന്നെ രണ്ട് വിമാനങ്ങൾ കൂട്ടി ഇടിക്കാൻ പോകുന്നതിൻ്റെ വാണിങ് അദ്ദേഹത്തിന് ലഭിച്ചില്ല …. എന്നാല് ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു… ആരും അത് അദ്ദേഹത്തോട് പറഞ്ഞുമില്ല…

 

പിന്നീട് വന്ന വിമാനങ്ങൾ മാറ്റി നൽകാൻ അദ്ദേഹം ശ്രമിച്ചു എങ്കിലും ഫോൺ ലൈൻ വർക്ക് ചെയ്യാതെ ഇരുന്നതിനാൽ അദ്ദേഹത്തിന് അതിന് സാധിച്ചില്ല…

ബാക്കപ്പ് ഫോണും നിർഭാഗ്യവശാൽ വർക്ക് ചെയ്തില്ല…

ഇതോടെ അദ്ദേഹത്തിന് ലഭിക്കേണ്ട എല്ലാ ടെക്നിക്കൽ സപ്പോർട്ടും ഇല്ലാതായി…

 

22 മാസങ്ങൾക്ക് ശേഷം മെയ് 2004 ൽ ജർമ്മൻ ഉദ്യോഗസ്ഥർ തങ്ങളുടെ അവസാന അന്വേഷണ റിപ്പോർട്ട് ലോകത്തിന് മുന്നിൽ സമർപ്പിച്ചു…

 

പീറ്റർ നീൽസൻ അപകടം തിരിച്ചറിയാൻ വൈകി എന്നതാണ് ആദ്യ കാരണം… എന്നാല് അത് അദ്ദേഹത്തിൻ്റെ പിഴവ് അല്ലെന്നും സ്കൈ ഗൈഡ് എന്ന അദ്ദേഹം ജോലി ചെയ്ത ട്രാഫിക് കണ്ട്രോൾ കമ്പനിയുടെ പിഴവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു..

 

രണ്ടാമത്തെ കാരണം റഷ്യൻ പൈലറ്റുമാർ TCAS വാണിങ് അവഗണിച്ച് കൺട്രോളർ പറഞ്ഞത് കേട്ടത് ആയിരുന്നു…

 

സ്കൈ ഗൈഡ് ഈ വിഷയത്തിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി.. അതോടെ അവർ ഒരു കണ്ട്രോളർ രണ്ട് സ്ക്രീനുകൾ നിയന്ത്രിക്കുന്ന രീതി പൂർണമായും നിർത്തലാക്കി…

 

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.