വെസ്റ്റേൺ പൈലറ്റുമാർ സാധാരണയായി TCAS അനുസരിക്കണം എന്നാണ് പഠിച്ചിട്ടുള്ളത്.. എന്നാല് ബാക്കി ഭാഗത്ത് പഠനം പൂർത്തിയാക്കുന്ന പൈലറ്റുമാർക്ക് അവർക്കിഷ്ടമുള്ള തീരുമാനം എടുക്കാൻ ആണ് സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്…
ഇൻ്റർനാഷണൽ ഏവിയേഷൻ കൗൺസിൽ ആണ് ഈ വിവരണത്തിൽ ശരിയായ തീരുമാനം എടുക്കേണ്ടിയിരുന്നത്.. എന്നാല് അവർ അതിൽ മൗനം പാലിക്കുകയാണ് ചെയ്തത്…
18 മാസം മുൻപ് സമാന സംഭവം ജപ്പാനിലും ഉണ്ടായി.. തലനാരിഴയ്ക്കാണ് അന്ന് അപകടം ഒഴിവായത്.. അന്നും TCAS നു പകരം പൈലറ്റ് കൺട്രോളർ പറഞ്ഞതാണ് അനുസരിച്ചത്…
സമാന സംഭവങ്ങൾ പിന്നെയും ഉണ്ടായി.. എല്ലാത്തിനും കാരണം ഏതെങ്കിലും ഒരു പൈലറ്റ് TCAS ന് പകരം കൺട്രോളർ പറഞ്ഞത് അനുസരിച്ചത് ആയിരുന്നു..
46 സ്കൂൾ വിദ്യാർഥികളുടെ മരണ ശേഷം എവിയേഷൻ കൗൺസിൽ നിയമം പുറത്തിറക്കി.. കോക്പിറ്റിൽ ഉള്ള കമ്പ്യൂട്ടർ സിസ്റ്റത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വാണിങ് ലഭിച്ചാൽ പൈലറ്റ് മാർ തീർച്ചയായും കമ്പ്യൂട്ടർ പറയുന്നത് വേണം അനുസരിക്കാൻ…
?????????
റഷ്യൻ ആർക്കിടെക്ട് വിറ്റാലിക്ക് ഈ അപകടതോടെ തൻ്റെ മുഴുവൻ കുടുംബത്തിനെയും നഷ്ടമായി…
മാനസീക നില സാരമായി തകർന്ന അദ്ദേഹം തൻ്റെ കുടുംബത്തിൻ്റെ ദുരവസ്ഥക്ക് കാരണമായവരെ കണ്ടുപിടിക്കാൻ ഉള്ള ശ്രമത്തിൽ ആയി.. യൂബലിങ്കൻ ട്രാജഡി എന്നറിയപ്പെടുന്ന ഈ ദുരന്തകഥയുടെ അവസാന ഭാഗം രചിക്കാൻ അദ്ദേഹം സ്വിറ്റ്സർലൻഡ് ലേക്ക് യാത്ര തിരിച്ചു…
2004 ഫെബ്രുവരി 24 ന് മുൻ എയർ ട്രാഫിക് കൺട്രോളർ പീറ്റർ നീൽസനിൻ്റെ വീടിൻ്റെ കതകിൽ ഏതോ ഒരു അജ്ഞാതൻ കൊട്ടി വിളിച്ചു… ഡോർ തുറന്ന പീറ്ററിനെ അജ്ഞാതൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. സ്വന്തം വീട്ടുമുറ്റത്ത് ചോര വാർന്ന് പീറ്റർ മരണപ്പെട്ടു…
ദുരന്തത്തിന് പുറമെ മറ്റൊരു ദുരന്തം ആയിരുന്നു ഇത്.. പീറ്ററിൻ്റെ സുഹൃത്തുക്കൾക്ക് ഇത് ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു.. അദ്ദേഹത്തിൻ്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കി പീറ്റർ എന്നന്നേക്കുമായി യാത്രയായി…
48 വയസുള്ള ഒരു മധ്യവയസ്കൻ ആവാം പീറ്ററിൻ്റെ കൊലപാതകി എന്ന് പോലീസ് കണ്ടെത്തി.. അയാൾ അപകടത്തിൽ പെട്ട വിമാനത്തിലെ കുട്ടികളുടെ രക്ഷിതാവ് ആവാം എന്നും അദ്ദേഹത്തിൻ്റെ കുടുംബത്തെ മുഴുവൻ അപകടത്തിൽ നഷ്ടപ്പെട്ടിരിക്കം എന്നും പോലീസ് അനുമാനിച്ചു…
വൈകാതെ വിറ്റാലിയെ സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് പോലീസ് കണ്ടെത്തി.. എന്നാല് നിലവിൽ അദ്ദേഹം ഒരു സൈക്കാട്രിക് ക്ലിനിക്കിൽ ചികിത്സയിൽ ആണ്.. വിചാരണയ്ക്ക് വേണ്ട മാനസീക നില വരുന്നത് വരെ അദ്ദേഹത്തെ ചികിത്സിക്കാൻ ആണ് ഗവൺമെൻ്റ് നിർദ്ദേശം…
പീറ്റർ നീൽസൻ്റെ മരണം ഈ കഥയിലെ വലിയ ഒരു ദുഃഖ വാർത്ത ആയിരുന്നു.. കാരണം അദ്ദേഹം ഒരിക്കലും ഈ അപകടത്തിന് ഉത്തരവാദി ആയിരുന്നില്ല… അപകട കാരണം മാനേജ്മെൻ്റും അവരുടെ വീക്ക് ആയ നിയമങ്ങളും ഗൈഡ് ലൈനുകളും ആയിരുന്നു.. പക്ഷേ അതിന് ബലിയാടകേണ്ടി വന്നത് അനവധി നിരപരാധികൾ ആയിരുന്നു…
ഇതിന് ഒരു കമന്റ് ഇടാൻ കഴിയുന്നില്ല…. ???????
Good one, different approach
????
????
????
Fate is inevitable
Nice one
?????????
Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.
Aa same impact author nu ivide present cheyyan sadhichittund.