പത്ര മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിച്ചു.. തങ്ങൾക്ക് ന്യൂസ് കവറേജ് വർദ്ധിപ്പിക്കാൻ കിട്ടിയ അവസരം മാധ്യമങ്ങൾ ശരിയായി ഉപയോഗിച്ചു… സ്വിറ്റ്സർലൻഡ് ഗവൺമെൻ്റ് അദ്ദേഹത്തെ പുറം ലോകത്ത് നിന്ന് സംരക്ഷിച്ചു.. എന്നാല് നരഹത്യയും അശ്രദ്ധയും ഉൾപ്പടെ 71 കേസുകളിൽ പീറ്റർ കുറ്റക്കാരൻ ആണോ എന്ന് ഗവൺമെൻ്റ് അന്വേഷണം ആരംഭിച്ചു…
അന്വേഷണം പുരോഗമിച്ച് കൊണ്ടിരുന്നു…
അഞ്ചാം ദിവസം ജർമൻ ഏവിയേഷൻ ബ്യൂറോ അപകടത്തിൽ പെട്ട വിമാനങ്ങളിൽ നിന്ന് വീണ്ടെടുത്ത ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡുകൾ എല്ലാം പരിശോധിച്ചു… ഇതിൽ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന വിമാനത്തിൻ്റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡിംഗ് ഡിവൈസും CVR അഥവാ കോക്പിറ്റ് വോയ്സ് റെക്കോർഡർ എന്നറിയപ്പെടുന്ന കോക്പിറ്റിലെ മുഴുവൻ ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്ന ഡിവൈസും ഉൾപ്പെട്ടിരുന്നു…
എന്നാല് പരിശോധനയിൽ ഉദ്യോഗസ്ഥർ മറ്റൊരു ഞെട്ടിക്കുന്ന വിവരം കണ്ടെത്തി…
രണ്ട് വിമാനങ്ങൾ കൂട്ടിയിടിക്കാൻ പോകുമ്പോൾ TCAS വാണിങ് നൽകും.. എന്നാല് ഏതെങ്കിലും വിമാനം ഈ വാണിങ് അവഗണിച്ച് പ്രവർത്തിച്ചാൽ TCAS ഉടൻ വിപരീത നിർദ്ദേശം നൽകും.. അതായത് വിമാനം A താഴാനും വിമാനം B പൊങ്ങാനും ആണ് TCAS വാണിങ് എന്ന് കരുതുക.. വിമാനം B നേർ വിപരീതമായി പൊങ്ങേണ്ടതിന് പകരം താഴുകയാണ് ചെയ്യുന്നത് എങ്കിൽ TCAS ഉടൻ നിർദ്ദേശങ്ങൾ മാറ്റി നൽകും..
എന്നാല് ഇവിടെ റഷ്യൻ വിമാനം TCAS അവഗണിച്ച് പ്രവർത്തിച്ചപ്പോൾ TCAS ഇരു വിമാനങ്ങൾക്കും നിർദ്ദേശം മാറ്റി നൽകിയില്ല…
എന്നാല് ഇങ്ങനെ സംഭവിക്കണം എങ്കിൽ രണ്ട് വിമാനങ്ങളും ഏകദേശം 100 അടി എങ്കിലും അകലെ ആയിരിക്കണം… പക്ഷേ ഈ അവസ്ഥയിൽ അങ്ങനെ ആയിരുന്നില്ല കര്യങ്ങൾ.. അതിനാലാണ് TCAS റിവേഴ്‌സൽ വാണിങ് നൽകാതെ ഇരുന്നത് എന്ന് പിന്നീട് കണ്ടെത്തി…
ഒരുപക്ഷെ ആ റിവേഴ്സൽ സാധ്യമായിരുന്നു എങ്കിൽ ഉഫയിലെ ആ വിദ്യാർത്ഥികൾ ഇന്നും ജീവിക്കുമായിരുന്നു…
2003 ജൂലായിൽ ഉഫയില് നിന്ന് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ഒന്നാം ചരമവാർഷിക ദിവസം വീണ്ടും ആ അപകട സ്ഥലത്തേക്ക് തിരികെ വന്നു…
ഒരു പൊട്ടിയ മുത്തുമാല പോലെ തോന്നിക്കുന്ന രീതിയിൽ ജർമനിക്കാർ നിരവധി വലിയ സിൽവർ മുത്തുകൾ ഒരു സിൽവർ നൂലിൽ കോർത്ത് ഈ അപകട സ്ഥലത്ത് ഒരു സ്മാരകം എന്ന പോലെ പണിതു…
രക്ഷിതാക്കളുടെ കൂട്ടത്തിൽ വിറ്റാലിയും ഉണ്ടായിരുന്നു.. അദ്ദേഹം സ്വിസർലൻഡ് എയർ ട്രാഫിക് കൺട്രോൾ ഹെഡ് നോട് ഏത് കൺട്രോളർ ആണ് അപകടത്തിന് കാരണം എന്ന് ചോദിച്ചു.. എന്നാല് അദ്ദേഹത്തിന് മറുപടി ഒന്നും ലഭിച്ചില്ല… അദ്ദേഹം പീറ്ററിനെ കാണാൻ അഭ്യർത്ഥിച്ചു എങ്കിലും അതിനും മറുപടി ലഭിച്ചില്ല…
എന്നാല് അന്വേഷണം പുരോഗമിച്ചപ്പോൾ യഥാർത്ഥത്തിൽ അന്ന് രാത്രി നടന്ന കാര്യങ്ങൽ പുറത്ത് വന്നു… 20 വർഷം മുൻപ് TCAS സാങ്കേതിക വിദ്യ കണ്ടുപിടിച്ചപ്പോൾ ഒരു പക്ഷെ TCAS ഒരു വിവരവും കൺട്രോളർ മറ്റൊരു വിവരവും പറഞാൽ ഏത് അനുസരിക്കണം എന്ന് പൈലറ്റുമാർക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നില്ല…
ഇതിന് ഒരു കമന്റ് ഇടാൻ കഴിയുന്നില്ല…. ???????
Good one, different approach
????
????
????
Fate is inevitable
Nice one
?????????
Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.
Aa same impact author nu ivide present cheyyan sadhichittund.