Marvel Cinematic Universe A New Era episode -1 [Venom] 176

” അതേ, ഇപ്പോഴും എനിക്ക് റിലെ വന്നിട്ടില്ല, ഒന്ന് ഒറപ്പിക്കാൻ വേണ്ടി ചോദിക്കുവാ ഇത് ഏതാ സ്ഥലം?? ” അവൻ വളരെ സീരിയസ് ആയി ചോദിച്ചു. അത് കേട്ട് ആ പട്ടാളക്കാരന്റെ മുഖം മാറി. പിന്നെ അവൻ പൊട്ടി ചിരിച്ചു.

” എന്താടാ, നിന്റെ തല വല്ലയിടത്തും ഇടിച്ചോ??? ഓക്കേ നമ്മൾ ഇപ്പൊ ആർമി ട്രയിനിങ് ക്യാമ്പിൽ ആണ് ” ചിരിക്ക് ഇടയിൽ ആ പട്ടാളക്കാരൻ പറഞ്ഞു.

” സൈമൺ ” അവൻ പതിയെ മന്ത്രിച്ചു.

‘ അപ്പൊ അതാണ് എന്ത് ഐഡന്റിറ്റി. ഇനി മുതൽ ഞാൻ ആണ് സൈമൺ,  സൈമൺ ആണ് ഞാൻ ‘ സൈമൺ മനസ്സിൽ ഉറപ്പിച്ചു.

” അല്ല, എവിടെ?? ട്രെയിനിങ് ക്യാമ്പോ?? ” സൈമൺ പെട്ടന്ന് ചോദിച്ചു.

” അതേ നമ്മൾ ഇപ്പൊ ട്രയിനിങ് ക്യാമ്പിൽ ആണ്. ഇന്നലെ പുതിയ റിക്യുട്ട്ന് ഉള്ള ട്രയിനിങ് തുടങ്ങി, വെയിൽ കൂടുതൽ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു, നീ ട്രെയിനിങ്ങ് ന്റെ ഇടയിൽ തല കറങ്ങി വീണു ” ആ പട്ടാളക്കാരൻ മടിച്ചു മടിച്ചു മറുപടി കൊടുത്തു.

‘ fu*k,  ആദ്യ ദിവസം തന്നേ തലകറക്കം വന്ന് വീഴുക, എന്ത് വീക്ക് ആയിരിക്കും ഈ ബോഡി ‘ സൈമൺ അവനോട് തന്നെ ചോദിച്ചു. പെട്ടന്ന് എന്തോ ആലോചിച്ചിട്ട് അവൻ ആ പട്ടാളക്കാരന്റെ ദുർബലമായ തോളിൽ പിടിച് ആട്ടി കൊണ്ട് അടുത്ത ചോദ്യം ചോദിച്ചു

” നിനക്ക്, iron man, ക്യാപ്റ്റൻ അമേരിക്ക, ഹൾക്ക് നെ ഒക്കെ അറിയാമോ?? ഇത് വളരെ ഇമ്പോര്ടന്റ്റ്‌ ആയ ചോദ്യം ആണ് വേഗം ഉത്തരം പറ ” സൈമണിന് അവൻ മാർവെൽ യൂണിവേഴ്സിൽ ആണെന്ന് ഉറപ്പ് വരുത്താൻ ആ ചോദ്യത്തിന്റെ ഉത്തരം ആവിശ്യം ആയിരുന്നു.

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.