Marvel Cinematic Universe A New Era episode -1 [Venom] 176

അവൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അവൻ കിടക്കുന്ന ടെന്റ് ന്റെ വാതിൽ തുറന്ന് ഒരാൾ അകത്തു കയറിയത്. അവൻ തല വെട്ടിച്ചു നോക്കി. വെളുത്തു മെലിഞ്ഞു സുന്ദരനായ ചെമ്പൻ മുടി ഒക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ, അവന് ചേരാത്ത ഒരു മിലിറ്ററി യൂണിഫോം ആണ് അവന്റെ വേഷം. ഇത്ര മെലിഞ്ഞ ആളുകളെ ഒക്കെ മിലിറ്ററിയിൽ എടുക്കുമോ?? അവൻ അത് ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആ ചറുപ്പക്കാരൻ ഇവൻ ഉണർന്നതിന്റെ സന്തോഷത്തോടെ അവന്റെ ഓടി വന്നു. ആ ചെറുപ്പക്കാരന്റെ മുഖത്തെ ചിരിയും വരവും കണ്ടപ്പോൾ തന്നെ ഇത് ഈ ബോഡിയുടെ ഒറിജിനൽ ഓണരുടെ ഫ്രണ്ട് ആണ് എന്ന് അവന് മനസ്സിലായി. അവനും ഒന്ന് പുഞ്ചിരിച്ചു.

‘ ഇവനോട് കാശുവൽ ആയി സംസാരിച്ചു, ഈ ലോകത്തെ കുറിച്ച് അറിയണം. അങ്ങനെ ആണേൽ ഇത് മർവൽ യൂണിവേഴ്സ് തന്നെ ആണോന്ന് അറിയാൻ പറ്റും, ആണേൽ എന്തായാലും avengers നെ അറിയാത്ത ഒരാൾ പോലും ഭൂമിയിൽ ഉണ്ടാവില്ല ല്ലോ ‘ അവൻ മനസ്സിൽ ഉറപ്പിച്ചിട്ട്, ഒന്ന് കൂടെ ആ പട്ടാളക്കാരനെ നോക്കിചിരിച്ചു. ഇവന്റെ ചിരിയിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ആ ചെറുപ്പക്കാരന് തോന്നി എങ്കിലും അത് അവൻ കാര്യമാക്കിയില്ല.

“Simon, are you alright?” അടുത്ത് വന്ന പട്ടാളക്കാരൻ അവനോട് ചോദിച്ചു.

‘ oh fu*k, ഇംഗ്ലീഷ്. ഞാൻ എങ്ങനെ ഇതിന് മറുപടി മറുപടി പറയും. ഇംഗ്ലീഷ് ഒക്കെ പഠിച്ചിട്ടുണ്ട് എങ്കിലും ഞാൻ ഇപ്പൊ ഒരു സായിപ്പ് ആണ്, ആ സ്ലാങ് ൽ മറുപടി കൊടുത്തില്ലേൽ ഇവർക്ക് സംശയം തോന്നും ‘ ആ പട്ടാളക്കാരന്റെ വായിൽ നിന്ന് വന്ന ഇംഗ്ലീഷ് കേട്ടപ്പോൾ  അവൻ മനസ്സിൽ ഓർത്തു. ആ പട്ടാളക്കാരൻ അവന്റെ അടുത്ത് വന്ന് ഇരുന്നു. അയാളുടെ മുഖത്തു മുഴുവൻ അവനെ കുറിച്ച് ഓർത്ത് ഉള്ള വിഷമവും ടെൻഷനും ആയിരുന്നു. പക്ഷെ അവന് ആ ചെറുപ്പക്കാരനോട് മറുപടി പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഇവൻ മറുപടി ഒന്നും പറയാത്തത് കൊണ്ട് പട്ടാളക്കാരന്റെ മുഖത്തെ ടെൻഷൻ കൂടി കൂടി വന്നു.

“Simon, what’s wrong? Are you okay? Do you need a doctor? What I can do for you? You’re okay, right?”  അവനിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തെ വന്നപ്പോൾ ആ പട്ടാളക്കാരൻ വീണ്ടും ചോദിച്ചു.

‘ ഈശ്വരാ ഞാൻ എന്താ മറുപടി കൊടുക്കുക??’ അവൻ തന്റെ കള്ളി വെളിച്ചത്തിൽ ആവുമോ എന്ന പേടിയോടെ മനസ്സിൽ ചോദിച്ചു. അവന്റെ മുഖം ഒക്കെ വിളറി വെളുത്തു, നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിയാൻ തുടങ്ങി. അത് കൂടി കണ്ടതോടെ ആ പട്ടാളക്കാരൻ അവന്റെ അടുത്ത് വന്നു അവനെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അപ്പോഴാണ് അവൻ ആ പട്ടാളക്കാരന്റെ തലക്ക് മുകളിൽ രണ്ടു മൂന് വെള്ള കർഡുകൾ പ്രത്യക്ഷ പെട്ടത് ശ്രദ്ധിച്ചത്.

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.