Marvel Cinematic Universe A New Era episode -1 [Venom] 176

「 Current Status: Extractable 」

എക്സ്ട്രാക്ട് അവൻ മനസ്സിൽ പറഞ്ഞു.

മൂന് സെക്കന്റ് മാത്രമേ ആ കാർഡ് എക്സ്ട്രാക്ട് ചെയ്യാൻ സമയം വേണ്ടി വന്നുള്ളൂ.

‘ എനിക്ക് മറ്റുള്ളവരുടെ അബിലിറ്റികൾ കോപ്പി ചെയ്യാൻ പറ്റും അപ്പൊ അതാണ് എന്റെ പവർ.  അപ്പൊ… ഇത് ശരിക്കും മാർവെൽ യൂണിവേഴ്സ് ആണെങ്കിൽ ഞാൻ ബാക്കി അവൻജർസിനെ കണ്ടാൽ എനിക്ക് അവരുടെ ഒക്കെ പവറുകൾ ഇതേ പോലെ കോപ്പി ചെയ്യാൻ പറ്റുമോ?? ഞാൻ താനോസ് ന്റെ പവർ കോപ്പി ചെയ്താലോ?? അല്ല.. താനോസ്… ഞാൻ ഇപ്പൊ end game കഴിഞ്ഞുള്ള കാലഘട്ടത്തിൽ ആണോ, ടോണി മരിച്ചോ?? ഒർജിനൽ സിക്സ് പിരിച്ചു വിട്ടോ?? ‘  അവൻ വീണ്ടും ചിന്തകളിൽ മുഴുകി.

” സൈമൺ, നീ ഞാൻ ചോദിക്കുന്നത് ഒന്നും കേൾക്കുന്നില്ലേ?? നിന്റെ മുഖം ഒക്കെ വിളറി വെളുത്തല്ലോ ഞാൻ ഡോക്ടറിനെ വിളിക്കണോ?? ” വീണ്ടും ആ പട്ടാളക്കാരന്റെ ശബ്ദം മുഴങ്ങി. പക്ഷെ ഇത്തവണ ആ പട്ടാളക്കാരൻ പറഞ്ഞത് എല്ലാം പച്ച മലയാളം പോലെ അവന് മനസ്സിലായി.  ആ കാർഡ് ന്റെ പവർ.

” വേണ്ട, ഉറക്ക ഷീണം ആണ്. പെട്ടന്ന് എന്തോ ഒന്നും ഒരു റിലേ കിട്ടുന്നില്ല ” അവൻ മറുപടി പറഞ്ഞു. അവൻ പേടിച്ച പോലെ കമ്മ്യൂണിക്കേഷനിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

” ശരി ” അത് കേട്ടപ്പോൾ ആ പട്ടാളക്കാരന് സമാദാനം ആയി. അയാൾ അവിടെ മേശപ്പുറത്ത് നിന്ന് ഒരു കപ്പും വെള്ളവും ചുവന്ന നിരത്തിലെ ഗുളികയും എടുത്തു.

” സൈമൺ ഇന്നാ, ഈ മരുന്ന് കഴിക്ക് ” അവന്റെ നേരെ ആ മരുന്നും കപ്പും നീട്ടി കൊണ്ട് ആ പട്ടാളക്കാരൻ പറഞ്ഞു. അവൻ അത് വാങ്ങി കഴിച്ചു.