Marvel Cinematic Universe A New Era episode -1 [Venom] 176

‘ fu*k. ഞാൻ മരിക്കാൻ പോവുകയാണോ??, എനിക്ക് ഇങ്ങനെ മരിക്കണ്ട. ‘ അവൻ അവനോട് തന്നെ പറഞ്ഞു. അപ്പോഴേക്കും അവന്റെ ശരീരത്തിൽ വേദനയുടെ അളവ് കൂടി  വന്നു. പതിയെ എപ്പോഴോ അവന്റെ കണ്ണുകൾ അടഞ്ഞു പോയി.

” fu*k ” ഒരു അലർച്ചയോടെ അവൻ എഴുന്നേറ്റു. ഭാഗ്യത്തിന് അവൻ മരിച്ചിരുന്നില്ല. പകരം ബോധം പോയതേ ഉണ്ടായിരുന്നുള്ളൂ. അവന്റെ ശരീരം ഒക്കെ വല്ലാതെ തളർന്നിരുന്നു. അവന് എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ കഷ്ട്ടപ്പെട്ടു ചുറ്റും നോക്കി. അത് തിയേറ്റർ അല്ല, ഹോസ്പിറ്റലിൽ ആണോ?? അവൻ അവനോട് തന്നെ ചോദിച്ചു.  അല്ല ഹോസ്പിറ്റലിൽ അല്ല, അവൻ കിടക്കുന്നത് തടി കൊണ്ട് ഉണ്ടാക്കിയ കട്ടിലിൽ ആണ്, അതും ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ വീടിന്റ ഉള്ളിൽ. പുറത്ത് ദൂരെ എവിടെയോ നിന്ന് പട്ടാളക്കാർ മാർച്ച്‌ ചെയ്യുന്ന പോലെ ഉള്ള ശബ്ദങ്ങൾ അവ്യതമായി കേൾക്കാം

” ഞാൻ ഇത് എവിടാ വല്ല ട്രെയിങ് ക്യാമ്പിൽ വല്ലതും ആണോ?? ” അവൻ അവനോട് തന്നെ ചോദിച്ചു. അവൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു.  അവന് ഒരു കാര്യം മനസ്സിലായി, അവന്റെ ശരീരത്തിന് നേരത്തെക്കാളും ഉയരവും വണ്ണവും ഉണ്ടായിരുന്നു. നല്ല വെളുത്ത നിറമായിരുന്നു അവന് ഇപ്പൊ. അവന്റെ കട്ടിലിന്റെ സൈഡിൽ ഉള്ള മേശപ്പുറത്ത് കണ്ട സ്റ്റീൽ പത്രം കയ്യിൽ എടുത്തു. അതിൽ തന്റെ മുഖം നോക്കി. അന്നേരം അവൻ കണ്ടത് അവന്റെ മുഖം ആയിരുന്നില്ല പകരം ചെമ്പൻ മുടിയുള്ള ഒരു സായിപ്പിനെ ആയിരുന്നു. അവൻ ഒന്ന് ഞെട്ടി..

” ഞാൻ… ഞാൻ ശരിക്കും മർവൽ യൂണിവേഴ്സിന്റെ ഉള്ളിൽ വന്നോ?? അപ്പൊ ആ മെസ്സേജ് സത്യം ആയിരുന്നോ?? ” അവൻ അവനോട് തന്നെ ചോദിച്ചു. ഇതൊന്നും സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാൻ പറ്റുന്ന കാര്യം ഒന്നും അല്ല പക്ഷെ.. ഇപ്പൊ അവന് ഇതൊക്കെ വിശ്വസിക്കുക അല്ലാതെ വേറെ വഴി ഒന്നും ഇല്ല.

അവൻ ശരിക്കും ഒരു ഓർഫൻ ആണ്. അമ്മയും അച്ഛനും അവന്റെ ചെറുപ്പത്തിലേ മരിച്ചു. വളർന്നത് ഒക്കെ ഇളയമ്മയുടെ കൂടെ ആണ്. അവർക്ക് ഇവനെ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കോളേജ് ഒക്കെ ആയപ്പോൾ ദൂരെ ഒരു നാട്ടിലേക്ക് മാറി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു. പാർടൈം ജോബ് ഒക്കെ ചെയ്ത് ആണ് അവൻ ചിലവ് ഒക്കെ നോക്കി ഇരുന്നത്. ബുക്കും സിനിമയും ആയിരുന്നു അവന്റെ ഏക വിനോദം. ഫാന്റസി ആക്ഷൻ ഒക്കെ ആയിരുന്നു ഫേവറേറ്റ് അങ്ങനെ ആണ് ഒരു കട്ട മർവൽ ഫാൻ ആയത്. ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത അവന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം ആണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. മർവൽ യൂണിവേഴ്സിലേക്ക് കടക്കാൻ പറ്റുക, അവന്റെ ഫേവറേറ്റ് സൂപ്പർ ഹീറോ iron മാൻ നെ കാണാൻ പറ്റുക. ഇതൊക്ക ആലോചിച്ചപ്പോൾ തന്നെ അവൻ സന്തോഷത്തിന്റെ ഉച്ച കോടിയിൽ നിൽക്കുന്നത് അവൻ അറിഞ്ഞു.

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.