Infinity saga ഇവിടെ അവസാനിക്കുന്നു എന്ന് ആലോചിക്കുമ്പോതന്നെ അവന്റെ ഹൃദയത്തിൽ ചെറിയ കല്ല് എടുത്തു വെച്ചത് പോലെ ആണ് തോന്നിയത്, ഒപ്പം ടോണി, ക്യാപ്റ്റൻ, നാറ്റ് ഇവർ മൂന് പേരെയും ഇനി ഒരിക്കലും സ്‌ക്രീനിൽ കാണാൻ കൂടി പറ്റില്ലന്ന് കൂടി ഓർത്തപ്പോൾ… 2008 ൽ Iron Man സിനിമയുടെ അവസാനം, ടോണി I’m Iron Man എന്ന് പറഞ്ഞ ഇടത്ത് നിന്ന് തുടങ്ങിയ Saga end game ൽ ടോണി അതേ ഡയലോഗ് പറയുന്ന ഇടത്ത് അവസാനിച്ചു. എല്ലാ മാർവെൽ ഫാൻസിനും കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ ആയിരുന്നു ഈ അവസാനം. ഇൻഫിനിറ്റി വാർ കഴിഞ്പ്പോൾ ഒരുപാട് ഒരുപാട് തിയറികൾ അവൻ അടക്കം ഉള്ള ഫാൻസ് നെയ്തു കൂട്ടി, പക്ഷെ അതിന് ഒക്കെ പ്രതീക്ഷിചതിലും അപ്പുറം ആയിരുന്നു റൂസോ ബ്രദർസ് അവർക്ക് സമ്മാനിച്ചത്. ആളുകൾ ഒക്കെ ഒഴിഞ്ഞിട്ടും കിരൺ തീയേറ്ററിൽ തന്നെ ഇരുന്നു. അവസാന ആളുടെ പേരും കൂടി എഴുതി തീരുന്ന വരെ. കാരണം ഇനി ഒരിക്കലും തന്റെ ഫേവറേറ്റ് ഹീറോ ടോണിയെ സ്‌ക്രീനിൽ കാണാൻ പറ്റില്ല എന്ന് അവന് അറിയാമായിരുന്നു. വല്ലാത്ത ഒരു സങ്കടം അവന് തോന്നി.
Marvel Cinematic Universe A New Era episode -1 [Venom] 176
「 Do you wish to enter the world of Marvel? 」
「 Yes / No 」
പെട്ടന്നാണ് അവന്റെ കണ്മുന്നിൽ ഒരു വാചകം തെളിഞ്ഞത്. അത് കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ആ ട്രാസ്‌പ്പറന്റ് ആയ അക്ഷരങ്ങൾക്ക് മുന്നിലൂടെ കൈ ഓടിച്ചു. അവന്റെ കൈ അതിന് ഉള്ളിൽ കൂടി കടന്ന് പോയി. അത് ഒരു പ്രോജറ്റയിൽ മാത്രം ആണ്. ഇനി ഇത് അടുത്ത സിനിമ ക്ക് വേണ്ടി ഉള്ള ഈസ്റ്റർ എഗ്ഗ് ആണോ എന്ന് ഉറപ്പാക്കാൻ വേണ്ടി, അവൻ മുഖത്തു വെച്ചിരുന്ന 3D ഗ്ലാസ് ഊരി നോക്കി. അല്ല ഇത് സിനിമയിൽ ഉള്ള ത് അല്ല. അവൻ തന്റെ കണ്ണ് ഒന്ന് തിരുമി നോക്കി. ഇപ്പോഴും ആ വാചകം അവന്റെ കണ്ണിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഒരു മാറ്റവും സംഭവിക്കാതെ.
‘ ഇനി ഇത് വല്ല പ്രാങ്കും ആവുമോ??’ അവൻ അവനോട് തന്നെ ചോദിച്ചു. അവന്റെ സിനിമ പ്രാന്ത് അവന്റെ എല്ലാ കൂട്ടുകാർക്കും അറിയാം 3D പ്രൊജക്റ്റർ വെച്ച് അവർ ആരോ അവനെ പറ്റിക്കുകയാണ് എന്ന് പിന്നെ അവൻ ഓർത്തു. പക്ഷെ ഉടനെ തന്നെ ആ സാധ്യത അവൻ തള്ളി കളഞ്ഞു. കാരണം ഇങ്ങനെ ഇത്ര റിയലിസ്റ്റിക്ക് ആയ ഒരു 3D പ്രൊജക്റ്ററിനെ പറ്റി അവൻ കേട്ടിട്ട് പോലും ഇല്ല, ഇനി ഇപ്പൊ അങ്ങനെ ഒരെണ്ണം ഉണ്ടേൽ കൂടി അവനെ പറ്റിക്കാൻ വേണ്ടി മാത്രം അത് ഒരെണ്ണം വാങ്ങാൻ പാങ് ഉള്ള ഫ്രണ്ട്സ് ഒന്നും അവന് ഇല്ല.
അവൻ കുറച്ചു നേരം കൂടി ആലോചിച് ഇരുന്നു പിന്നെ രണ്ടും കല്പ്പിച് അവൻ yes എന്ന പറഞ്ഞു. പെട്ടന്ന് ചുറ്റും ഇരുട്ട് പരന്നു, വലിയ എന്തോ ഭാരം അവന്റെ ശരീരത്തെ നുറുക്കുന്ന പോലെ അവന് തോന്നി. വേദന കൊണ്ട് അവൻ പുളഞ്ഞു. എന്തോ അവനെ വലിച് എടുക്കുന്ന പോലെ. ഏതോ വാക്യുമിൽ പെട്ടത് പോലെ.
Venom
തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
എന്ന്
നിഴൽ