Marvel Cinematic Universe A New Era episode -1 [Venom] 176

Marvel Cinematic Universe A New Era 1

Author : Venom

 
 

ആറ് സ്റ്റോണുകളും ഉള്ള nano gauntlet താനോസ് കയ്യിൽ ഇട്ടു, തന്റെ വിരൽ സ്‌നാപ് ചെയ്യാൻ പോയ സമയത്ത് ഒരു മിന്നൽ പോലെ Captain Marvel താനോസ് ന്റെ കയ്യിൽ കടന്ന് പിടിച്ചു. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ താനോസിന്റെ കയ്യിൽ ഉള്ള പിടുത്തം മുറിക്കി. താനോസ് സർവ്വ ശക്തിയും എടുത്തു തന്റെ നെറ്റി കൊണ്ട് ക്യാപ്റ്റൻ മാർവെലിനെ ഇടിച്ചു. പക്ഷെ അവൾ നിന്ന ഇടത്ത് നിന്ന് ഒന്ന് അനങ്ങുകകൂടി ചെയ്തില്ല. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ കൂടുതൽ കൂടുതൽ ശക്തി നേടി, അവൾ അന്തരീക്ഷത്തിലേക്ക് അല്പം ഉയർന് gauntlet ഊരും എന്ന് ആയപ്പോൾ താനോസ് gauntlet ൽ നിന്ന് പവർ സ്റ്റോൺ ഊരി എടുത്തു തന്റെ വലതു കയ്യിൽ അത് മുറുകെ പിടിച്ചു ക്യാപ്റ്റൻ മാർവെലിനെ ആഞ്ഞിടിച്ചു. ഒരു വലിയ ശബ്ദത്തോടെ ക്യാപ്റ്റൻ മാർവെൽ ദൂരേക്ക് തെറിച്ചു പോയി.

അന്നേരം കുറച്ചു ദൂരെ നിന്ന് Tony Stark, തല ഉയർത്തി Dr Strange നെ നോക്കി. Strange  തന്റെ ചൂണ്ട് വിരൽ ഉയർത്തി ഒന്ന് എന്ന് കാണിച്ചു. കാര്യം മനസ്സിലായ ടോണി താനോസിനെ നോക്കി. താനോസ് ആ സമയം കയ്യിൽ ഇരുന്ന പവർ സ്റ്റോൺ തിരികെ nano gauntlet ലേക്ക് വെക്കുകയായിരുന്നു. അത് gauntlet ൽ വെച്ചതും ആറ് നിറത്തിൽ ഉള്ള എനർജി ബീമ്സ് എലെക്ട്രിസിറ്റി പോലെ താനോസ് ന്റെ ദേഹത്തു പടർന്നു. അയാൾ വേദന കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും സ്‌നാപ് ചെയ്യാൻ പോയപ്പോൾ ടോണി gauntlet ൽ കടന്ന് പിടിച്ചു. കോംപ്ലികേറ്റഡ് ആയിട്ടുള്ള എക്സ്പ്രഷനോടെ ടോണി താനോസിനെ നോക്കി. താനോസ് ടോണിയെ ഇടിച്ചു ദൂരേക്ക് എറിഞ്ഞു.

ടോണിയെ ഇടിച്ചു തെറിപ്പിച്ചിട്ട് താനോസ് കയ്യിൽ കിടന്ന gauntlet നേരെ ആക്കി,

“ I am… inevitable ”  താനോസ് ഇത്രയും പറഞ്ഞിട്ട് വിരൽ സ്‌നാപ് ചെയ്തു. പക്ഷെ… ഒന്നും സംഭവിച്ചില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കിയ താനോസ് തന്റെ കയ്യിലെ നാനോ gauntlet ലേക്ക് നോക്കി, അതിൽ infinity stone കൾ ഒന്നും
തന്നെ ഉണ്ടായിരുന്നില്ല. താനോസ് ഒരു ഞെട്ടലോടെ ടോണിയെ നോക്കി.

ടോണി വീണു കിടന്നിരുന്ന ഇടത്ത് നിന്ന് തന്റെ വലതു കൈ ഉയർത്തി കാണിച്ചു അന്നേരം ആറ് സ്റ്റോൺകളും അതിൽ അസമ്പിൾ ആയി, ടോണിയുടെ mark 85 സൂട്ട് തന്നെ ഒരു gauntlet ആയി മാറിയ ആ സമയം ആ സൂട്ടിൽ കൂടി ആറ് നിറത്തിൽ ഉള്ള എനർജി ബീമ്സ് പോവാൻ തുടങ്ങി.

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.