Love & War [പ്രണയരാജ] 364

ഉണ്ണിയേട്ടാ………..

അവൾ തനിക്കരികിലേക്ക് ഓടി വരുകയാണ്…. അടുത്തെത്തി.ആ സമയം ഞാൻ മിഴികൾ തുറന്നതും എൻ്റെ ദേഹത്തേക്ക് പുതപ്പു വലിച്ചു കയറ്റുന്ന പാർവ്വതിയെയാണ് കണ്ടത്. ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് എനിക്കറിയില്ല.

മനസിൽ ഉണ്ണിമോൾ തെളിഞ്ഞു വരുമ്പോ സന്തോഷം അലതല്ലി എന്നെ തേടിയെത്തും, അപ്പോ ആ സന്തോഷം തല്ലിക്കെടുത്താൻ എന്ന പോലെ അവളുടെ മുഖവും തെളിഞ്ഞു വരും. ഒരു വല്ലാത്ത ജീവിതം.

മിഴികൾ അടച്ച് ഞാൻ ചിന്തിച്ചിരിക്കുകയായിരുന്നു, ആ സമയം നെറുകയിൽ ഒരു ചുംബനം പതിഞ്ഞത്, ഇഷ്ടമായിട്ടൊന്നുമല്ല, പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായതോണ്ടു മാത്രം കണ്ണീരൊഴുക്കി കിടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം .

അവൾ പുറത്തേക്കു പോയതും ഞാൻ കണ്ണു തുറന്നു നോക്കിയത്. ഇതെൻ്റെ മുറിയാണല്ലോ… ഞങ്ങൾ വിട്ടിൽ എപ്പോ എത്തി . ആരാ എന്നെ മുറിയിലെത്തിച്ചത്. എന്താ…. എനിക്കൊന്നും ഓർമ്മ വരാത്തത്. എനി എന്തിനാ…’ ഓർമ്മകൾ എനിയുള്ള ആറു മാസക്കാലം ഞാൻ ഓർക്കാനെ ഇഷ്ടപ്പെടുന്നില്ല .

വയ്യാതെ കിടക്കുന്ന ഞാൻ അവളുടെ മുഖം ഏതു നേരവും കാണേണ്ടി വരും. കണ്ടേ മതിയാവു. എനിക്ക് സ്വയം എവിടേയും പോകാൻ കഴിയാത്ത അവസ്ഥയിൽ ആയതിനാൽ എല്ലാം സഹിച്ചേ മതിയാവു. മറ്റു മാർഗ്ഗങ്ങൾ ഒന്നും എനിക്കു മുന്നിൽ ഇല്ല.

ഹോളിൽ ഇരിക്കുന്ന , പാർവ്വതി, അവൾ ഏറെ സന്തോഷവതിയാണ് . മയങ്ങി കിടക്കുമ്പോഴാണെങ്കിൽ കൂടിയും ആ നെറുകയിൽ ഒന്നു മുത്താൻ തനിക്കു സാധിച്ചല്ലോ……

എനിക്കു തന്നെ അറിയില്ല ഞാൻ എത്ര മാത്രം അവനെ സ്നേഹിക്കുന്നുണ്ടെന്ന്. ഒന്നുറപ്പാണ് അവനെന്തൊക്കെ ചെയ്താലും എനിക്കവനെ മറക്കാനോ… പിരിയാനോ കഴിയില്ല. പിരിയണം എന്നു വരികയാണെങ്കിൽ പിന്നെ പിന്നെ ഈ പാർവ്വതി ജീവനോടെ കാണില്ല. അതുറപ്പാണ്,

അവളുടെ ചിന്തകൾ ആ പഴയ കാലത്തേക്കു ചേക്കേറി………

അന്ന് ആർട്സ് കോളേജിൽ ഞങ്ങളുടെ ആദ്യ ദിവസം. ഹോസ്റ്റലിൽ നിന്നും വെളുത്ത ചുരിദാറും ധരിച്ച് ഞാൻ ഗേറ്റു കടന്നു വന്നതും, സീനിയേർസിൻ്റെ  മുന്നിൽ പെട്ടു.

ടി…. ഇവിടെ വാടി…

എന്നൊരു സീനിയർ ചേട്ടൻ വിളിച്ചപ്പോ ഒന്നു പേടിച്ചു ഞാൻ. പിന്നെ എങ്ങനെയൊ അവരുടെ അടുത്തെത്തി.

നിൻ്റെ പേരെന്താടി…..

പരുക്കൻ ശബ്ദത്തിൽ അവർ ചോദിച്ചപ്പോ ഞാൻ ശരിക്കും നന്നായി പേടിച്ചിരുന്നു. കാരണം +2 വരെ അനാഥാലയത്തിൻ്റെ കീഴിൽ നടത്തി പോകുന്ന ക്രിസ്റ്റ്യൻ സ്കൂളിലാണ് പഠിച്ചത്. അവിടെ ഇങ്ങനെ’ ഒന്നും ഉണ്ടായിട്ടില്ല. ടീച്ചർമാരു പോലും ചീത്ത പറയുന്നത് തന്നെ കേക്കാൻ നല്ല രസമാ….

എന്താ… കുഞ്ഞാടെ,

നിനക്കു പഠിച്ച് വലിയ ആളാവണ്ടെ,

നിന്നെ പോലെ ഉള്ളവരെ നിനക്ക് സഹായിക്കണ്ടെ,

ദുഷ്ചിന്തകൾ പാടില്ല മകളെ…..

അങ്ങനെ നീണ്ടു പോകും അവരുടെ ചീത്ത പറച്ചിൽ, ആ സാഹചര്യത്തിൽ വളർന്ന എനിക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു.

(തുടരും…….)

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.