Love & War [പ്രണയരാജ] 364

ശിവാ… നിനക്കറിയുന്നതല്ലെ, ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടമായി, ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ല അവരെ, അതിൽ പിന്നെ ഒരാളെയും ഞാൻ സ്നേഹിച്ചിട്ടില്ല, ഞാൻ സ്നേഹിക്കുന്നവരൊക്കെ നഷ്ടമാകും എന്ന പേടി, ഞാൻ , ഞാൻ പോലും അറിയാതെ നിന്നെ പ്രേമിച്ചു, നീയും കൂടി നഷ്ടമാവുന്നു എന്നു വന്നപ്പോ എനിക്കു താങ്ങാനായില്ല. നിന്നെ നിന്നെ നഷ്ടമാവാതിരിക്കാനാ… ഞാനിതൊക്കെ ചെയ്തത്, അല്ലാതെ.

എന്തു നീ പറഞ്ഞാലും നീ ചെയ്തത് ചതിയാണ്.

ചതിയാണ്, സമ്മതിച്ചു അതിനെന്തു ശിക്ഷ വേണേലും തന്നോ…

ശിക്ഷ, നിൻ്റെ എനിയുള്ള ജീവിതം തന്നെയാണ്, പുറം ലോകത്തിന് നീ എൻ്റെ ഭാര്യയായിരിക്കും പക്ഷെ ഒരിക്കലും ഞാൻ നിൻ്റെ ഭർത്താവാവില്ല.

എനിക്കു വിശ്വാസമുണ്ട് ശിവാ… എന്നെങ്കിലും നിനക്കെന്നെ മനസിലാവും

ഒരിക്കലുമില്ല, നി കാത്തിരുന്നോ….

വിശ്വാസം തന്നെയല്ലെ ജീവിതവും, നാളെ എന്ന ദിനത്തിൽ വിശ്വസിച്ചല്ലേ നമ്മൾ ഒക്കെ ജീവിക്കുന്നത്.

നല്ല ഡയലോഗ്, പക്ഷെ എന്നെ വീഴ്ത്താൻ ഇതൊന്നും പോരാ…

ഞാനങ്ങനൊന്നും ഉദ്ദേശിച്ചില്ല.

എനിക്കു കുറച്ചു സമാധാനം തരോ… പ്ലീസ്…

ഒക്കെ….

അതും പറഞ്ഞവൾ അമ്മയ്ക്കരികിലേക്ക് പോയി, എൻ്റെ ചിന്തകൾ ആ പഴയ ദിനത്തിലേക്കും

അന്ന് ബസ്സിൽ അർച്ചനയുണ്ടായിരുന്നു. എൻ്റെ സുഹൃത്ത് അനൂപിൻ്റെ കാമുകി. പ്രണയം അതെന്താണെന്ന്, അവരെ കണ്ടാണ് ഞാൻ പഠിച്ചത്. പ്ലസ് ടുവിന് ഞങ്ങൾ പഠിക്കുമ്പോ… സയൻസിൽ രണ്ട് ബാച്ച് ഉണ്ടായിരുന്നു. അതിൽ A യിലാണ് ഞാനും അനൂപും അവൾ B യിലും . അനൂപ് കുറെ പാട് പെട്ടു വളച്ചതാ അവളെ.

അച്ചു….ടി അച്ചു….

ആ നീയായിരുന്നോ….

പിന്നെ നീയാരാന്നു കരുതി.

എടാ… നീയും ഏട്ടനും മാത്രല്ലേ എന്നെ അച്ചുന്ന് വിളിക്കാ…. ഞാൻ കരുതി ഏട്ടനാന്ന്.

അല്ല അനൂപ് എന്തേ….

ഇന്ന് വൈകും, എന്തോ പേപ്പർ വാങ്ങാൻ ഉണ്ടെന്നൊക്കെ പറഞ്ഞു.

ആണോ….

അതെ….

സംസാരിച്ചു സമയം പോയതറിഞ്ഞില്ല, ഞങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പ് വന്നു. അങ്ങനെ കോളേജിലേക്ക് കയറാൻ തുടങ്ങുമ്പോ… കാണാം കാടുപിടിച്ച വലിയ ആർച്ച് , ആർട്സ് കോളേജ്. ആ ആർച്ചിൽ നോക്കി കുറച്ചു നേരം നിന്നു. പിന്നെ മനസിൽ പറഞ്ഞു.

ദേ… ഒരു മുന്നു കൊല്ലം എന്നെ സഹിച്ചേക്കണേ…

അങ്ങനെ വലതു കാൽ എടുത്തു ഞാൻ കയറി ചെന്നതും കാണുന്ന കാഴ്ച്ച, സീനിയേർസ് റാഗിംഗിനിടയിൽ നിൽക്കുന്ന ഒരു പെൺകുട്ടി , വെള്ള ചുരിദാറണിഞ്ഞ ഒരു നാടൻ പെൺ കൊടി. ചമയങ്ങൾ ഒന്നുമില്ല. കൺമഷി കൊണ്ടെഴുതിയ കരിമിഴികൾ നനഞ്ഞിരിക്കുന്നു. ഭയത്തിൻ്റെ ആഴം ആ മിഴികൾ പറഞ്ഞു തന്നു.

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.