BUNNY MAN 2 [Sidh] 102

Views : 2260

BUNNY MAN 2

Author : Sidh | Previous Part

 

ഈ കഥയുടെ ആദ്യ പാർട്ട്‌ ഇവിടെ മുന്നേ വന്നിരുന്നു അ ഭാഗം ഒന്നുകൂടി add ചെയ്തിട്ടുണ്ട്. കഥ എന്നെ കൊണ്ട് കൈഴിയുന്ന പോലെയാണ് ഞാൻ എഴുതിയിട്ടുള്ളത്. Crime thriller ആണ് ഉദ്ദേശിക്കുന്നത് ഇഷപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം – S!dh


നേരം വെളുക്കുന്നതേ ഉള്ളു റോഡുകൾ അധികവും വിജനമാണ് രാവിലെ ജോഗിങ്ങിനായി വന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളു

( ഒരു വലിയ വീട് )

ഗേറ്റ് തുറന്ന് ഒരാൾ ഇറങ്ങി വന്നു (40,45 വയസ് പ്രായം ) ആയാൾ റോഡിലേക്കറങ്ങി ഒടാൻ തുടങ്ങി . റോഡിലൂടെ പോകുന്ന ചിലർ അയാളെ morning wish ചെയ്യുന്നുണ്ട് അയാൾ തിരിച്ചും പറയുന്നുണ്ട് അയാൾ ഓടി വിജനമായ മരങ്ങളും കാടും നിറഞ്ഞ സ്ഥലത്ത് എത്തി പേടിപേടുത്തുന്ന നിശബ്ദതയും മഴപ്പെയ്തതുകൊണ്ട് കോടമഞ്ഞ് മൂടിയിരുന്നു സൂര്യകിരണങ്ങൾ പ്രകൃതിയിൽ പതിക്കുന്നതെ ഉള്ളൂ. സ്ഥിരം പോകുന്ന വഴിയായതിനാൽ അയാൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല പക്ഷേ കുറച്ച് നേരം കഴിഞ്ഞപ്പോൾ അയാൾക്ക് എന്തോക്കെയോ അസ്വസ്തകൾ തോന്നി തുടങ്ങി. പെട്ടന്നാണ് ആ നിശബ്ദയെ കീറി മുറിച്ചു കൊണ്ട് ഒരു ഗാനം കേൾക്കാൻ തുടങ്ങിയത് ആയാൾ ചുറ്റും നോക്കി ഒരാൾ പൊക്കത്തിൽ ഉള്ള പുല്ലുകളും അതിനേക്കാൾ ഉയരത്തിൽ ഉള്ള മരങ്ങളും മാത്രമേ കാണാൻ സാധിച്ചോളും. ആ ഗാനം എവിടെയോ കേട്ട് മറന്നത് പോലെ അയാൾക്ക് തോന്നി . പെട്ടന്ന് ആ ഗാനത്തനോപ്പം ഒരു പെൺകുട്ടിയുടെ കരച്ചിലും നിലവിളിയും കേട്ട് അയാൾ ഞെട്ടി പരിഭ്രാന്തിയോടെ ച്ചുറ്റും നോക്കി ഉറക്കെ വിളിച്ചു ‘ആരാടാ അത് പുറത്തേക്ക് വാടാ’ എന്ന് അലറി കൊണ്ട് ആ പാട്ട് കേൾക്കുന്ന ദിശയിലേക്ക് പോകാൻ തുടങ്ങി പെട്ടന്ന് ആ പാട്ട് നിന്നു ചീവിടിൻ്റെയും പക്ഷികളുടെയും ശബ്ദം മാത്രം അയാൾ ച്ചുറ്റും നിരിക്ഷിച്ചു. ആ വലിയ പുല്ലിനിടയിലൂടെ ആരോ നടന്നു പോകുന്ന ശബ്ദം കേൾക്കാൻ തുടങ്ങി അത് അടുത്ത് വരുന്നത് പോലെ പെട്ടന്ന് വീണ്ടും പെൺകുട്ടിയുടെ ശബ്ദവും ആ ഗാനവും അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു അയാൾ ഞെട്ടി ച്ചുറ്റും നോക്കി ഭയം അയാളെ ചെറുതായി കീഴടക്കാൻ തുടങ്ങി പുറകിൽ ആരോ നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി റോഡിലേക്ക് നോക്കിയ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു സൂര്യപ്രകാശത്തിൻ്റെ വെളിച്ചത്തിൽ മുകളിലെക്ക് നീണ്ട ചെവികൾ ഉള്ള ഒരു രൂപം….

മെല്ലെ പുറകിലേക്ക് തിരിഞ്ഞ അയാൾ ഞെട്ടി തെറിച്ച് വീണു. മുയലിൻ്റെ തലയും മനുഷ്യൻ്റെ ഉടലും ഉള്ള ഒരു രൂപം കൈയിൽ വലിയ ഒരു മഴുവും ശരീരം മുഴവൻ കട്ടിയുള്ള എന്തോ കൊണ്ട് പൊതിഞ്ഞ് അതിനു മുകളിൽ ഒരു പച്ച കോട്ട് ഇട്ടിരിക്കുന്നു വീതി കൂടിയ ശരീരത്തിന് ഇണങ്ങാത്ത രീതിയിൽ ആണ് ഇട്ടിരിക്കുന്നത് അതുപോലെ ഉള്ള കള്ളികളുള വലിയ പാൻ്റും ഉണ്ട് ചുവന്ന കണ്ണുകളും പേടിപ്പെടുത്തുന്ന ഒരു മുഖഭാവം ആയിരുന്നു അതിന് . അയാൾ പേടിയോടെ അതിനെ ന്നേക്കി നിന്നു ഒരു തരം വൃത്തികെട്ട മണം അയൾക്ക് കിട്ടി. ധൈര്യം സംഭരിച്ച അയാൾ വീണ്ടെത്തുനിന്ന് ചാടി എഴുന്നേറ്റ് അതിനു നേരെ ചീറി. ‘ആരാടാ നാറി നീ കൂറേ നേരം ആയല്ലേ ആളെ വട്ടക്കുന്ന പരിപാടി നിനക്ക് ശെരിക്ക് അറിയില്ല ഈ തോമസിനെ ‘അയാൾ അത്രയും പറയുമ്പോഴും അവൻ ഒരു ഭാവവ്യത്യസവും ഇല്ലാതെ നിൽക്കുകയായിരുന്നു. അത് അയാളിലെ ഭയത്തിൻ്റെ അളവ് കൂട്ടി എന്നാലും അത് പുറത്ത് വരാതിരിക്കാൻ ശ്രദ്ധിച്ചു. പെടുന്നനെ ആ രൂപം സംസാരിച്ചു തുടങ്ങി

” അറിയാം തോമസ് നീ ആരാണ് എന്താണ് എന്ന് ഒരു പാട് പാപം ചെയ്തു നീ അതിൻ്റെ വിധി ഞാൻ നടപ്പിലാക്കും This Is your last day ” എന്ന് പറഞ്ഞ് വലിയ ശബ്ദത്തിൽ അലറി .തോമസിൽ ഭയം ഇരട്ടിയായി ഏങ്ങനെയെങ്കില്ലും രക്ഷപ്പെടണം എന്ന ചിന്ത വന്നു. ധൈര്യം സംഭരിച്ച് അയാൾ ഓടാൻ ആഞ്ഞതും അവൻ്റെ കൈയിലെ മഴു ഉയർന്ന് താഴ്ന്നിരുന്നു അയാളുടെ നിലവിളി അന്തരീക്ഷത്തിൽ ലയിച്ചു.

Tv News

” പ്രമുഖ ബിസിനസ്സ് മാനും മന്ത്രി വിശ്വാനാഥിൻ്റെ സുഹൃത്തുമായ തോമസ് ഫിലിപ്പിനെ കാണാതായി .കണതായിട്ട് ഏകദേശം 2 മണിക്കൂർ ആയി രാവിലെ ജോഗിങ്ങിന് പോയിട്ട് ഇതുവരെ തിരിച്ചെതാത്തിനെ തുടർന്ന് മകൻ ജോണി ഫിലിപ്പ് പോലീസിൽ പരാതി പെടുകയായിരുന്നു.”

Recent Stories

The Author

15 Comments

  1. ??????????????????????????????????

    Evide broooo❤❤❤❤❤

  2. 👌🏼👌🏼

  3. നന്നായിട്ടുണ്ട്

    പിന്നെ ഗ്യാപ് ഇട്ട് എഴുതണം കേട്ടോ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  4. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ നന്നായിട്ടുണ്ട്… ചെറിയ ചെറിയ പാരഗ്രാഫ് ആയി എഴുതിയാൽ വായിക്കാൻ കുറച്ചും കൂടി സുഖം ഉണ്ടാകുമെന്ന് തോന്നുന്നു…

    പിന്നെ ഒരു സ്ഥലത്തെ കുറിച്ചു പറഞ്ഞു അടുത്ത സ്ഥലത്തെ കുറിച്ചു പറയുമ്പോൾ അത് വ്യക്തത വരുത്താൻ ശ്രമിക്കണേ…

    എല്ലാതും എഴുതി എഴുതി ശരിയാകും… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒക്കെ ശരി ആക്കാം

  5. suspence നല്ല രീതിയില് നിലനിർത്തിയിട്ടുണ്ട്. കൊള്ളാം ബ്രോ . എടക്ക് കുറച്ചു അക്ഷരപ്പിശകുകൾ ഉണ്ട്. അത് പതിയെ ശരിയായിക്കൊള്ളും. ഒരു സൈക്കോ കില്ലെറിന്റെ ആഗമനം പ്രതീഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .😍✌👌

  6. നന്നായിട്ടുണ്ട് പിന്നെ എഴുതുമ്പോൾ കുറച്ചു ഗ്യാപ് ഇട്ട് എഴുതാൻ നോക്കണം അപ്പോഴേ വായിക്കാൻ ഒരു സുഖം ഉണ്ടാവു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com