Love Action Drama 3 [Jeevan] 492

“എന്തിനാ മനുഷ്യാ കിടന്നു ഒച്ച ഇടുന്നത്…എനിക്കൊന്നു ഒരുങ്ങണ്ടേ…”

 

“നീ സമയം ഒന്ന് നോക്കിയേ…9 മണിക്ക് എങ്കിലും ഇറങ്ങണം എന്ന് ഞാൻ പറഞ്ഞതല്ലേ… ഇപ്പോ ഒൻപതേകാലായി…ഒരുങ്ങിയിടത്തോളം മതി… നിന്റെ മോന്റെ കല്യാണം ഒന്നുമല്ലല്ലോ…”

 

“നിങ്ങക്ക് നേരം വെളുക്കും മുൻപേ മുണ്ടും ഷർട്ടും വലിച്ചു കയറ്റി ഇവിടെ കിടന്നു കീറിയൽ മതി… ബാക്കി ഉള്ളവൾ ജോലി മുഴുവൻ തീർത്തു വേണം എങ്ങോട്ടേലും പോകാൻ ഇറങ്ങാൻ… പിന്നെ കൃത്യ സമയത്ത് ഹാജരുവക്കാൻ നിങ്ങടെ മോന്റെ കല്യാണവുമല്ല…”

 

അതോടെ അച്ഛന്റെ അണ്ണാക്കിലെ പിരി വീട്ടിയെന്ന് തോന്നുന്നു… പുള്ളി ഒരു അക്ഷരം മിണ്ടിയില്ല… അല്ലേലും ഈ പെണ്ണുങ്ങളുടെ നാക്കിനു മുൻപിൽ പിടിച്ചു നിൽക്കാൻ ഭയങ്കര പാടാണ്… ടൈപ്പിക്കൽ അമ്മ ഡയലോഗ് വന്നാൽ പിന്നെ ആർക്കും ഒന്നും മിണ്ടാൻ ഉണ്ടാകില്ല…

 

അവർ തമ്മിൽ ഉള്ള വഴക്കിനും എനിക്ക് ഇട്ടാണ് കുത്ത് കിട്ടിയത് എന്ന് മാത്രം… പ്യാവം ഞാൻ ??

 

എന്തായാലും ഞങ്ങൾ വീടും പൂട്ടി കാറിൽ കയറി… ഞാൻ ഡ്രൈവിംഗ് സീറ്റിലും അച്ഛൻ ഫ്രണ്ട് പാസ്സഞ്ചർ സീറ്റിലും അമ്മ ബാക്കിലും കയറി…

 

ഞാൻ വണ്ടി ടൗണിലെ പ്രധാന ഓഡിറ്റോറിയം ലക്ഷ്യമാക്കി ഓടിച്ചു…

 

ആറ് കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്…അധികം ട്രാഫിക് ഇല്ലാത്തത് കൊണ്ട് 10 മണിയോടെ ഓഡിറ്റോറിയം എത്തി…

 

11.30 മുതൽ 11.45 വരെ ആയിരുന്നു മുഹൂർത്ത സമയം. പാർക്ക്‌ ചെയ്തു ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി നേരെ ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തി.

 

അച്ഛനും അമ്മയും മുന്നിലും ഞാൻ പിന്നിലുമായി നടന്നു. ഫ്രോന്റിൽ വെൽക്കം ഡ്രിങ്ക് വച്ചിട്ടുണ്ട്, ഞാൻ നൈസ് ആയി അവർ അറിയാതെ അങ്ങോട്ട്‌ വിട്ടു.

 

മാങ്ങയും പാഷൻ ഫ്രൂട്ടും കൊണ്ടുള്ള ഒരു മിക്സഡ് ഡ്രിങ്ക്. പൊളി സാധനം… ഞാൻ രണ്ട് ഗ്ലാസ്‌ എടുത്ത് മൊത്തി. മൂന്നാമത് ഒരു ഗ്ലാസ്‌ കൂടെ കമത്താം എന്ന് വച്ചപ്പോൾ അവിടെ നിന്നിരുന്ന പയ്യൻ ആക്കി ഒരു ചിരി…

“പോയി.. മൂഡ് പോയി…”

 

ഞാൻ ഗ്ലാസ്‌ എടുത്ത പോലെ വച്ച് അവിടെ നിന്നും സ്കൂട്ട് ആയി അച്ഛന്റെ പിന്നിലായി നിന്നു.

 

ഓഡിറ്റോറിയത്തിന് ഉള്ളിലേക്കു കയറിയപ്പോൾ മുന്നിൽ തന്നെ ചന്ദ്രൻ അങ്കിൾ സ്വീകരിക്കാനായി നിൽപ്പുണ്ട്…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.