Love Action Drama 3 [Jeevan] 492

“അമ്മേ ആ അവിടെ എവിടെയാ എന്ന ചോദിച്ചേ…”

 

അമ്മ റൂമിലേക്ക് വന്നു എന്നേം തള്ളി മാറ്റി അലമാരയുടെ താഴെയുള്ള തട്ടിൽ നിന്നും ഞാൻ അന്വേഷിച്ചു നടന്ന സാധനം വലിച്ചെടുത്തു കൈയിൽ തന്ന് പറഞ്ഞു –

 

“നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോടാ… ഇവിടെ ഉണ്ട് എന്ന് എത്ര തവണ പറഞ്ഞു… മരങ്ങോടൻ…”

 

എന്നിട്ട് അമ്മ ചവിട്ടിത്തുള്ളി ഒരു പോക്ക്…

 

എന്താ ഇപ്പൊ ഇവിടെ നടന്നെ എന്ന് അറിയാതെ ഞാൻ അവിടെ കിളി പോയി നിന്നു?…

(മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

 

ഏകദേശം 8.45 ആയപ്പോളേക്കും ഞാനും അച്ഛനും ഒരുങ്ങി അമ്മക്ക് വേണ്ടി കാത്ത് നിന്നു…

 

ഞാൻ ഒരു ബ്ലൂ ജീൻസും നേവി ബ്ലൂ കളർ ഷർട്ടും ആണ് ഇട്ടിരുന്നത്…സ്വയം പുകഴ്ത്തുന്നു എന്ന് കരുതരുത്… എന്നെ അതിൽ കാണാൻ നൈസ് ആയിരുന്നു… അത്യാവിശം വെളുത്ത നിറവും നല്ല മീശയും കട്ട താടിയുമൊക്കെയായി നല്ല കട്ട ലുക്ക്‌ തന്നെ ഉണ്ടായിരുന്നു…

 

അച്ഛനും ഒരു നേവി ബ്ലൂ കസവു പോലെയുള്ള ഷർട്ടും, നേവി ബ്ലൂ കരയുള്ള കസവു മുണ്ടും…

 

ഒരുങ്ങി കെട്ടി ഞാൻ വന്നപ്പോൾ തന്നെ പുള്ളിയൊരു നോട്ടം… ഞാനും സെയിം കളർ ഇട്ടത് പിടിച്ചില്ല എന്ന് തോന്നുന്നു…

 

ഞങ്ങൾ രണ്ടാളും സ്വീകരണ മുറിയിൽ അമ്മക്കായി കാത്തിരിപ്പ് തുടർന്നു…5 മിനിറ്റ്,10, 15…20… അങ്ങനെ നീണ്ടു പൊക്കോണ്ടിരുന്നു…

 

കൃത്യം 9 മണിക്ക് ഇറങ്ങണം എന്ന് പറഞ്ഞതാണ്… അച്ഛന് കലിപ്പ് കയറി അവസാനം ഒരു അലർച്ച –

 

“ഡീ സുഭദ്രേ…”

 

“കിടന്നു തൊള്ള കീറേണ്ട… ഞാൻ ദാ വന്നു…”

 

ദാണ്ടെ കിടക്കുന്നു… ഒരു നേവി ബ്ലൂ സാരീയും ഉടുത്തു അമ്മയും…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.