Love Action Drama 3 [Jeevan] 492

” ദാണ്ടെ കിടക്കുന്നു… ഇവൾ ഇവിടെ കിടന്നു മോങ്ങിട്ടും നീ കേട്ടില്ലേ… ഇരണം കെട്ട കുന്തം ത്രിസന്ധ്യ നേരത്താണ് കിടന്നു മോങ്ങിയത്… “

 

“ഞാൻ ശ്രദ്ധിച്ചില്ല അമ്മേ…ഡീ ക്ലിയോ… ഇനി മോങ്ങരുത്… കേട്ടോ…”

 

മോങ്ങിയ ക്രെഡിറ്റ്‌ ഞാൻ നൈസ് ആയി പട്ടിടെ തലയിൽ ഇട്ടതും അവൾ ദയനീയമായി എന്റെ മുഖത്തേക്ക് ഒരു നോട്ടം…അവളുടെ മുഖത്ത് വന്ന എക്സ്പ്രഷൻ നിങ്ങൾക്ക് വേണ്ടി ഞാൻ പരിഭാഷപ്പെടുത്താം?-

 

“ശരിക്കും ബ്രോ… ശരിക്കും…”

 

“സാരമില്ല… നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ?…”

 

ഞാൻ അവളെ ആശ്വസിപ്പിച്ചു… മനസ്സിൽ എന്നെ പ്രാകി അവൾ വീണ്ടും കട്ടിലിൻ്റെ അടിയിലും…

 

അമ്മ പിന്നേം… ” എന്താടാ… നിന്റെ മോന്ത എന്താ വല്ലാതിരിക്കുന്നത്… “

 

ഞാൻ വളരെ നാച്ചുറൽ ആയി പറഞ്ഞു –

“ഒന്നുമില്ലല്ലോ അമ്മേ…”

 

(ലാലേട്ടൻ തോറ്റു പോകും എന്റെ നാച്ചുറൽ ആക്റ്റിംഗിന് മുന്നിൽ… മലയാള സിനിമാലോകത്തിന്റെ നഷ്ടം ?…)

 

“കണ്ണ് നിറഞ്ഞിട്ടുള്ള പോലെ തോന്നി… അതാ ചോദിച്ചേ…”

 

“ഏഹ്… തോന്നിയതാകും… “

 

“ആഹ്…ഞാൻ പോകുവാ… കുറച്ച് കഴിഞ്ഞ് അത്താഴം വിളമ്പും… വേണേൽ വന്നു ഞണ്ണിക്കോണം…”

 

“പിന്നെ വേണ്ടാതെ…ഞാൻ ഇപ്പോളെ വരാം…”

 

അല്ലേലും അങ്ങനെയാ… നല്ല സന്തോഷം വന്നാലും സങ്കടം വന്നാലും വയറു നിറച്ചു കഴിക്കുക… നല്ല ആശ്വാസം കാണും… പിന്നെ ജോലിയും വേലയുമില്ല എങ്കിൽ പറയുകയും വേണ്ട…

 

എന്തായാലും അല്പനേരം കറങ്ങിയും തിരിഞ്ഞും നടന്ന് ഭക്ഷണം കഴിക്കാൻ കയറി…

 

ഭക്ഷണം കഴിഞ്ഞ് തിരിച്ചു റൂമിൽ വന്ന് ഫോണും കുത്തി കിടന്നു… ഫോൺ കൈയിൽ എടുത്തപ്പോൾ തന്നെ ഒരു കാൾ വന്നു…

 

മാറ്റാരുടെയുമല്ല… യുവ കാമുകൻ വിനുവിന്റെ…”കള്ള പന്നി… എന്തിനാണാവോ ഇപ്പോ വിളി… ആ നോക്കാം

…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.