എവിടെ നിന്നാണോ ഇത്രയും വേഗം ഇതൊക്കെ സങ്കടിപ്പിച്ചത്… പുതിയ വെള്ള കസവിന്റെ കുർത്തയും സ്വർണ്ണ കസവു കരയുള്ള മുണ്ടും ഉടുപ്പിച്ചു… താടിയും മീശയും വരെ എന്തൊക്കെയോ പണി നടത്തി… എന്നെ ഒരുക്കി കുട്ടപ്പനാക്കി…
ഏകദേശം 20 മിനിറ്റ് കൊണ്ട് പരുപാടി തീർത്തു…
അപ്പോളേക്കും ആരൊക്കയോ പിടിച്ചു പുറത്ത് കൊണ്ട് വന്നു…
അവളുടെ ഒരു കസിൻ വന്നു കാൽ കഴുകി ചന്ദനക്കുറി ചാർത്തി മലയുമിട്ടു കൈ പിടിച്ചു എന്നെ കതിർ മണ്ഡപത്തിൽ കൊണ്ട് ഇരുത്തി…
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… പെണ്ണ് വന്നു… അവൾ മണ്ഡപം വലം വച്ചു എന്റെ തൊട്ടു അടുത്തായി വന്നിരുന്നു…
ഞാൻ അവളെ ഒന്ന് പാളി നോക്കി… ടെൻഷൻ കൊണ്ട് മറ്റോ ആണെന്ന് തോന്നുന്നു… മുഖം വാടി ഇരിക്കുന്നു… അവളും ഇടക്ക് ഒളികണ്ണിട്ടു എന്നെ നോക്കി… ഞാൻ ഒന്ന് ചിരിച്ചു… അവളും ചെറുതായി പുഞ്ചിരിച്ചു..
എന്റെ അച്ഛനും അമ്മക്കും അവളുടെ അച്ഛനും അമ്മക്കും കതിർ മണ്ഡപത്തിൽ വച്ച് ദക്ഷിണ കൊടുത്തു…
താലി എടുത്ത് കൈയിൽ തന്നു… അവൾ തൊഴുതു പിടിച്ചിരുന്നു… ഞാൻ അത് കഴുത്തിൽ അണിയിച്ചു… നെറുകയിൽ സിന്ദൂരം തൊട്ടു കൊടുത്തു…മന്ത്ര കോടിയും കൊടുത്തു…
അതിന് ശേഷം എണിറ്റു… അവളുടെ അച്ഛൻ എനിക്ക് അവളുടെ കൈപിടിച്ചു തന്നു…
7 തവണ മണ്ഡപം വലം വച്ച് തിരികെ ഞങ്ങൾ വന്നിരുന്നു…
പിന്നെ ഫോട്ടോ എടുക്കലും മറ്റുമായി സമയം പോയത് അറിഞ്ഞില്ല…
എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുത്ത് ഭക്ഷണം ഒക്കെ കഴിച്ചു… വീണ്ടും പലതരത്തിലുള്ള ഫോട്ടോ കലാപരിപാടി തുടങ്ങി…
സത്യത്തിൽ എനിക്ക് മടുത്തിരുന്നു… സ്റ്റുഡിയോക്കാരുടെ അങ്ങനെ നിൽക്കു.. ഇങ്ങനെ നിക്കു.. എന്നുള്ള വർത്തമാനം കേട്ട് എനിക്ക് മടുത്തിരുന്നു… നിന്ന് നിന്ന് മനുഷ്യന്റെ കാല് വേദന എടുക്കുന്നുണ്ടായിരുന്നു…
അവളുടെ അവസ്ഥയും വത്യസ്തമായിരുന്നില്ല…
അങ്ങനെ ഏകദേശം ഉച്ചകഴിഞ്ഞ് 3 മണിയോടെ അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…
വണ്ടിയിൽ ഞാനും അവളും ഡ്രൈവറും മാത്രം… ഡ്രൈവർ മുന്നിലും ഞങ്ങൾ പിന്നിലും…
ഞാൻ ചെറിയ ഒരു പുഞ്ചിരിയോടെ എന്റെ കൈ അവളുടെ കൈയുടെ പുറത്തായി വച്ച്, അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി…
അവൾ എന്നെയും ഒന്ന് നോക്കി…പക്ഷെ…
“ചിരിക്ക് പകരം പകയോടെ…“
തുടരും…
6km pidikkan 45 min edutha ninne njan sammathichirikkunnu…???
⚰️⚰️⚰️
❤️❤️❤️❤️❤️
(മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)
സത്യം ???
അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??
Pani kitty kazhinju???❤️❤️??
Ottum bore adikaathe nalle reediyil vaayichu…
Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??
Athinokke oru karanam undennu vicharichodi??
?❤️❤️?
Ooo twist twiste????
❤️??
എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .
സ്നേഹം… ❤️?