Love Action Drama 3 [Jeevan] 492

പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്… എല്ലാവരുടെയും നോട്ടം എന്റെ നേരെ…

 

ഞാൻ സ്തംഭിച്ചു ഒരു നിൽപ്പു നിന്നു…

 

അച്ഛനും ചന്ദ്രൻ അങ്കിളും കൂടെ അടുത്ത് വന്നു…

 

ചന്ദ്രൻ അങ്കിൾ ആണ് ചോദിച്ചത്, ചോദ്യമല്ല ഒരു അച്ഛന്റെ അപേക്ഷയായിരുന്നു,

 

“മോന് അവളെ കെട്ടാമോ…”

 

ഞാൻ ഒന്നും മിണ്ടാൻ ആകാതെ തരിച്ചു നിന്നു…അപ്പോൾ അദ്ദേഹം തുടർന്നു…

 

“മോന് വേറെ ആരെ എങ്കിലും ഇഷ്ടമോ മറ്റോ ആണേൽ പറഞ്ഞോളൂ…സാരമില്ല… എന്റെ മോളുടെ വിധിയണ് എന്ന് വിചാരിച്ചു സമാധാനിച്ചോളാം…”

 

എന്തായാലും പിരിവെട്ടിയിരുന്ന എന്റെ നാക്കും മനസ്സും അല്പല്പമായി പ്രവർത്തിച്ചു തുടങ്ങി…

 

“അങ്ങനെ… ഇല്ല അങ്കിളെ… എനിക്ക് സമ്മതമാണ്…” ഞാൻ ഒരുവിധം പറഞ്ഞ് ഒപ്പിച്ചു…

 

ആദ്യമായി എന്റെ പിതാശ്രീ അഭിമാനപുരസരം എന്നെ ഒന്ന് നോക്കി തോളിൽ ഒരു തട്ട് തന്നു….

 

“രോമാഞ്ചിഫിക്കേഷൻ മൊമെന്റ്…”

 

വീണ്ടും കാരണവന്മാർ എന്തൊക്കെയോ ചർച്ച നടത്തി…എല്ലാവർക്കും പൂർണ തൃപ്തി…

 

അതിന്റെ ഇടക്ക് അച്ഛൻ അമ്മയോടും മീനു ആന്റിയോടും കാര്യം പറഞ്ഞു… അനുവിനെ മരുമകൾ ആയി കിട്ടുന്നതിൽ അമ്മക്ക് നൂറു വട്ടം സമ്മതം

 

ചന്ദ്രൻ അങ്കിൾ വളരെ സന്തോഷത്തോടെ അനുവിനോടും കാര്യം പറഞ്ഞു…

 

“അച്ഛന്റെ പൊന്നു മോള് അച്ഛൻ തീരുമാനിക്കുന്ന ആരെയും കല്യാണം കഴിക്കും എന്നല്ലേ പറഞ്ഞത്… അച്ഛൻ അങ്ങനെ ആരെയുമല്ല… എന്റെ മോൾക്കും നമ്മുടെ കുടുംബത്തിനും ചേരുന്ന ഒരാളെയാ തീരുമാനിച്ചത്… നമ്മുടെ ഗംഗയുടെ മോൻ വരുണിനെ… മോൾക് സന്തോഷമായില്ലേ…”

 

അവൾ ഒന്നും മിണ്ടാതെ ചെറുതായി ചിരിച്ചു… ചന്ദ്രൻ അങ്കിൾ അവളുടെ നെറുകയിൽ ഒരു ഉമ്മയും കൊടുത്തു…

 

അപ്പോളേക്കും സമയം 11 ആയിരുന്നു… ഉടനെ തന്നെ അനുവിന്റെ കുറെ കസിൻസ് എന്നെയും പൊക്കി ആണുങ്ങളുടെ ഡ്രെസ്സിങ് റൂമിൽ കയറി…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.