Love Action Drama 3 [Jeevan] 492

ഒട്ടുമിക്ക എല്ലാവരും എതിർത്തപ്പോൾ ചന്ദ്രൻ അങ്കിളും വേണ്ട എന്ന് വച്ചു… പുള്ളി തളർന്നു ഇരുപ്പായി…

 

ഈ സമയത്തും ജാതിയും ജാതകവും നോക്കിപ്പോയ അവരെയൊക്കെ കണ്ട് ഞാൻ അങ്ങനെ വിജ്രമ്പിച്ചു നിന്ന് പോയി ?….

 

“എന്ത് മനുഷ്യരാണാവോ… ?”

 

അപ്പോളാണ് അച്ഛന്റെയും ചന്ദ്രൻ അങ്കിളിന്റെയും പൊതു സുഹൃത്തായ വിശ്വൻ അങ്കിൾ ഒരു ഐഡിയ വച്ചത്…

 

“ഡാ… നിന്റെ മോനെക്കൊണ്ട് ഇവന്റെ മോളെ കെട്ടിച്ചൂടെ…”

 

അച്ഛൻ ഒന്ന് ഞെട്ടി പുള്ളിയെ നോക്കി… ഞാനും…

 

ചന്ദ്രൻ അങ്കിൾ പുതുതായി മൊട്ടിട്ട പ്രതീക്ഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു –

 

“തരുമോടാ നിന്റെ മോനെ എനിക്ക് മരുമകനായി…”

 

“ഡാ അത് വേണോ… കല്യാണം കഴിക്കാനുള്ള പ്രാപ്തിയൊന്നും അവനില്ല…മാത്രമല്ല ഇത് വരെ അവന്റെ കോഴ്സ് പോലും കംപ്ലീറ്റ് ആക്കിയിട്ടില്ല… ജോലി ഇല്ല…”

 

“അതൊന്നും സാരമില്ലടാ… എനിക്ക് അവനെ ഇഷ്ടമാ… കോഴ്സ് ജോലി ഓക്കെ കല്യാണം കഴിഞ്ഞ് ശരിയാക്കാൻ ഉള്ളതല്ലേ ഉള്ളു…”

 

“നിനക്ക് കുഴപ്പമില്ല എങ്കിൽ എനിക്ക് സമ്മതമാണ്…”

 

ചന്ദ്രൻ അങ്കിളിന്റെ മുഖത്തു വീണ്ടും ആശ്വാസം വന്നു…

 

അപ്പോൾ അനുവിന്റെ മുത്തച്ഛൻ –

 

“ഗംഗയുടെ മോന്റെ നാൾ ഏതാണ്‌…”

 

“രോഹിണി…”

 

“അവളുടെ നാളുമായി ചേർച്ചയുള്ള നക്ഷത്രമാണ്…” ഇത് കുഴപ്പം ഉണ്ടാകില്ല…

 

ഞാൻ ഇതൊക്കെ കേട്ട് കിളി പറന്നു നിന്നു… ഇപ്പോൾ നിങ്ങൾ വിചാരിക്കും നല്ല കൊച്ചിനെ അല്ലേ കെട്ടാൻ പോകുന്നത്… സന്തോഷം ആയിരിക്കുമല്ലോ എന്ന്…

 

എന്നാൽ അല്ല… ഇങ്ങനെ ഉള്ള ഒരു സിറ്റുവേഷനിൽ അകപ്പെടുമ്പോളെ നിങ്ങൾക്ക് അത് മനസ്സിലാകു…

 

ആരുടെയോ കല്യാണത്തിന് സദ്യ ഉണ്ണാൻ പോയിട്ട് അത് നമ്മുടെ കല്യാണ സദ്യയാകുന്ന അവസ്ഥ അനുഭവിച്ചു തന്നെ അറിയണം…

 

എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു തരം മരവിപ്പും വെപ്രാളവുമായിരുന്നു എനിക്ക്…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.