Love Action Drama 3 [Jeevan] 492

പുള്ളി ഞങ്ങളെ കണ്ട് ഓടി വന്നു –

 

“ഡാ ഗംഗേ… എന്താ താമസിച്ചത്… സുഭദ്രേ സുഖമായി ഇരിക്കുന്നോ… മോൻ എവിടെ?…” (അച്ഛന്റെ പേര് ഗംഗധരൻ നായർ എന്നാണ് )

 

ഞാൻ അല്പം മുന്നിലേക്ക് നീങ്ങി നിന്ന് അവിടെ ഉണ്ടെന്നു മുഖം കാണിച്ചു…

 

“ഇവള്ടെ ഒരുക്കം കഴിഞ്ഞ് വന്നപ്പോളേക്കും ലേറ്റ് ആയെടാ…”

 

അമ്മ അച്ഛനെ ഒന്ന് നോക്കി ദഹിപ്പിച്ചു, ശേഷം ചിരിച്ചു കൊണ്ട് ചോദിച്ചു,

 

“ചന്ദ്രേട്ടാ എവിടെ മീനു…”

 

“അവൾ മോളെ ഒരുക്കുന്നു… ഡ്രെസ്സിങ് റൂമിലുണ്ട്… നീ അങ്ങോട്ട്‌ ചെല്ല്…ആഹാ നിങ്ങൾ ഫാമിലിയായി നീല യൂണിഫോം ഒക്കെ ആണല്ലോ…”

 

കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങളെ അവിടെയാക്കി അമ്മ നേരെ ഗ്രീൻ റൂം ലക്ഷ്യമാക്കി വിട്ടു…

 

“ആഭരണത്തിന്റെ കണക്കെടുക്കാനാകും…” ഞാൻ മനസ്സിൽ ചിന്തിച്ചു…

 

“ഡാ മോനെ… ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്…കല്യാണം വിളിക്കാൻ വന്നപ്പോളും കണ്ടില്ല… ജോലി ഓക്കെ ആയോ…”

 

“ഇല്ല അങ്കിളെ… നോക്കുന്നുണ്ട്…”

 

“നീ എന്ത് നോക്കുന്നു എന്ന്… ആദ്യം സപ്ലി തീർത്തു എഞ്ചിനീയറിംഗ് പാസ്സാവാൻ നോക്കടാ…”. അച്ഛൻ എനിക്കിട്ട് താങ്ങി…

 

ഇവരുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ച എനിക്ക് ഇത്‌ തന്നെ വേണം… മര്യാദക്ക് സിനിമയും കണ്ട് ബിരിയാണിയും തട്ടി വരണ്ട ഞാനാ… ?

 

“നീ പോയേടാ… അവൻ പാസ്സ് ആയി നല്ല ജോലി വാങ്ങും… മോനെ നീ അനുവിനെ കണ്ടിട്ട് ഒരുപാട് നാൾ ആയില്ലേ… നിങ്ങൾ രണ്ടാളും മുകളിലേക്ക് ചെല്ല്…”

 

അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്‌… ഈ അനുവും ഞാനും തമ്മിൽ ഫ്ലാഷ് ബാക്ക് ഉണ്ട്…

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.