അവിടെയുള്ള എല്ലാവരും ആ വാതിലിലേക്ക് സൂക്ഷിച്ച് നോക്കി…….
പൊളിഞ്ഞ് താഴെ വീണ വാതിലിൽ ചവിട്ടി മനു ഉള്ളിലേക്ക് കടന്നു വന്നു…..
പുറകേ രാജീവും…..
അവിടെ കയറി വന്ന മനുവും രാജീവും കാണുന്നത് രാഹുലിന്റെയും അമീറിന്റെയും കാമ കൂത്തിൽ നിസ്സഹായയായി നിൽക്കുന്ന അഞ്ജുവിനെയാണ്…..
അഞ്ജു മനുവിനെ ദയനീയമായി നോക്കി…….
അത് കണ്ടതും രാജീവിന്റെ കണ്ണുകൾ നീരുറവയായി താഴെ വീണു…..
തന്റെ അനിയത്തിയുടെ സ്ഥാനം കൊടുത്ത അഞ്ജുവിന്റെ അവസ്ഥ അവന് നോക്കി നിൽക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു…..
അവൻ പോലുമറിയാതെ കണ്ണുകൾ അടച്ചുപോയി….
എന്നാൽ മനുവിന്റെ മുഖഭാവം നേരെ വിപരീതമായിരുന്നു…….
സർവവും നശിപ്പിക്കാനുള്ള ഒരു ചെകുത്താന്റെ ദേഷ്യം ഉണ്ടായിരുന്നു അവനിൽ….
ആ കണ്ണുകൾ രക്തവർണ്ണമായി…..
കൂടെ തന്റെ പ്രാണനാഥക്കായുള്ള കണ്ണുനീരും ഒഴുകി…
അവനീ മുറിയിൽ കയറുമ്പോൾ ഉള്ളതിനേക്കാൾ 100 മടങ് ദേഷ്യം ഇപ്പോൾ അവനുള്ളിലുണ്ട്….
രാഹുൽ: ഹ … ഹ….. ഹാ….
നീ കണ്ടോടാ മനു…..
ഞാൻ പറഞ്ഞതല്ലേ ഇവളെ ഞാൻ വെറുതെ വിടില്ലെന്ന്……..
എടാ……
നോക്കി നിൽക്കാതെ കൊല്ലടാ ആ *******മക്കളെ…'””
രാഹുൽ അവന്റെ കൂട്ടാളികളെ നോക്കി അലറി…
അവരുടെയടുത്ത് നിന്നവൻ അവിടെയുണ്ടായിരുന്ന ഒരു കമ്പിയെടുത്ത് മനുവിന്റെ നേരെ ഓടി വന്നു…….
ആ കമ്പി അവൻ മനുവിന്റെ തല നോക്കി വീശി…
നിമിഷ നേരം കൊണ്ട് മനു അവന്റെ കൈയിൽ പിടിത്തമിട്ടു….
അവൻ കയ്യിലെ ബലം കൂട്ടുവാൻ തുടങ്ങി…..
അതിന്റെയൊപ്പം അയാളുടെ കൈ വേദനയാൽ പുളകം കൊണ്ടു….
മനു ആ കൈ ഒരു സൈഡിലേക്ക് തിരിച്ച് മുട്ടുകാൽ ഉപയോഗിച്ച് അതിലേക്ക് ശക്തിയിൽ ചവിട്ടി…..
അവന്റെ കൈയ്യെല്ല് ഒടിഞ്ഞു തുങ്ങി…
അയാൽ വേദന കൊണ്ട് അലറി……
അത് കണ്ട് രാഹുലും അമീറും ഒന്ന് വിറച്ചു…..
അവർ രണ്ട് പേരും അഞ്ജുവിന്റെ ദേഹത്ത് നിന്ന് പിടി വിട്ടു…
അവന്റെ കയ്യിൽ നിന്നും താഴെ വീണ കമ്പിയെടുത്ത് മനു അവന്റെ തലയിലേക്ക് തുടരെ തുടരെ ആഞ്ഞടിച്ചുകൊണ്ടിരുന്നു……
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️