രാജീവ്: എടാ സാമധ്രോഹി…. നിന്റെ ഫസ്റ്റ് നൈറ്റും എന്റെ ലാസ്റ്റ് നൈറ്റും നിനക്ക് കാണണം അല്ലേ…
അത് കേട്ട് ആതിര വാ പൊത്തി ചിരിക്കാൻ തുടങ്ങി.
രാജീവ്: ഡാ മനു… ഇവളെ നമുക്ക് ആ ശശിയേട്ടന്റെ മോൻ രഞ്ജിത്തിന് കെട്ടിച്ച് കൊടുത്താലോ….കുറച്ച് പല്ല് പൊന്തി എന്നെ ഉള്ളൂ. പിന്നെ രണ്ടു കേട്ടും കഴിഞ്ഞു. … നല്ല അടിപൊളി പയ്യനാ…
ആതിര: പോടാ കൊരങ്ങാ….
രാജീവ്: ഡാ… ഇവൾ വിളിച്ചത് കേട്ടോ…
മനു: വടി നീ അല്ലേ കൊടുത്തത്..അടി നീ ഒറ്റക്ക് വാങ്ങിയാൽ മതി.
രാജീവ്: എന്നാ പിന്നെ ഞങൾ പോയി നാളെ വരാം…
മനു: എന്നാല് നിങ്ങള് വിട്ടോ….
രാജീവ്: അപ്പോ അളിയാ… ഒരു all the best.
Manu : thanks അളിയാ….
അവർ മൂന്ന് പേരും അവിടുന്ന് സ്ഥലം കാലിയാക്കി. എല്ലാ സിനിമയിലും കാണുന്ന പോലെ മുല്ലപൂവ് പറിച്ചും എറിഞ്ഞും ഞാൻ സമയം തിന്നുതീർത്തു…..
കുറച്ച് കഴിഞ്ഞപ്പോൾ ഒരു സെറ്റ് സാരിയും ഉടുത്ത് വാതിൽ തുറന്നു എന്റെ അഞ്ചു എന്റെ അരികിലേക്ക് വന്നു….
അവളുടെ വെളുത്ത സുന്ദരമായ മുഖത്ത് നേരുകിലായി സിന്ദൂരക്കുറിയും കയ്യിൽ ഒരു ഗ്ലാസ് പാലുമൊക്കെയായി അവളെന്റെ അടുത്തേക്ക് വന്നു . ഞാൻ അവളുടെ കയ്യിൽ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി…..
എന്നെ ആദ്യമായി കാണുന്ന പോലെ നാണം കുണുങ്ങിയാണ് ഇരിപ്പ്.
അത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.
മനു: എന്താ ഒന്നും മിണ്ടാത്തത്…..
അഞ്ചു: പാല്…………….
അവള് നാണത്തോടെ പറഞ്ഞു…..
അവളെ നോക്കി ഒന്ന് ചിരിച്ച് അവലുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി…..
അതിൽ നിന്ന് പകുതി കുടിച്ച് ബാക്കി അവൾക്ക് കൊടുത്തു…..
ആ പല് എന്നെ നോക്കുകപോലും ചെയ്യാതെ കുടിച്ചു……
മനു: അഞ്ചു……
അഞ്ചു; മ്മ്……..
മനു: എ……….
പെട്ടെന്ന് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടു.
ഞാൻ എഴുന്നേറ്റ് പോയി കതക് തുറന്നു. രാജീവായിരുന്നു അത്….
രാജീവ് : അളിയാ…. വല്ല സംശയവുമുണ്ടോ…….. എന്റെ കയ്യിൽ ബുക്കുണ്ട്….
മനു: വീട്ടിൽ പോടാ നാറി…… ഇൗ പരിസരത്ത് കണ്ടു പോകരുത്….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️