Life of pain 4 ?[Demon king] [Mini Climax] 1484

വിശേഷങ്ങളൊക്കെ ചോദിച്ചു….

രാജീവ് അവിടെ നടന്ന ചെറിയ ചില കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ……

ഞാൻ കയ് മുറിച്ച സംഭവമൊന്നും ഇവിടാരും അറിഞ്ഞിട്ടില്ല…..

തമാശയും വിശേഷങളുമൊക്കെയായി ഞങൾ അവിടെ തന്നെ കൂടി……

എല്ലാരുമുള്ളത് കൊണ്ട് റൊമാൻസൊന്നും നടന്നില്ല….

പിറ്റേന്ന് തന്നെ റെഡിയായി നേരെ വിട്ടു പാലക്കാട്ടേക്ക്. …..

8 വർഷം കൊണ്ട് എന്റെ നാട് ആകെ മാറി…..

പാടം നിരന്നുകിടന്ന ഇടത്തൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് , ഹോട്ടൽ അങ്ങനെ നിര നിരയായി ഓരോ കെട്ടിടങ്ങൾ പൊങ്ങിയിരിക്കുന്നു….

കാറ്റിനും പണ്ടത്തെ ആ സുഖമില്ല……

എത്ര വലിയ ഡെവലപ്പ്ഡ്‌ കൺട്രിയിൽ ജീവിച്ചാലും നമ്മുടെ നാടിന് വരുന്ന ചെറിയ ചെറിയ മാറ്റം പോലും നമ്മുടെ മനസ്സിന് സന്തോഷവും കൗതുകവും നൽകും…

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മലപ്പുറത്ത് നിന്ന് പാലക്കാടിന്റെ ശ്വാസം ശ്വസിക്കാൻ തുടങ്ങി……

ചൂടിന്റെ ഗന്ധമുള്ള സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന പാലക്കാട്……

മറ്റു സംസ്ഥാനങ്ങളിൽ വച്ച് നോക്കുമ്പോൾ ഇവിടെ വികസനത്തിന്റെ വളർച്ച കുറച്ച് കുറവാണ്….

എന്നിരുന്നാലും പ്രൗഢിയും ഭംഗിയിലും ഒട്ടും പിന്നോട്ടുമല്ല…..

മണ്ണാർക്കാട് നിന്ന് കുറച്ച് ദൂരം ദുർഘടം പിടിച്ച പാതയാണ്….

എപ്പോൾ ചാടുമെന്ന് ഉറപ്പില്ലാത്തത് പോലെ……

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ  യാത്ര സുഖകരമായി….

ഏകദേശം ഒരു മൂന്ന് മണിക്കൂർ കൊണ്ട് ഞങൾ അവളുടെ വീടെത്തി…..

അടുത്തടുത്തായി ഒരു നാല് വീടുണ്ട്……

അപ്പുറത്തെ ഭാഗം നീണ്ട് നിവർന്ന് നിൽക്കുന്ന പാടം…..

അഞ്ചു വന്നിറങ്ങിയതും അടുത്ത വീട്ടിൽ നിന്ന് കുറച്ച് പീക്കിരി പട്ടാളവും കുറച്ച് പ്രായം ആയവരുമൊക്കെ വന്ന് അവളെ കെട്ടിപിടിച്ചു….

അഞ്ജുവിന്റെ വീടിന്റെ ഇടത്ത് വശത്താണ് രൂപയുടെ വീട്…..

അവിടേക്ക് നോക്കിയപ്പോൾ രൂപ ഇങ്ങോട്ട് വരുന്നത് കണ്ടു….

അവളെ കണ്ടയുടനെ അഞ്ചു ഓടിപ്പോയി അവളെ കെട്ടിപിടിച്ചു……

രൂപയൊന്ന് നോക്കി പുഞ്ചിരിച്ചു. ….

പറഞ്ഞ വാക്ക് പാലിച്ചുവല്ലേ എന്ന അർത്ഥത്തിൽ…….

ഞങൾ വീട്ടിലേക്ക് നടന്നു നീങ്ങി……

 

പെട്ടെന്ന് ഒരു പെൺകുട്ടി വന്ന് എന്റെ കയ്യിൽ പിടിച്ച് തൂങ്ങി…

“‘ വരാമെന്ന് പറഞ്ഞിട്ട് ഒരു മാസമായി…..

ഞങളെ ഒക്കെ കാണാൻ കൊതി ആയിന് ചുമ്മാ തള്ളി വിട്ടതാണല്ലെ….”‘”

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.