മനു: സോറി അമ്മ…. ഇനി ഞാൻ എങ്ങോട്ടും പോവില്ല….
ഞങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.
രാജീവ്: അമ്മേ… ഇവൻ എന്നെ ചവിട്ടി താഴെ ഇട്ടു….
രാജീവ് വിളിച്ച് പറഞ്ഞു….
‘അമ്മ അവനെ നോക്കി…
അമ്മ: ആ…. എന്നാലേ കണക്കയിപ്പോയി…
ഇൗ ചവിട്ട് ഞാൻ നിനക്ക് തരാൻ നിന്നതാ…
രാജീവ് : ഓഹോ…. അപ്പോ ഇവൻ വന്നപ്പോ നമ്മൾ ഔട്ട്…..
ഞാൻ വെറും വാഴ…..
അയ്ക്കൊട്ടെ…
അമ്മ: ഒരുപാട് പ്രസംഗിക്കാതെ എഴുന്നെൽക്കടാ….
അപ്പൊഴാണ് എന്റെ കൂടെ നിൽക്കുന്ന അഞ്ജുവിനേ അമ്മ ശ്രദ്ധിച്ചത്….
അമ്മ: ഇതാണോടാ നീ കെട്ടാൻ പോകുന്ന പെണ്ണ്….
അമ്മ കുറച്ച് പുച്ഛത്തോടെ പറഞ്ഞു….
അത് കേട്ട് അഞ്ജുവിന്റെ മുഖം അൽപ്പം വാടി….
‘അമ്മ അവളുടെ അടുത്തേക്ക് പോയി….
അവളല്പം പേടിയോടെ അമ്മയെ നോക്കി..
അമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു…
അവളുടെ കവിളിൽ തലോടികൊണ്ട് അമ്മ പറഞ്ഞു.
അമ്മ: നല്ല സുന്ദരി പെണ്ണ്…
അപ്പൊൾ അഞ്ജുവിന്റെ മുഖമൊന്ന് തെളിഞ്ഞു.
രാജീവ്: പേടിച്ച് പോയോ… അമ്മ പുതിയ ആരെയെങ്കിലും ഇങ്ങനെ കയ്യിൽ കിട്ടിയാൽ ഒരു നിമിഷം സീരിയൽ അമ്മായിയമ്മയാവും…..
അത് കാര്യമക്കണ്ട…..
ബുദ്ധിക്കുറവ് കൊണ്ടാണെന്ന് വിജയിച്ചാൽ മതി…..
അമ്മ: ഡാ….
അടി കിട്ടുന്നതിന് മുമ്പ് രാജീവ് ചാടി ദൂരേക്ക് മാറി.
അഞ്ചു: പോ അവിടുന്ന്……എന്റെ അമ്മ പാവമാ…
അഞ്ചു അമ്മയെ കെട്ടിപിടിച്ചു രാജീവിനോട് പറഞ്ഞു….
രാജീവ്: മ്മ്… പാവം…..
പോത്ത് പോലെ വളർന്ന എന്നെ ഓടിച്ചിട്ടാണ് അടിക്കുന്നത്….
അമ്മ: കള്ളും കുടിച്ച് വരുമ്പോൾ നിന്നെ ഞാൻ താരാട്ട് പാടി ഉറക്കാടാ…
പിന്നെ രാജീവ് ഒന്നും മിണ്ടാൻ പോയില്ല. അമ്മയോട് സംസാരിച്ച് ജയിക്കാൻ നോക്കുകയെന്നാൽ മൂർഖൻ പാമ്പിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കാൻ പോകുന്നതിനു സമമാണ്….
അഞ്ചു പിന്നെ അമ്മയുടെ കൂടെ അടുക്കളയിൽ കൂടി….
അവളുടെ കുറുമ്പും വായടിത്തരവും അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു…
ഞാൻ വന്നു എന്നറിഞ്ഞപ്പോൾ രാജീവിന്റെ അച്ഛനും ഓടി കിതച്ച് വന്നു…..
എന്നെ കെട്ടിപിടിച്ചു കരഞ്ഞു….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️