അവൾ പതിയെ കണ്ണ് തുറന്നു…
മനു: നീ എന്താ ഇങ്ങനെ കിടന്ന് ഉറങ്ങിയത്…..
ഇന്നലെ നീ വല്ലതും കഴിച്ചോ…
അഞ്ചു: മനു ഏട്ടൻ കഴിച്ചില്ലല്ലോ…
മനു: അതിന്…..
വേഗം പല്ല് തേച്ച് വാ…
പുറത്ത് പോയി വല്ലതും കഴിക്കാ….
അഞ്ചു: മ്മ്….
ഞങൾ വേഗം കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങി…..
കവലയിൽ ഒരു ഹോട്ടലിൽ നിന്ന് അഞ്ജുവിന്റെ favorite മസാല ദോശ ഓർഡർ ചെയ്തു…..
കൊറേയായിട്ട് അതൊന്നും കഴിക്കാത്തത് കൊണ്ടാണെന്ന് തോനുന്നു….
അവളുടെ കഴിക്കൽ കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു….
അഞ്ചു: മ്മ്……… അടിപൊളി ദോശ….. മനുവേട്ടാ…. ഒന്നുകൂടി പറ….
ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചതിന് ശേഷം …
മനു: ചേട്ടാ…. ഒരു മസാല ദോശ…..
ഓർഡർ ചെയ്തു…
ഞാൻ അവളെ നോക്കി എന്റെ ദോശ മെല്ലെ കഴിച്ചുകൊണ്ടിരുന്നു…..
അടുത്ത ദോശ കിട്ടിയതോടെ അതിലായി അവളുടെ പരാക്രമം……
കുറച്ച് കഴിഞ്ഞപ്പോൾ ഞാനവളെ നോക്കിയിരിക്കുന്നത് അവള് കണ്ടു….
അവളെന്നെ നോക്കി പുരികം മേലോട്ട് പൊക്കി എന്താണെന്ന് ചോതിച്ചു…..
ഞാൻ എന്റെ വിരലുകൊണ്ട് ഒന്ന് വട്ടം കറക്കി കാണിച്ചു…..
അവള് ചുറ്റും നോക്കി….
അപ്പൊളാണ് മനസ്സിലാക്കുന്നത് ആ ഹോട്ടലിലെ ഒട്ടുമിക്കപേരും അവളെ തന്നെ നോക്കിയിരിക്കുകയാണെന്ന്…..
അഞ്ചു പെട്ടെന്ന് ചമ്മിയ പോലെ തലയിൽ കയ്വച്ച് കുനിഞ്ഞിരുന്നു…..
എന്നിട്ട് പതിയെ ദോശയെടുത്ത് കഴിക്കാൻ തുടങ്ങി…
എനിക്കത് കണ്ട് ചിരി വന്നു….
ഞാൻ ചിരിക്കുന്നത് കണ്ട് അവള് “പോടാ..” എന്ന് ആംഗ്യം കാണിച്ചു…
കഴിച്ച് കഴിഞ്ഞ് ബില്ലും കൊടുത്ത് ഞങൾ പുറത്തേക്കിറങ്ങി…..
വഴിയിൽ വച്ച് പരിചയമുള്ളവരെ ചിലരെ കണ്ടു….
പിന്നെ നേരെ വിട്ടത് ടൗണിലേക്ക് ആണ്….
ആദ്യം ബുള്ളറ്റിന്റെ ഷോറൂമിൽ കേറി ഒരു ബുള്ളറ്റ് ബുക്ക് ചെയ്തു…..
എന്നിട്ട് നേരെ പോയത് അച്ഛന്റെ പഴയ തുണിക്കടയിലേക്കാണ്…..
ഗോപാലേട്ടൻ മരിച്ചതിൽ പിന്നെ കട തുറന്നിട്ടില്ല…..
അവിടം മൊത്തം അലങ്കോലമായി കിടക്കുകയാണ്….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️