ഏട്ടന് ജീവിതത്തിൽ ഏറ്റവും സന്തോഷം കിട്ടിയിട്ടുള്ളത് ഇവിടെ വച്ചാണെന്ന്…..
അതാ ഞാൻ ഇവടെക്ക് രാജീവേട്ടനോട് കൊണ്ടുവരാൻ പറഞ്ഞത്…..
മനു: നമുക്ക് പോവാം ….
എ… എനിക്ക് എന്തോ പോലെ….
അഞ്ചു: അത് ശെരിയല്ല മനുവേട്ടാ…
നമ്മൾ ഇവിടെ വച്ചാണ് ജീവിതം തുടങ്ങേണ്ടത്…..മനുവേട്ടൻ പറഞ്ഞിട്ടില്ലേ ഇൗ ജന്മം എനിക്ക് വേണ്ടിയാണെന്ന്…..
എനിക്ക് വേണ്ടി ഇതുപോലും ചെയ്യില്ലേ…'””
അവളോട് വേറെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അവന് തോന്നി…..
അവളെന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു….
ഞാൻ പോലും അറിയാതെ എന്റെ കാല് മുന്നോട്ട് ചലിക്കാൻ തുടങ്ങി…..
വീടിന്റെ അടുത്ത് എത്തും തോറും മനസ്സിൽ എന്തോ ഒരു പേടി പോലെ അനുഭവപ്പെട്ടു…..
ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി….
വീടിന്റെ ഓരോ പടി ചവിട്ടുമ്പോളും എന്റെ കാലുകൾ വിറക്കാൻ തുടങ്ങി…..
ഞാൻ വീട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു……
ഉള്ളോക്കെ അടിച്ച് വൃത്തിയാക്കിയിട്ടിട്ടുണ്ട്….
ഹാളിലെ ചുമരിൽ മൂന്ന് ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നു……
അമ്മ…,അച്ഛൻ….,മാളൂ…..
എനിക്ക് പിന്നെ പിടിച്ച് നിൽക്കാനായില്ല……
ഞാൻ തളർന്ന് താഴെ വീണു…..
ഒരു വലിയ അലർച്ചയോടെ പൊട്ടി കരയാൻ തുടങ്ങി…….
അഞ്ചു എന്റെ കൂടെ നിലത്ത് ഇരുന്നു എന്നെ മാറോട് അണച്ചു…..
അന്നവളെന്റെ നെഞ്ചിൽ തലവച്ച് കരഞ്ഞ പോലെ ഇന്ന് ഞാൻ അവളുടെ നെഞ്ചിലും…..
അവളെന്നെ മാറോട് അണച്ചു പിടിച്ചു…..
എന്റെ മുടിയിൽ തഴുകി എന്നെ സമാധാനിപ്പിച്ചു….
അഞ്ചു: കരയ് ഏട്ടാ… വിഷമം മാറുന്ന വരെ കരയ്….
ഞാൻ എങ്ങി ഏങ്ങി കരഞ്ഞു…..
അവളെന്റെ തടി പൊക്കി എന്റെ കണ്ണുകളിലേക്ക് നോക്കി…….
എന്റെ പോലെ തന്നെ അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു……
എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലുമെല്ലാം അവളുടെ സ്നേഹ ചുംബനങ്ങൾ ഒരു മഴയായ് പെയ്തിറങ്ങി…..
എത്ര നേരം അവളുടെ മാറിലങ്ങിനെ ഇരുന്നു എന്ന് അറിയില്ല……
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാനവളുടെ മടിയിലാണ്…..
അവള് ചുമരിനോട് ചാരിക്കിടക്കുന്നു…..
ഇന്നലത്തെ വിഷമത്തിൽ അവളും എന്നോടൊപ്പം പട്ടിണിക്കിരുന്നു….
പാവം…
മനു: എടീ അഞ്ചു… ഡീ…. എഴുന്നെൽക്ക്…..
ഞാനവളെ തട്ടി വിളിച്ചു…
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️