Life of pain 4 ?[Demon king] [Mini Climax] 1484

ഞാൻ പതിയെ കണ്ണ് തുറന്നു….

ഞൻ കാറിന്റെ ഡോർ തുറന്ന് പുറത്ത് വന്നു….

രണ്ട് കയ്യും പൊക്കി കൊട്ടുവായിട്ട് കണ്ണ് തിരുമ്മി മുന്നോട്ട് നോക്കി…..

ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി…..

ഇത് രാജീവിന്റെ വീടല്ല……

ചുമരൊക്കെ പായലും ചെളിയും നിറഞ്ഞിരിക്കുന്നു….

മുറ്റം നിറയെ പുല്ലാണ്…..

ഒരു രണ്ട് നില വീട്……

അതേ…

എന്റെ വീട്…..

ഞാൻ താമസിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാത്ത സ്ഥലം…..

രാജീവ്: അളിയാ… ഉള്ളിലെ മാറാലയൊക്കെ തട്ടി അടിച്ച് വൃത്തിയാക്കിയിട്ടുണ്ട്…..

ഇനി പുറത്ത് മുറ്റത്ത് കുറച്ച് പണിയുണ്ട്….

അത് നാളെ കുമാരേട്ടൻ വന്ന് ശെരിയാക്കും….

ഞാനെന്നാല് പോകുവാണ്……

ഇനി രണ്ട് ദിവസം കഴിഞ്ഞ് വരാ…… ‘”””

അതും പറഞ്ഞ് ബാഗ് പുറത്ത് ഇറക്കി വച്ച് അവൻ പോയി…..

എനിക്കൊന്ന് തിരിഞ്ഞ് നോക്കാനോ ഉത്തരം പറയാനോ പറ്റിയില്ല….

ഞാനെന്റെ വീട്ടിലേക്ക് തന്നെ കണ്ണെടുക്കാതെനോക്കി നിന്നു…..

ആ മുറ്റത്തിലൂടെ ആ പഴയ മാളുവും മനുവും ഓടികളിക്കുന്നു…..

അവളെന്നെ തല്ലാൻ വരുന്നു…..

ഞാൻ പിടി കൊടുക്കാതെ ഓടുന്നു…..

അമ്മ പുറത്തോട്ട്‌ വന്ന്..  ‘

” എടി… മാളൂ… വേണ്ടടി…. അവനെ വിട്ടേക്ക്….””

എന്ന് പറയുന്നു…

”’ അവരു കളിക്കട്ടെ ഗീതു…. “”

തിണ്ണയിൽ ഇരുന്ന അച്ഛൻ ഞങളെ നോക്കി പറയുന്നു….

എങ്ങും സന്തോഷം…

പക്ഷേ ഉള്ളിൽ വേദന…..

എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലാവുന്നില്ല.

പെട്ടെന്ന് എന്റെ തോളിൽ അഞ്ജുവിന്റെ കയ് പതിഞ്ഞു.

അഞ്ചു: മനു ഏട്ടാ….

മനു: ന…ന..നമ്മൾ എന്താ ഇവിടെ….

അഞ്ചു: മനു ഏട്ടൻ എന്നോട് പറഞ്ഞിട്ടില്ലേ…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.