Life of pain 4 ?[Demon king] [Mini Climax] 1484

വേഗം യാത്ര പറഞ്ഞ് ഇറങ്ങിക്കോ….

രൂപ നേരെ അഞ്ജുവിന്റെ അടുത്തേക്ക് പോയി. കുറച്ച് നേരം അവളുടെ കയ് പിടിച്ചിരുന്നു.

രൂപ: ചേച്ചി പോട്ടെടി….

നിറഞ്ഞ കണ്ണുകളാൽ രൂപ അജ്ഞുവിനോട് യാത്ര ചോദിച്ചു. അഞ്ചു രൂപയോട് ഒന്ന് തലയാട്ടി ശരിയെന്ന് പറഞ്ഞു…

അഞ്ചു: ഏട്ടാ….

അവളെ നോക്കി നിന്നിരുന്ന രാജീവിനെ അഞ്ചു വിളിച്ചു….

അഞ്ചു: സൂക്ഷിച്ച് പോണേ….

അവൾ സങ്കടത്തോടെ അത് പറഞ്ഞപ്പോൾ രാജീവ് ഓടി വന്ന് അഞ്ജുവിനേ കെട്ടിപിച്ചു….

അവളുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി. …

അവന്റെ കണ്ണ് നിറഞ്ഞിരുന്നു….

രാജീവ്: നല്ല കുട്ടിയായി ഇരിക്കണം…..

നാട്ടിൽ വരുമ്പോൾ  കുട്ടിക്കളി മാറാത്ത എന്റെ പഴയ അനിയത്തി കുട്ടി ആയിരിക്കണം…… ചേട്ടൻ പോട്ടെ…

അഞ്ചു; മ്മ്‌….

കൂടുതൽ നേരം അവിടെ നിൽക്കാൻ അവന് ത്രാണിയില്ലായിരുന്നു…..

രാജീവ് അവന്റെ ബാഗെടുത്ത് പുറത്തേക്ക് വേഗത്തിൽ നടന്ന് പോയി….

രൂപ അവളുടെ ബാഗ് എടുക്കാൻ പോയി..

മനു; വേണ്ട….. ഞാൻ എടുത്തോളാം വാ…

മനു രൂപയുടെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു……

രൂപ ഒന്നുകൂടി അഞ്ജുവിനോട് യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു….

അവർ വന്ന ടാക്സി ഇപ്പോളും അവിടെ തന്നെ ഉണ്ടായിരുന്നു…..

മനു അവരുടെ ബാഗുകൾ ഡിക്കിയിലേക്ക് വച്ചു…

പോകുന്നതിനു മുമ്പ് മനു രാജീവിനെ കെട്ടിപ്പിടിച്ചു…

രൂപ: ഏട്ടാ… സൂക്ഷിക്കണെ…..

ആ രാഹുലും ഗ്യാങ്ങും ഇനിയും ചിലപ്പോൾ പ്രശ്നമുണ്ടാക്കാൻ വരും…..'””

അവൾ പേടിയോടെ പറഞ്ഞു…

മനു; മോൾ ധൈര്യമായിട്ട് പൊയ്ക്കോ…..

അവരിനി ഒരിക്കലും എന്റെ വഴിയിൽ വരില്ല…..

മനു രൂപയുടെ തലയിൽ സ്നേഹത്തോടെ തലോടി കാറിലേക്ക് കയറ്റി……

കാർ മുന്നോട്ട് കുതിച്ചു…..

അവർ പോകുന്നത് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു…

മനു തിരിച്ച് റൂമിലേക്ക് നടന്നു നീങ്ങി…..

അവന്റെ കണ്ണിൽ കത്തിയ പകയുടെ തീ നാളത്തിന്റെ കനൽ ഉണ്ടായിരുന്നു…..

പോകുന്ന വഴി ഒപി യുടെ ഭാഗത്തേക്ക് ഒന്ന് നോക്കി…..

അത്യാവശ്യം തിരക്കുണ്ട്….

അവിടെ ചുമരിൽ ഒരു ടിവി തൂക്കിയിട്ടിരിക്കുന്നു…

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.